അയാൾ തൊട്ടരികിൽ എത്തിയപ്പോൾ ആണ് ശ്രദ്ധിച്ചത്… ഉടൻ ഓഫ് ചെയ്യുകേം ചെയ്തു…
” കണ്ടു കാണുമോ…? ”
” ഹേയ്… ഇല്ല…!”
” അയാൾ വരുന്നത്, അടുത്ത് എത്തുവോളവും കണ്ടില്ല… അപ്പോൾ പിന്നെ കണ്ടു കാണും….!”
” കണ്ടെങ്കിൽ…, എന്തൊരു ബോറാണ്…? അതും തന്നെ പോലുള്ള ഒരു സുന്ദരിയിൽ നിന്ന്!”
” എങ്ങനെ… ഫേസ് ചെയ്യും..? ”
” അങ്ങനെ അയാൾ കണ്ടിട്ടുണ്ടെങ്കിൽ, വെറും തറ ആയി കരുതില്ലേ…? ”
ഹംലെറ്റിനെ പോലെ… ആണോ അല്ലയോ… എന്ന ചിന്ത സന്ധ്യയെ കലശലായി ഭരിച്ചു…
” ഒടുവിൽ, കണ്ണടച്ചു, വിശ്വസിച്ചു…,
” ഹേയ്… കണ്ടു കാണാൻ വഴിയില്ല… പെട്ടെന്ന് തന്നെ ഞാൻ ഓഫ് ചെയ്തല്ലോ…? ”
എന്നിരുന്നിട്ടും …, ” എന്നെ കണ്ടാൽ, കിണ്ണം കട്ടതായി തോന്നുമോ…? ” എന്ന മട്ടിൽ ആയിരുന്നു, സന്ധ്യയുടെ ഇരിപ്പ്…
കാണാൻ ഒരു യുവ കോമളൻ ആയിരുന്നു, അയാൾ…
വെളുത്തു ചുമന്ന ഒരു സുന്ദര കുട്ടപ്പൻ…!
മേൽ ചുണ്ട് നിറഞ്ഞു നിൽക്കുന്ന മേൽമീശ കാണാൻ നല്ല ചേല്… അത് ഭംഗിയായി വെട്ടി നിർത്തിയിട്ടുണ്ട്…
ഭംഗിയായി മുഖം ഷേവ് ചെയ്തിരുന്നു…
കറുത്ത ജീൻസിൽ, ചന്ദന നിറമുള്ള സ്ലേക്ക് ഷേർട്ട് ഇൻ ചെയ്തിരിക്കുന്നു..
ഒരു മസിൽമാൻ തന്നെ, ആള്…
അയാൾ സന്ധ്യയെ നോക്കി പുഞ്ചിരിച്ചു..
അല്ലെങ്കിലും അയാളെ കണ്ടാൽ, സന്ധ്യക്കെന്നല്ല, ആർക്കും നോക്കി ചിരിക്കാതെ വയ്യ…