ആരായിരിക്കും എന്നറിയാനായി അലീനയും ജൂലിയും ഡോക്ടറുടെ റൂമിലേക്ക് വേഗത്തിൽ നടന്നു പോയി.
റൂമിലെത്തിയതും തന്നേ കാത്തു നിൽക്കുന്ന വിസിറ്ററെ കണ്ടു അലീന ഒന്ന് ഞെട്ടി.
സന്തോഷം അടക്കാനാകാതെ അലീന ചിരിച്ചു.
അല്ല ഇതെന്താ ഈ വേഷത്തിൽ ഇവിടെ.
അലീന എനിക്ക് ഇങ്ങോട്ടേക്കു സ്ഥലമാറ്റം കിട്ടി സർക്കിൾ ഇൻസ്‌പെക്ടർ ആയി പ്രൊമോഷൻ.
അത് കേട്ടു അലീനക്ക് സന്തോഷം കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ നിന്നു കുതിച്ചു.
ജെയിംസ് എന്ന് പറഞ്ഞോണ്ട് തുടങ്ങിയതും.
അവൻ അവളുടെ ചുണ്ടുകൾക്ക് മധുരം നൽകി കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു നിന്നു.
അതേ ഇത് ഹോസ്പിറ്റല അല്ലാതെ നിങ്ങടെ വീടല്ല കേട്ടോ എന്ന് പറഞ്ഞോണ്ട് ജൂലി അങ്ങോട്ടേക്ക് വന്നു.
അപ്പോഴാണ് രണ്ടുപേർക്കും സ്ഥലകാല ബോധം വീണത്.
അലീന നാണത്തോടെ ചിരിച്ചുകൊണ്ട് അവനിൽ നിന്നും വേർപെട്ട് നിന്നു.
ജെയിംസ് ജൂലിയെ നോക്കി കൊണ്ട്
നീ ഇപ്പോഴും ഇവിടെ തന്നേ ആണോ ജൂലി.
ഹോ ഇനി നിങ്ങൾക്കു വേണ്ടി ഞാൻ വേറെ എവിടെയെങ്കിലും ജോലി നോക്കണോ.
ഏയ് നീയുള്ളത് കൊണ്ട എനിക്ക് ഒരു സമാധാനം ജൂലി ഇവളുടെ കാര്യത്തിൽ.
ഡോക്ടർ ആണെന്നെ ഉള്ളു പാവമാ എന്റെ അലീന.
ഹ്മ്മ് മതിമതി കാമുകിയെ അങ്ങിനെ ഇപ്പോ പാവമാക്കേണ്ട ഇപ്പോ പഴയ അലീനയൊന്നും അല്ല കേട്ടോ ജെയിംസ്.
ഹോ നിന്റെ കൂടെയല്ലേ മാറിയില്ലെങ്കിലേ അത്ഭുതംമുള്ളൂ.
ഹോ ഇപ്പോ ഞാനയോ തെറ്റുകാരി.