ഹോ ഇന്നുകൂടി ലീവ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഇനിയിപ്പോ എന്റെ അലീന മോൾ എന്നാണ് വരുന്നേ എന്നറിയില്ലല്ലോ.
വരും ഇനിയും ഇതുപോലെ ഒരായുസ്സ് മുഴുവൻ നിന്നോടൊപ്പം കഴിയാൻ കൊതിക്കുന്ന മനസ്സുമായി നിന്റെ അടുക്കലേക്കു തന്നേ വരും.
അതെന്നാണെന്നു എന്ന് കുറച്ചു നേരത്തെ പറയണേ.
അതെന്തിനാ ജെയിംസ്
അതോ എന്റെ ഈ അലീന കുട്ടിക്ക് വിരുന്നൊരുക്കാൻ വേണ്ടി..
അപ്പൊ ഇപ്രാവിശ്യത്തേത് കഴിഞ്ഞോ.
എന്താ വേണമെന്നുണ്ടോ.
അതില്ലാതെ എങ്ങിനെ നിന്നെ വിട്ടു പോകും.
എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ മേലോട്ട് ചേർന്ന് നിന്നു..
അവളുടെ തലമുടിയിൽ നിന്നും വരുന്ന അവളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് അവൻ അവളെ എടുത്തുയർത്തി.
ജെയിംസ് തായേ ഇറക്കു പ്ലീസ് ജെയിംസ് തായേ ഇറക്കു എന്ന് പറയുമ്പോഴും അവളുടെ മനസ്സ് അവനുമായി ചേർന്ന് അങ്ങിനെ പറന്നു നടക്കാൻ കൊതിച്ചു കൊണ്ടിരുന്നു..
എന്താ എന്റെ അലീന മോൾ ഭയന്ന് പോയോ..
എന്റെ ജെയിംസിന്റെ കൈകളിൽ ഞാനെന്നും സുരക്ഷിതയാണെന്ന് അറിയാത്തവളാണോ ഞാൻ.
പിന്നെന്തിനാണാവോ കിടന്നു കൂവിയിരുന്നത്
ഇനി ഇവിടെ നിന്റെ കൂടെ നിന്നാൽ എനിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് സമയത്ത് എത്താൻ കഴിയില്ല.
എന്ന് പറഞ്ഞോണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടി.
============================
ആരാടാ മോനെ നിന്നെ ഈ അവസ്ഥയിൽ ആക്കിയത്. എന്ന് പറഞ്ഞോണ്ട് തന്റെ അടിയാളുകളുടെ അടുത്തേക്ക് തിരിഞ്ഞുകൊണ്ട് സെൽവരാജ് അവരോടായി ആക്രോശിച്ചു.