അടിമയുടെ ഉടമ [കിച്ചു✍️]

Posted by

അവൾക്ക് ആകെ അറിയാവുന്ന ആളുകൾ കോരനും ചിരുതയും തേവനുമാണ് വേറെ ആരെയും അവൾ കണ്ടിട്ടില്ല തേവൻ അവൾക്കു അനിയനാണെലും അവൻ അവളെ കുഞ്ഞനിയത്തിയെ പോലെ ആണ് കണ്ടത്…

കോരനും ചിരുതക്കും ഒക്കെ അവളെ ഇഷ്ടമാണ് തമ്പുരാൻറെ കണ്ണിൽ പെടുന്നവരെ മാത്രമേ അവളുടെ നിഷ്കളങ്കത ബാക്കി നിൽക്കൂ എന്ന് ആർക്കുമറിയില്ലേലും ചിരുതക്കറിയാം, അത് കൊണ്ട് കൂടിയാണ് അവളെ ആരും കാണാതെ ഒളിപ്പിച്ചു വളർത്തിയത്.

അങ്ങനെയിരിക്കെ ഒരിക്കൽ ചിരുതയുടെ ചൂട് തേടി കുടിലിന്റെ വാതിലിൽ മുട്ടിയപ്പോൾ ആണ് ശേഖരൻ അധികാരി തേതിയെ കണ്ടത് അന്ന് തന്നെ അവളെ അയാൾ പിച്ചി ചീന്തുമായിരുന്നു പക്ഷേ എന്തോ അപ്പോൾ അങ്ങോട്ട് ഓടി വന്ന തേവനെ കാണ്ടാവണം അയാൾ തിരിച്ചു പോയത്

മുതിർന്ന കുട്ടികളുടെ നേരെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയുമൊക്കെ ലോല ഭാവങ്ങൾ പ്രദർശിപ്പിക്കാൻ അറിയാത്ത പച്ച മനുഷ്യരായതു കൊണ്ടാവും കോരനും ചിരുതയും തേതിയേ കൊഞ്ചിക്കാറില്ല.

അതു കൊണ്ടെന്താ അവൾ പ്രായം തികഞ്ഞ പെണ്ണായി, എങ്കിലും പുറം ലോകം കാണാത്ത അവൾ ഇപ്പോളും കൊച്ചു പെണ്ണ് തന്നെ…

അവൾക്ക് തേവൻ അനിയനല്ല, ചേട്ടനാണ്… സ്കൂളിൽ പോയി പഠിച്ച, പുസ്തകങ്ങൾ വായിച്ചു പഠിച്ച… അവൻ പറയുന്ന പുറം ലോകത്തിന്റെ കാണാത്ത മയകാഴ്ചകൾ, അവൾ കഥ കേൾക്കുന്ന കുട്ടിയെ പോലെ ശ്വാസം അടക്കി പിടിച്ചിരുന്നു കേൾക്കുമായിരുന്നു

പക്ഷെ ആകാശത്തു പക്ഷികളെക്കാൾ ഉയരത്തിൽ മനുഷ്യന് പറക്കാൻ കഴിയുമെന്ന് തേവൻ പറഞ്ഞപ്പോൾ മാത്രം അവൾ പറഞ്ഞു നുണയാണ് കല്ലുവെച്ച നുണ എന്ന്… പക്ഷെ തേവന് ഒരിക്കലും തേതിയോടു നുണ പറയാൻ ആവില്ലല്ലോ…?

അത് അറിയാവുന്ന കൊണ്ട് തന്നെയാണ് തേതി ആദ്യമായി നുണ അവന്റെ വായിൽ നിന്നും കേട്ടത് കൊണ്ട് രണ്ടു ദിവസം പിണങ്ങി മിണ്ടാതിരുന്നത് പക്ഷെ അവിടെയും തേതി തൊറ്റു…

അക്കരക്കാട്ടിലെ മൊട്ടക്കുന്നിന്റെ മോളിൽ കൊണ്ടു പോയി തെളിഞ്ഞ ആകാശത്തു തേവൻ അവളെ വിമാനം പറക്കുന്നത് കാട്ടി കൊടുത്തു അത്രയും ഉയരത്തിൽ പറക്കുന്ന ആ വലിയ പക്ഷി മനുഷ്യരെയും കയറ്റി പോകുന്നു എന്നു ഇപ്പോളും അവൾ വിശ്വസിച്ചിട്ടില്ല കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *