അലയുന്നു ഞാൻ
Alayunna Njaan | Author : Saran
“ഇവൻ ഇത്ര നേരം ആയിട്ടും എണീറ്റില്ലേ പോത്ത് പോലെ കിടന്ന് ഉറങ്ങുന്ന കണ്ടില്ലേ..ഡാ… ഡാ… എണീക്കാൻ സമയം 8 കഴിഞ്ഞു.”
അമ്മ വന്നു എന്നെ തട്ടി ഉണർത്തിയപ്പോൾ ആണ് ഞാൻ എണീറ്റത്..
“എന്താ അമ്മേ..ഞാൻ ഇത്തിരി നേരം കൂടി ഒന്ന് കിടക്കട്ടെ…”
എന്റെ രാവിലത്തെ നല്ല സുന്ദരമായ ഉറക്കം നഷ്ടമായതിന്റെ അമർഷത്തിൽ ഞാൻ അമ്മയോട് ദേഷ്യത്തിൽ തന്നെ പറഞ്ഞു..
“ആ എന്നാ പിന്നെ ഇവിടെ ചുരുണ്ട് കൂടി കിടന്നോ നീ വരണ്ട ജിഷ്ണുവിന്റെ കല്യാണത്തിന് “…
അമ്മ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി… അയ്യോ അമ്മ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത് ഇന്ന് ജിഷ്ണു ചേട്ടന്റെ കല്യണം ആണ്….. പിന്നെ ഒന്നും നോക്കിയില്ല കാക്ക കുളി പോലെ ഒരു കുളിയും കുളിച്ചിട്ട് ഒരു മുണ്ടും ഷർട്ടും എടുത്ത് ഇട്ടു പെട്ടന്ന് ഇറങ്ങാൻ നോക്കുമ്പോൾ ആണ് എന്റെ ഫോൺ റിങ് അടിക്കുന്നത് ഞാൻ കേട്ടത്… എടുത്ത് നോക്കിയപ്പോൾ അനന്തു ആണ്….
“എന്താടാ പറയ് ”
ഞാൻ ഫോണിൽകൂടി പറഞ്ഞു
“എടാ നീ വരുമ്പോൾ അവിടെ എന്റെ ഹെൽമറ്റ് ഇരിപ്പുണ്ട് നീ അതും കൂടി ഒന്ന് കൊണ്ട് വരണേ “..
“ഇത് പറയാനാണോ വിളിച്ചേ മൈ%₹#””
ഞാൻ പറഞ്ഞു. അവൻ ഉടനെ തന്നെ ഫോൺ വച്ചു ഞാൻ അവന്റെ ഹെൽമെറ്റും എടുത്ത് കൊണ്ട് എന്റെ GT 650 എന്ന ബൈക്കിൽ നേരെ കല്യണമണ്ഡപത്തിലേക്ക് വിട്ടു…
ഈ ഒരു കല്യാണം ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഒരിക്കലും കരുതിയില്ല ഈ കല്യാണം കാരണം ജീവിതത്തിൽ നിന്ന് പലതും നഷ്ടമാകും എന്നും. ജീവിതത്തിലേക്ക് പുതിയ ചില അതിഥികൾ കടന്ന് വരും എന്ന്. എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല… ഇപ്പോൾ നിങ്ങൾ ചിന്തിക്കുകയിരിക്കും അങ്ങനെ എന്താണ് ആ കല്യാണം കാരണം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നല്ലേ അത് നിങ്ങൾക്ക് വഴിയേ മനസിലാകും… ഇനി എന്നെ കുറിച് ഒരു രണ്ട് വരി പറയാം…. എന്റെ പേര് ‘ആദിശങ്കർ ‘ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവൻ. ജീവിതത്തിൽ അമിതമായി ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.അതിന്റെ ആവിശ്യം എനിക്ക് ഇല്ലായിരുന്നു. ‘നമുക്ക് വന്നു ചേരണ്ടേ ഭാഗ്യവും നിർഭാഗ്യവും അത് നമുക്ക് തന്നെ വന്നു ചേരും അല്ലാതെ എവിടെ പോകാൻ.’എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.