പേടിച്ചോ എന്റെ പെണ്ണ്…
ഞാൻ ഒരു ചിരിയോടെ അവളെ നോക്കി ചോദിച്ചു..
അക്കു ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി അതെ ഇരിപ്പ് തുടർന്നു…
വണ്ടി അപ്പോളേക്കും വാടാനപ്പള്ളി തൃപ്രയാർ റൂട്ടിൽ കയറിയിരുന്നു.
ബസ് സ്റ്റോപ് എത്തിയപ്പോൾ നിർത്താൻ പറഞ്ഞ അവളോട് ഞാൻ വീടിലാക്കം എന്നുപറഞ്ഞപ്പോലും ഒരു മൂളൽ മാത്രമായിരുന്നു മറുപടി.
പെട്ടന്ന് റോഡരികിൽ കണ്ട ഒരു കൊച്ചു ചയകടയുടെ മുന്നിലേക്ക് വണ്ടിനീലി നിർത്തി കടക്കാരനോട് രണ്ടു ചായയും പരിപ്പുവടയും പറഞ്ഞു തിരിഞ്ഞ ഞാൻ കാണുന്നത് ഒരു കൊച്ചു ടിഷ്യൂവിൽ മുഗംപോത്തി കരയുന്ന അക്കുവിനെ ആണ്.
ഡീ പൊതെ കരയാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല, നീ ഒന്ന് ചുമ്മാ ഇരുന്നെ, ആൾക്കാർ ശ്രദ്ധിക്കും.
അത്രയും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കിയിൽ മെല്ലെ തലോടി..
പെട്ടന്ന് എന്തോ ഓർമ്മ വന്നതുപോലെ അക്കു എനിക്ക് നേരെ തിരിഞ്ഞ് പറഞ്ഞു “ആരാ അവർ, എന്തിനാ ചേട്ടനെ തല്ലാൻ വന്നെ, ചേട്ടന് എന്തേലും പറ്റിയോ, നോക്കട്ടെ ഞാൻ, പുറത്തേക്ക് ഇറങ്ങിക്കെ, ഞാൻ ഒന്ന് ശെരിക്ക് നോക്കട്ടെ,”
വണ്ടിക്ക് പുറത്ത് ഇറങ്ങിയ എന്നെ മൊത്തത്തിൽ പരിശോധിച്ച് തൃപ്തിപ്പെടുത്തി അവ്ൾ വേണ്ടും എന്റെ അടുത്ത് ആ അക്രമകാരികളെ കുറിച്ചും അവിടെ എന്താ ഉണ്ടായെന്നും ചോദിച്ചു
ചായയും ആയി വന്ന കടക്കരനെ കണ്ടപ്പോൾ സംസാരം നിർത്തി ചയ വാങ്ങി വണ്ടിയിലോട്ട് ഇരിക്കാൻ പറഞ്ഞു ഞാനും എന്റെ സീറ്റിലോട്ട് വന്നു ഇരുന്നു ഞാൻ അവളോട് പറഞ്ഞു തുടങ്ങി.