തേവൻ അവളുടെ സഹോദരൻ മാത്രമായിരുന്നില്ല കൂട്ടുകാരനും കൂട്ടുകാരിയും അമ്മയും അപ്പനും ഒക്കെയായിരുന്നു ഒരു നാൾ കാലത്തു ആ ഒരു സന്തോഷം കൂടി ദൈവങ്ങൾ അവളിൽ നിന്നും തട്ടി പറിച്ചു കളഞ്ഞു…
കാലത്തു മുതൽ അവൾ ജലപാനം പോലുമില്ലാതെ കരഞ്ഞു കൊണ്ടേയിരുന്നു പുഴയാണ് അവളുടെ ആശ്രയം ഓരോ പ്രവിശ്യവും കാണുന്ന പുഴ പുതിയ ആളായത് കൊണ്ടാവാം അവളുടെ പരിഭവങ്ങൾ എത്ര കേട്ടാലും പുഴക്ക് മടുക്കാത്തതു… അവളെ കാണാഞ്ഞിട്ടാവാം ആട്ടിൻ കുട്ടികളുടെ കരച്ചിൽ കൂരയിൽ കേൾക്കാം.
കോരന്റെ കുടിലിനോടടുക്കും തോറും അധികാരിയുടെ ഉള്ളിൽ ആവേശം നുരഞ്ഞു പൊങ്ങി… അത്രയും സുന്ദരി പെണ്ണ് തന്റെ അടിയാന്റെ കൂരയിൽ ഇത്രേം കാലമുണ്ടായിട്ടും താനെന്തേ അറിയാഞ്ഞു അതായിരുന്നു അയാളുടെ അത്ഭുതം…
ആകാശം മുട്ടെ ഉയരത്തിൽ വളർന്നു നിന്ന ഒരു ആഞ്ഞിലി മരത്തിനെ ചുറ്റി വന്ന അയാളുടെ മുന്നിൽ വിളിപ്പാട് അകലെ കോരന്റെ കൂര കാണാം ഇല്ലി കമ്പു കൊണ്ട് വേലി കെട്ടി തിരിച്ച ആ കുടിലിന്റെ മുന്നിൽ രണ്ടു ആട്ടിൻ കുട്ടികൾ ഓടിക്കളിക്കുന്നു
തേതിയുടെ പൂവുടലിന്റെ ദർശനത്തിനായി ശേഖരൻ അധികാരിയുടെ കണ്ണുകൾ കഴുകനെ പോലെ നാലുപാടും തിരഞ്ഞു…
തുടരും…