അളിയൻ ആള് പുലിയാ 30 [ജി.കെ]

Posted by

“ഓ….ഞാൻ ഒന്ന് പുറത്തോട്ടിറങ്ങിയതാ,,,,,ഒരു രണ്ടു മണിക്കൂർ അപ്പുറത്തു പള്ളിയുടെ അടുത്തൊക്കെ പോയി….കറങ്ങി….മുറിയിൽ ഇരുന്നു ആകെ ബോറായി….ബാരി എന്താ…..
“ഞാൻ ആ സിനു അടിമാലിയുടെ അടുക്കൽ വരെ വന്നതാ…..
“പുള്ളിക്കാരൻ ഇപ്പോൾ കയറിപോയതേ ഉള്ളല്ലോ…ജി കെ പറഞ്ഞു….
“ആ….അതെ….പുള്ളിയെ ഇപ്പോൾ കണ്ടതേ ഉള്ളൂ…..ഞാൻ പറഞ്ഞിട്ട് നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പു തുടച്ചു….ഞാൻ അങ്ങോട്ട് ഹാളിലോട്ടു ചെല്ലട്ടെ…ജി കെ….അല്പം തിരക്കുണ്ട്….ആയിക്കോട്ടെ…..
ഞാൻ നടന്നകന്നു……ജി കെ മുകളിലേക്കും പോയി……
ജി കെ തന്റെ റൂമിന്റെ വാതിൽക്കൽ എത്തി ബെല്ലടിച്ചു….”ആരാ….അകത്തു നിന്നും പാറു വിളിച്ചു ചോദിച്ചു…..
“ഞാനാടി പാറുവേ….
അയ്യോ കൃഷ്ണേട്ടാ,,,,കുളിക്കയായിരുന്നു…..ഒരു മിനിറ്റ്….ബാത്ത് ടവൽ ചുറ്റിയ പാർവതി കതകു അല്പം തുറന്നു…..
“ഇപ്പഴാണോ കുളിക്കണത്…..
“ഊം…ഞാൻ ഒന്ന് മയങ്ങി പോയി…..
“ബാരി ഇവിടെ വന്നിരുന്നോ പാറുവേ….
“ഏയ് ഇല്ല കൃഷ്ണേട്ടാ…..എന്തെ…
“അല്ല ഞാനിപ്പോൾ റിസപ്‌ഷനിൽ വച്ചു കണ്ടു….ആ ആര്ടിസ്റ്റിനെ കാണാൻ വന്നതാണെന്ന് പറഞ്ഞു….ഇനി ഇവിടെ വന്നോ എന്നറിയാൻ തിരക്കിയതാണ്….
അവൾ ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു പറഞ്ഞു….ഓ….ആ പാവത്തിന് തിരക്കായിരിക്കും അതായിരിക്കും കയറാഞ്ഞത്…..കൃഷ്ണേട്ടനിരിക്ക് ഫുഡ് കൊണ്ടു വച്ചിട്ടുണ്ട്…..ഞാൻ ഒന്ന് ഡ്രസ്സ് മാറി ഇപ്പോൾ വരാം…..
ജി കെ സെറ്റിയിൽ ഇരുന്നു ടീ വി ഓൺ ചെയ്തു…..
കേരള മുഖ്യമന്ത്രി രാജി വച്ചു…..
****************************************
അവറാച്ചനും നൗഷാദും ഞാനും ഹാളിൽ എല്ലാം ഒന്ന് കൂടി നോക്കി…സതീഷ് വീഡിയോ ക്യാമറ സ്റ്റേജിലേക്ക് ഫോക്കസ് ചെയ്തു….ഞാൻ കയ്യിൽ കരുതിയിരുന്ന ഐ ഫോൺ ഒരു വ്രാപ്പറിൽ പൊതിഞ്ഞു ഭദ്രമായി ഒതുക്കി വച്ച്…..എന്റെ മനസ്സിൽ ഇതെങ്ങനെ കൊടുക്കണം എന്നുള്ള ഒരു ഐഡിയയും മെച്ചപ്പെടുത്തി….നാലുമണിയോടെ നസിയും നയ്മയും മക്കളും സുനീറുമെത്തി….
അവർ സ്റ്റേജിനു മുന്നിൽ കസേര വലിച്ചിട്ടിരുന്നു…ഞാൻ സുനീറിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ഗ്രീൻ റൂമിനടുത്തേക്ക് കൊണ്ട് പോയി….”അളിയാ സാധനം കിട്ടിയോ…ഞാൻ തിരക്കി…
“നാലു ബക്കാർഡി ലെമൺ ഫുൾ കിട്ടി….സുനീർ പറഞ്ഞു….
“ആ അത് മതി….അതിൽ ഒരെണ്ണം ഇങ്ങെടുത്ത് ഗ്രീൻ റൂമിനകത്തു വച്ചേരു….മറ്റേ കോപ്പന്മാർക്ക് ചിലപ്പോൾ വേണ്ടി വരും സ്റ്റേജിൽ കയറും മുമ്പ്….
“ഞാൻ എടുത്തുകൊണ്ടു വരാം….ആരെയും സെല്ഫ് സർവീസിന് വിടണ്ടാ…..എന്റെ അടുത്തോട്ടു വിട്ടാൽ മതി..സുനീർ പറഞ്ഞു….
“എടാ പിന്നെ സാംസ്കാരിക സമ്മേളനത്തിൽ നിനക്ക് ഒരു സംഭവമുണ്ട്…..അത് നീ ചെയ്യണം…ഞാൻ ഒരു അമ്പത് റിയാലിന്റെ സ്പ്രേ വാങ്ങിയിട്ടുണ്ട്…അത് നീ കൊടുക്കണം…ഞാൻ അത് ഭംഗിയായി വ്രാപ്പ് ചെയ്തിട്ടുണ്ട്….ഞാൻ അന്നൗൻസ് ചെയ്യുമ്പോൾ കൊടുത്താൽ മതി..കടയുടെ പബ്ലിസിറ്റിയും ആകും…
“ഓ..ആയിക്കോട്ടെ…..സുനീർ പറഞ്ഞു…..അവൻ താഴേക്ക് പോയി….പരിപാടി തുടങ്ങുന്നത് അന്നൗൻസ് ചെയ്തു…ഹാളിലേക്ക് ആളുകൾ വന്നു തുടങ്ങി….ഒരു അരമണിക്കൂർ കൂടി കഴിഞ്ഞു തുടങ്ങാം എന്ന് അവറാച്ചൻ പറഞ്ഞു…ഹാൾ ഒന്ന് നിറയട്ടെ….

Leave a Reply

Your email address will not be published. Required fields are marked *