അന്ന് തന്നെ ഞാൻ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്തു, വിളിക്കാൻ പേടി ആയിരുന്നു, അറിയാത്ത നാടാണ് നല്ല അടി കിട്ടാൻ ചാൻസ് ഉണ്ട്, മാനഹാനി, ധനനഷ്ടം, എല്ലാം കൂടി താങ്ങാൻ ഉള്ള ശേഷി എനിക്കില്ല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് ഞാൻ നല്ല കുട്ടിയായി ഇരുന്നു.
വേറൊരു ദിവസം ഒരു കസ്റ്റമർ എന്നെ അന്വേഷിച്ചു വന്നിട്ടുണ്ടെന്ന് അസിസ്റ്റന്റ് മാനേജർ വിളിച്ചു പറഞ്ഞപ്പോൾ അത് ഐശ്വര്യ അക്ക ആണെന്ന് ഞാൻ വിജാരിച്ചതേ ഇല്ല.
അങ്ങിനെ ഐഷു ജ്വല്ലറിയിൽ വന്നാൽ ഞാൻ ആയി സ്ഥിരം സെയിൽസ് മാൻ.
ഓരോ തവണ വരുമ്പോഴും ഞങ്ങൾ കൂടുതൽ കൂട്ടായിക്കൊണ്ടിരുന്നു.
‘തമ്പീ അക്കി” എന്ന് ഐഷു വിളിക്കുന്നത് കേഴക്കൻ തന്നെ ഒരു സുഖാണ്…
ആ സൗഹൃദം പിന്നീട് വാട്സാപ്പിലേക്കും ഫേസ് ബുക്കിലേക്കും വളർന്നു. 26 വയസ്സ് കഴിഞ്ഞിട്ടും എന്താണ് കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചപ്പോഴാണ് ഐഷു ദിനു അണ്ണനെ കുറിച്ച് പറയുന്നത്, 7 വർഷം ആയി വീട്ടുകാരുടെ സമ്മദത്തിനായി കാത്തിരിക്കുന്ന പ്രണയത്തിന്റെ കഥ. ദിന അണ്ണൻ ചെന്നൈയിൽ ആണ് ജോലി ചെയ്യുന്നത് അവരുതമ്മിൽ കണ്ടിട്ട് രണ്ടു വർഷത്തിൽ കൂടുതൽ ആയി എന്ന് പറയുമ്പോൾ ഐഷു വിന്റെ മുഖത്ത് നിരാശ നിഴലിക്കുന്നത് സ്പഷ്ടമായിരുന്നു.