ഡോക്ടർ ആകാൻ പടിച്ചോണ്ടിരുന്ന എന്നെ കയ്യും കാലും കാണിച്ചേച്ചും വശീകരിച്ചിട്ടു ഇപ്പൊ…
അന്നു ഞാൻ മനസ്സിൽ പോലും കരുതിയില്ലല്ലോടി ഇങ്ങിനെ കുടിച്ചു കുടിച്ചു കൂമ്പ് വാടികൊണ്ടിരിക്കുന്ന ഒന്നിനെയാണ് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതെന്നു.
ഞാൻ കുടിക്കുന്നെണ്ടെങ്കിൽ അതിന്റെ ക്യാഷും ചേർത്ത് താൻ എന്റെപ്പച്ചോനോട് കണക്കു പറഞ്ഞു മേടിച്ചോടോ. എന്താ പോരെ എന്ന് പറഞ്ഞുകൊണ്ട് അവൾ ജെയിംസിന്റെ കഴുത്തിൽ കയ്യിട്ടു നിന്നു.
അല്ല ഇന്നെന്താ പ്രോഗ്രാം ഡോക്ടർ ക്ക് നാളെ നാട്ടിലെത്തേണ്ടേ.
ആ അതോർക്കുമ്പോഴാ എന്തോ നിന്നെയും ഈ റൂമും വിട്ടു പോകുവാൻ കഴിയുന്നില്ലെടാ.
അയ്യോ വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ ..
അതെന്താ ജെയിംസ് അങ്ങിനെ പറഞ്ഞെ.
അല്ല ഇനി തീർക്കാൻ എന്റെ കയ്യിൽ സ്റ്റോക്ക് ഒന്നുമില്ല എല്ലാം ഇന്നലെ തീർത്തില്ലേ.
പോടാ പെണ്ണ് പിടിയാ…
ഹോ ഇപ്പോ അങ്ങിനെയായോ നാല് ദിവസത്തെ ലീവ് ഉണ്ടെന്നു പറഞ്ഞു എന്റെ അടുക്കലേക്കു ഓടി വന്നിട്ട് ഇപ്പൊ തെറ്റുകാരൻ ഞാനായോടി.
അങ്ങിനെ എത്രയെത്ര ദിവസങ്ങൾ അതിലേക്കു ഈ നാലു ദിവസവും കൂടി അല്ലെടാ.
എന്താ പെണ്ണിന് ഒരു ഇളക്കം.
ഏയ് നിന്റെ കൂടെ ഇങ്ങിനെ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതാണ് ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം.
ഹോ ഡോക്ടർ നല്ല മൂഡിലാണല്ലോ.
അതേടാ ജെയിംസേ.
നീ ഇന്നലെ പകുത്തു നൽകിയ ആ സുന്ദരമായ അനുഭവമുണ്ടല്ലോ. അതാഗ്രഹിച്ചു കൊണ്ട് തന്നെയാ ഇത്രയും ദൂരം താണ്ടി നിന്റെ കൂടെ കഴിയാൻ ഇങ്ങോട്ടേക്കു വണ്ടി കയറിയത്..
ഞാനെന്റെ വീട്ടിലേക്കു പോലും പോകാതെ ഇങ്ങോട്ടേക്കു വന്നത് എന്റെ ജെയിംസ് ഇവിടെ ഉണ്ടല്ലോ എന്ന് കരുതിയ. എന്നിട്ട് നീ പറയുന്നത് കണ്ടില്ലേ
അല്ല നിനക്ക് ഇന്ന് ഡ്യൂട്ടി ഇല്ലേ ജെയിംസ്.