അടിമയുടെ ഉടമ [കിച്ചു✍️]

Posted by

ശേഖരൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന് കേട്ടതേ ഉള്ളൂ യശോദ അയാളുടെ മൂത്ത സഹോദരിയാണ് അവരുടെ തറവാട്ടിൽ മൂത്ത ആണിനല്ല പെണ്ണിനാണ് ഭരണാധികാരം തറവാട്ടിലെ സീമന്ത പുത്രി വിവാഹജീവിതം ഉപേക്ഷിച്ചു കന്യകയായി തറവാട് ഭരിക്കുമ്പോൾ അവളുടെ ആജ്ഞകൾ നിറവേറ്റുന്ന അധികാരികളാണ് ആൺമക്കൾ…

മുറ്റത്തു തന്നെ നിൽക്കുന്ന യാമിനിയോടും ഭർത്താവു പ്രഭാകരനോടുമായി യശോദ തുടർന്നു…

“യാമിനി എന്താ അവിടെ നിൽക്കുന്നത്..? യാത്ര മുടങ്ങിയല്ലോ തിരിച്ചു കേറേണ്ടി വന്നില്ലേ..? ഇനിയേതായാലും അകത്തു കേറി മധുരമേന്തേലും കഴിച്ചു രാഹു കാലം കഴിഞ്ഞിറങ്ങിയാ മതി അത്ര ദൂരം വണ്ടിയോടിച്ചു പോവേണ്ടതല്ലേ…”

ഏഴ് മക്കളുള്ള ശ്രീമംഗലം തറവാട്ടിലെ അഞ്ചാമതായാണ് യശോദ പിറന്നത് അവളുടെ നേരെ ഇളയസഹോദരിയാണ് യാമിനി ഏറ്റവും ഇളയ ആൾ ആണ് ശേഖരൻ… യശോധക്ക് മൂത്തതൊക്കെ മറ്റു പല ദേശങ്ങളിലായാണ് സ്ഥിരതാമസം എല്ലാവരും ഒരുമിച്ചു കൂടുന്നത് ഉത്സവത്തിനും മറ്റു വിശേഷങ്ങൾക്കും ആയാണ്

പഴയ കാലം ഒക്കെ മാറിയെന്നു പറഞ്ഞാലും, പരമ്പരകളായി നടന്നു വന്ന ആചാരങ്ങൾ ഇപ്പോളും മുറതെറ്റിക്കാതെ നടത്തി പോകുന്നവരാണ് ശ്രീമംഗലംകാർ നാൽപ്പതു വയസ്സ് കഴിഞ്ഞ യശോദയുടെ കാലം കഴിഞ്ഞാൽ യാമിനിയുടെ മൂത്ത മകൾ ആണ് ഇനി സ്ഥാനം ഏറ്റെടുക്കേണ്ടത്…

യാമിനിയുടെ രണ്ടു മക്കളിൽ ഇളയവളായ പല്ലവി ആണ് കൂടെയുള്ളത് അവൾ മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥിനി തികഞ്ഞ പരിഷ്കാരിയായ അവളുടെ നേരെ വിപരീതമാണ് അവളുടെ ചേച്ചി, തെന്നൽ എന്ന് വിളിക്കുന്ന പാർവ്വതി.

യശോദ തമ്പുരാട്ടിയുടെ സ്ഥാനം ഏറ്റെടുക്കാനുള്ള ഒരു തന്റേടമോന്നും ഇല്ലാത്ത ഒരു പഞ്ച പാവം പെണ്ണാണ് പാർവ്വതി സംഗീതവും കവിതയും അതാണ് അവളുടെ ജീവിതം പഠിക്കാനായി തിരഞ്ഞെടുത്ത വിഷയവും അത് തന്നെ… അവൾ എന്തോ ഈ യാത്രയിൽ കൂടെ വന്നിട്ടില്ല

കുതിച്ചു കുത്തി പായുന്ന പുഴ ആ ഭാഗത്തു വന്നു തിരിഞ്ഞു പോകുന്നത് കൊണ്ട് അവിടെ പുഴക്ക് നല്ല വീതിയാണ് ഒരു വലിയ പാറക്കൂട്ടം പുഴയുടെ ഗതി തിരിച്ചു വിടുന്നത് കൊണ്ടാണ് ആ ഗതി വത്യാസം…

പാറക്കൂട്ടത്തെ ചുറ്റി കടലിലേക്ക് പായാൻ പുഴ അവിടെ നന്നായി വളയുന്നുണ്ട് അത് കൊണ്ട് പുറമെ ശാന്തയാണ് എന്ന് തോന്നും എങ്കിലും നല്ല അടിയൊഴുക്കും നിലയില്ലാത്ത കയത്തിലേക്ക് പിടിച്ചു വലിക്കുന്ന വലിയ ചുഴികളും ഉള്ള വളരെ അപകടം പിടിച്ച ഭാഗമാണ് അത്…

Leave a Reply

Your email address will not be published. Required fields are marked *