എല്ലാ വായനക്കാർക്കും വിഷു ദിനാശംസകൾ
അദൃശ്യം
Adrushyam | Author : Anonymous
ഐ ജി തോമസ് ബാസ്റ്റിൻ തന്റെ വീൽ ചെയറിൽ ഇരുന്നു കറങ്ങിക്കൊണ്ടിരുന്നു ഒരു മണി ആയിരുന്നെങ്കിൽ ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോകാമായിരുന്നു, ഓഫിസിൽ കാര്യമായി പണിയൊന്നും ഇല്ല, ഉണ്ണുന്നതിനു മുമ്പ് സിംഗിൾ മാൾട്ട് രണ്ടു പെഗ് അടിക്കണം എന്നത് നിര്ബന്ധമാണ്, ഭാര്യ കുവെയിറ്റിൽ ഡോക്ടർ ആണ് , പണത്തിനു പണം, സുഖത്തിനു സുഖം, ഉണ്ടിട്ട് അൽപ്പം മയങ്ങി പിന്നെ നാലുമണിയോടെ ആണ് ഓഫിസിൽ തിരിച്ചു പോകുന്നത്, പിന്നീട് പല പല മീറ്റിംഗുകൾ ആണ്, വൈകിട്ട് പോലീസ് ക്ലബിൽ സീനിയര്മാര് ഒക്കെ മണിയടിച്ചു , രണ്ടു മൂന്നു പെഗ് വീണ്ടും , മിക്കവാറും ഡിന്നറും അവിടെ നിന്ന് തന്നെ, പതിനൊന്നിനോ പതിനൊന്നരക്കോ വീട്ടിൽ എത്തുന്നു, ഈമെയിലോ ചാറ്റ് ഒക്കെ ഒന്ന് നോക്കി നിദ്ര, രാവിലെ നാലിന് എഴുന്നേൽക്കും , പോലീസ് ഗ്രൗണ്ടിൽ ഒരു നടത്തം, ജിമ്മിലും ഇടയ്ക്കു കേറും , വീണ്ടും ഓഫിസിൽ പത്തിന് തന്നെ.
വിരസമായി ഇരിക്കുമ്പോൾ ആണ് ഓർഡർലി വന്നു സല്യൂട്ട് ചെയ്തു.
” സാർ ഒരു വിസിറ്റർ “,
“ആര്?”
“സാർ പഴയ ഐ ജി ഗീത പ്രഭാകർ ”
“ഓ ഗീതയോ വരാൻ പറയു ” , ബാസ്റ്റിൻ ഒന്ന് ഉണർന്നു, മുടിയിൽ ഒക്കെ ഒന്ന് തലോടി.
വൈകാതെ ഗീത പ്രഭാകർ മുറിയിലേക്ക് വന്നു , ഒരു നീലയും വെള്ളയും കലർന്ന ചുരിദാറും കടും നീല ലെഗിങ്‌സും വെള്ള ഷാളും ഹൈ ഹീൽ ചെരുപ്പും ആയിരുന്നു വേഷം. ബാസ്റ്റിൻ പെട്ടെന്ന് സീറ്റിൽ നിന്നും എഴുനേറ്റു ഗീതയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു.
“ഹായ് ഗീത വാട്ട് എ സർപ്രൈസ് , അമേരിക്കയിൽ നിന്നും എപ്പോഴെത്തി ? അവിടെ കൊറോണ ഒക്കെ എങ്ങിനെ ഉണ്ട് ? ക്വാറന്റൈൻ കഴിഞ്ഞോ, അങ്ങിനെ കൊറോണയൊന്നും പിടികൂടില്ല തന്നെ , ഹൌ ഈസ് ഹസ്ബൻഡ് , വന്നിട്ടുണ്ടോ ?”
“രണ്ടാഴ്ചയായി , ഹസ്ബന്റിന്റെ വീട്ടിൽ ആയിരുന്നു ക്വാറൻറിന്, അവിടെ കുറെ ഇഷ്യൂസ്, പ്രഭാകർ അറിയാമല്ലോ, നിസ്സാര കാര്യം മതി നേർവസ് ആകാൻ, കുറെ മന്ത്രവാദികളെയും കൈനോട്ടക്കാരെയും മഷിനോട്ടക്കാരെയും എല്ലാം കണ്ടു “.
“എന്തിനു ?”
“ബാസ്റ്റിൻ, വലിയ ഹോപ്പ് ഒന്നും ഇല്ലെങ്കിലും മോൻ എവിടെ എങ്കിലും ഉണ്ടോ എന്ന് ഒന്ന് നോക്കാൻ, പ്രഭക്ക് മോൻ എവിടെ എങ്കിലും കാണും എന്ന് ഒരു ഹോപ്പ് , ബട്ട് എനിക്ക് ഹോപ്പില്ല, ആ ജോർജ് കുട്ടി, അവൻ എന്റെ മോനെ തട്ടി, എന്തിനെന്നു എനിക്കറിയില്ല, നമ്മൾ എത്ര ശ്രമിച്ചിട്ടും ഒരു ക്ലൂ പോലും