അര്ജു : ഞാൻ അച്ഛനെ വിളിച്ചിട്ടുണ്ടായി , നിന്നെ ജോലിക്ക് വിടേണ്ട എന്നാണ് അച്ഛൻ പറഞ്ഞത്
അഹല്യ : ഞാൻ ജോലിക്ക് പോകണോ വേണ്ടയോ എന്ന് അച്ഛനാണോ തീരുമാനിക്കുന്നത്
അര്ജു : അതല്ല അഹല്യ reception ൽ നിക്കുന്നത് ഒന്നും ശെരിയാവില്ല എന്നാണ് അച്ഛൻ പറയുന്നത്
എന്റെ ഒപ്പം സെർബിയ യിൽ വരുന്നിലെങ്കിൽ നിന്നെ നാട്ടിലേക്ക് അയചോളാൻ ആണ് പറഞ്ഞത്
അഹല്യ: എന്നോടൊന്നും പറയണ്ട
അവരുടെ വഴക്ക് ഒരു ദിവസം മൊത്തം നീണ്ടു നിന്നു
അഹല്യ യുടെ അമ്മക്ക് എന്തെങ്കിലും അയക്കാനുണ്ടെങ്കിൽ ഒരുമിച്ച് shoppimg ന് പോകാം എന്നും പറഞ്ഞു പിറ്റേന്ന് നാദിയ വന്നു
അവർ ഒരുമിച്ചു മാളിലേക് പോയി
അഹല്യ നദിയായോട് എല്ലാം പറഞ്ഞു
നാദിയ: അപ്പൊ നീ നാട്ടിലേക് പോവാൻ തന്നെ തീരുമാനിച്ചോ
അഹല്യ : അങ്ങനെ ഇപ്പൊ തോറ്റു കൊടുക്കാൻ എന്നെ കിട്ടില്ല അര്ജു ന്റെ അച്ചനെ എനിക്ക് ഇഷ്ടമല്ല
പക്ഷെ നാട്ടിൽ അമ്മയെ മിസ് ചെയ്യുന്നുണ്ട്
അത് പറഞ്ഞു തീരുമ്പോഴേക്കും അഹല്യ യുടെ ഫോണിലേക്ക് ഒരു കാൾ വന്നു
അഹല്യ: ഹെലോ
“ആഹ് ഹെലോ സഞ്ജു ചേട്ടനാ മോളെ ” ഞാൻ ദേ സിന്ധു ടീച്ചർടെ അടുത്തുണ്ട് ഇവിടെ അർജുന്റെ അമ്മയിടെ വീട്ടിൽ ഒരു funvtion ന് വന്നിട്ട് ടീച്ചറെ തിരിച്ചു വീട്ടിലാക്കൻ വന്നതാ
ടീച്ചർക്ക് തീരെ വയ്യ പക്ഷെ ഹോസ്പിറ്റലിൽ പോവാനും സമ്മതിക്കുന്നില്ല , നീയൊന്ന് സംസാരിക്ക്
അവൾ അമ്മയോട് സംസാരിച്ചു അവളുടെ ആ മാനസിക അവസ്ഥയിൽ അവൾ അമ്മയോട് അത്യാവശ്യം ദേഷ്യപ്പെട്ടു സംസാരിച്ചു
‘ ‘അമ്മ എന്താ ഇങ്ങനെയൊക്കെ ചെയ്യുന്നത് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പൊക്കൂടെ ‘
അവൾ എന്തൊക്കെയോ പറഞ്ഞു
‘ആഹ് സഞ്ജു ചേട്ടാ അമ്മയെ ഒന്ന് ശ്രെദ്ധിച്ചേക്കണേ ‘ ഞാൻ ഇല്ലാത്തത് കൊണ്ട് ഒന്നും ശ്രെധിക്കില്ല
സഞ്ജു: ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കൊളം