ഇന്നലെ എത്രയെണ്ണം വീശി.
അങ്ങിനെ കണക്കൊന്നും ഇല്ലെടോ കുടിക്കാൻ തുടങ്ങിയാൽ പിന്നെ ബോധം മറയുന്നവരെ കുടിച്ചോണ്ടിരിക്കണം… അല്ലേൽ പിന്നെ കൈകൊണ്ടു തൊടാൻ നിൽക്കരുത്..
ഹോ സാറിന് അതൊക്കെ പറയാം
നമ്മളെ പോലുള്ള പാവങ്ങൾക്ക് അതൊന്നും ശരിയാകില്ല സാറേ.
ഒരുദിവസം എണീക്കാൻ വൈകിയാൽ കുടുംബം പട്ടിണിയ സാറേ..
എന്നുപറഞ്ഞോണ്ട് പാൽക്കാരൻ സൈക്കിളിൽ കയറി അടുത്ത വീടിന്റെ ഗേറ്റ് നോക്കി പോയി.
പാലെടുത്തു കൊണ്ട് ജെയിംസ് കിച്ചണിലേക്ക് കയറി..
നല്ല ചൂടൻ ചായയും എടുത്തോണ്ട് തന്റെ കാമുകിയെ വിളിച്ചുണർത്താനായി റൂമിലേക്ക് പ്രവേശിച്ചു..
അലീന അലീന.
എന്താ ജെയിംസ് ഞാനൊന്നു കിടന്നോട്ടെ എന്താണെന്ന് അറിയില്ല ഭയങ്കര ക്ഷീണം..
ക്ഷീണം ഒക്കെ ഉണ്ടോ ഈ സുന്ദരികുട്ടിക്ക്.
ഇന്നലെ വൈകുന്നേരം തുടങ്ങിയതല്ലേ അടി എത്രയെണ്ണം അകത്താക്കി എന്ന് വല്ല നിശ്ചയവും ഉണ്ടോ.
ഹോ എറിപ്പോയാൽ അഞ്ച് അതുതന്നെ ആയാൽ ആയി.
എന്നാൽ ഇന്നലെ എന്റെ മോൾ അടിച്ചു കൂട്ടിയത് എന്റെ ഒരായ്ച്ചത്തേക്കുള്ള സ്റ്റോക്ക. എന്നിട്ടാവൾ പറയുന്നു അഞ്ചെണ്ണം മാത്രം.
ജെയിംസ് നിന്നോടാരാ പറഞ്ഞെ എന്റെ മുന്നിൽ അത് കൊണ്ടുവെക്കാൻ. നിനക്കറിയില്ലേ എന്നെ..
ഹോ അറിയാമേ
കോട്ടയത്തെ റബ്ബറും കെട്ടി പിടിച്ചു കിടക്കുന്ന കറിയാച്ഛനോട് പോയി പറയെടി എനിക്ക് കുടിക്കാനായി കുറച്ചു ക്യാഷ് ഇങ്ങോട്ട് അയച്ചേക്കണേ എന്ന്.
ദെ ജെയിംസേ ഭാവിയിൽ നിന്റെ അമ്മച്ചാൻ ആകാൻ പോകുന്ന ആളെയാ നീ ഇങ്ങിനെ കളിയാക്കി കൊണ്ടിരിക്കുന്ന എന്നോർമ ഉണ്ടായിക്കോട്ടെ..
അതേ അത് തന്നേ ആണല്ലോ എന്റെ തലവിധി.
ഇങ്ങിനെ കുടിച്ചു ബോധം ഇല്ലാണ്ടുറങ്ങുന്ന ഒരു പെണ്ണിനെ ആണല്ലോ എന്റെ തലയിലേക്ക് നീ എറിഞ്ഞു തന്നത് എന്റെ പുണ്യാള.
അങ്ങിനെ വിളി നല്ലോണം വിളി പുണ്യാളനെ.