അൽപം വേദനയോടെ ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ അൽപം കോപത്തോടെ എന്റെ നെങ്ങിനിട്ട് ഒരു ഇടി തന്നിട്ട് നിന്ന് ചുണുങ്ങി…
വീണ്ടും ഞാൻ അകലേക്ക് നോക്കിനിന്നു പറഞ്ഞു തുടങ്ങി, “ഞാൻ ഇപ്പൊൾ ജീവിക്കുന്നത് തെറ്റുകളുടെ ലോകത്താണ്, നിങ്ങളുടെ മുന്നിൽ ഇപ്പോളും ചിരിച്ചും കളുചും നിക്കുന്ന നിൽക്കുന്ന ആ പഴയ ആളല്ല ഞാനിപ്പോൾ. ഇനി പണ്ടത്തെ നിലയിലേക്ക് ഒരു മടങ്ങിപോക്കില്ല…അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്ന് മനസിലാകൂ..”
“എനിക്ക് ഒന്നും അറിയേണ്ട, മനസിലാക്കേം വെണ്ട, എന്റെ വാക്കു ഇനി മാറാനും പോണില്ല.. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, ഇനി ആ തീരുമാനം മാറ്റണമെങ്കിൽ ഞാൻ ഇല്ലാതാക്കണം…നേരം വൈകുന്നു, എന്നെ ബസ്ബ്‌സ്റ്റോപിൽ കൊണ്ടാക്ക്, എനിക്ക് പോണം,” ഇത്രയും പറഞ്ഞു അൽപം നിരാശയോടെ നിറകണ്ണുമായി അവൽ വണ്ടികരികിലേക്ക് നടന്നു.
ഞാൻ എന്റെ ഫോണിൽ ഓഫീസിലേക്ക് വിളിച്ചു, ഒരു കസ്റ്റമർ മീറ്റിന് പോകാന്, അയാൾക്ക് പുതിയ വണ്ടി എടുക്കാനും താൽപര്യം ഉണ്ട്, അതുകൊണ്ട് എന്‍റെൽ ഉള്ള ഡെമോ വണ്ടി ഞാൻ ഇന്ന് കൊണ്ടുപോകുവാന്ന് പറഞ്ഞു ഫോൺ വെച്ചു.
തിരിഞ്ഞ് വണ്ടിയിൽ കയറി ഞാൻ വണ്ടി സ്റ്റാട്ടാക്കി മുന്നോട്ടെടുത്തു. പെട്ടന്ന് തന്നെ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു 96 മോഡൽ ബുള്ളറ്റ് വന്നുനിന്നു. അതിൽനിന്ന് പിന്നിലിരുന്നു ഒരു എല്ലൻ, (കണ്ടാൽ ഒരു ഞാഞ്ഞൂലു പോലെ ഇരിക്കും, നമ്മുടെ സിനിമാ നടൻ വിനായകന്റെ പണ്ടത്തെ കോലം) ഇറങ്ങി വന്നു എന്റെ അടുത്തേക്ക് വന്നുപറഞ്ഞു
“ ഗഡ്ഡീ ഞാൻ കഞാണി ഷിബു, മുള്ളാണി എന്ന് പറയും, ഡാവു ഒന്ന് പുറത്തേക്ക് ഇറങ്ങിയേ, ഇത്തിരി സംസാരിക്കണം…”
“കൊച്ചു പേടിക്കണ്ടട്ട, ഇവനെ ഇത്തിരി നേരം ഞാനും ഒന്ന് സ്നേഹിക്കട്ടെ” വണ്ടിയിൽനിന്ന് ഇറങ്ങിയ എന്നെ ചേർത്തുപിടിച്ചു അവൻ വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഭയത്തോടെ ഇതെല്ലാം നോക്കിയിരിക്കുന്ന അക്കു ഒരുനിമിഷം കണ്ണ് ചിമ്മി തുറന്നപ്പോൾ കാണുന്നത് എന്റെ ഷിബു താഴെ കിടന്നു പിടയുന്നതും അവന്റെ കൂടെ ഉള്ളവൻ ഒരു കത്തിയും ആയി എന്നെ ആക്രമിക്കാൻ വരുന്നതും അണ്.
ഞൊടിയടയിൽ ആ ആക്രമണത്തിൽ നുന്നും ഒഴിഞ്ഞുമാറി നിലത്തെട്ടിയ അവന്റെ മുതുകത്ത് ആഞ്ഞൊരു ചവിട്ടും കൊടുത്ത് തിരിഞ്ഞ് നിന്ന എന്നെ വീണ്ടും ആക്രമിക്കാൻ വന്ന മുള്ളാണ്ണിയെ അവന്റെ കഴുത്തിലും ഇടുപ്പിലും ആയി മർമ്മസ്ഥാനത്ത് ഒരു ചെറിയ പഞ്ചും കൊടുത്ത് ഞാൻ തിരിഞ്ഞ് നടന്നു…
ആശുപത്രിയിലേക്ക് ഒന്നും കൊണ്ടുപോകാൻ നിക്കണ്ട. അവിടെ ചികിത്സ ഇല്ല. നേരെ ചേർപ്പ് ഭഗവതി ക്ഷേത്രത്തിന് പുറകുവശത്തെ കീഴാട്ട് ഗുരുക്കലെ കണ്ടാമതി. വലതുവശത്തെക്ക് ചരിഞ് ഒരു കൈ അനക്കാൻ പറ്റാതെ കിടന്നു കരയുന്ന അവനെ തങ്ങിയെടുക്കൻ ശ്രമിക്കുന്ന കൂടെയുണ്ടായിരുന്നവനോട് അത്രയും പറഞ്ഞു വണ്ടി തിരിച്ചു മുന്നോട്ട് എടുക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു സംഘടനം നേരിൽ കണ്ടതിന്റെയും ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ പ്രത്യാക്രമണവും ഉണ്ടാക്കിയ നടുക്കത്തിൽ ഇരുന്നു വിറക്കുന്ന അവളെ അണ് ഞാൻ കണ്ടത്.