ഇവിടുത്തെ ജലാശയം നീലനിറത്തിൽ തിളങ്ങി നിൽക്കും അതിൻ മിന്നാമിനുങ്ങുപ്പോലെ ഒരു കുഞ്ഞു തരികളാൽ സമൃദ്ധമാണ്.
അവിടെ വസിക്കുന്ന ജീവജാലങ്ങളുടെ രൂപമോ… വർണ്ണമോ…. ആകൃതിയോ… ഒന്നും തന്നെ പുറം ലോകത്തിനറിയില്ല. ആകെ നരഭോജികളെ മാത്രമാണ്, വർണ്ണശൈല്യവും , ലാവണ്യപുരവും കണ്ടിട്ടുള്ളത്.
ഇരുളിൻ്റെ ആ ലോകത്ത് , എങ്ങും പിന്തുടരുന്നത് മിഴികൾ മാത്രം, തിളക്കമേറിയ മിഴികൾ. ആ മിഴികളിലെ തിളക്കവും, വലിപ്പവും എതിരെ നിൽക്കുന്ന ജീവിയുടെ വലുപ്പവ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കും.
ഇതിൽ ചുവന്ന തിളക്കമുള്ള കണ്ണുള്ള ജീവി വർഗ്ഗങ്ങളെയാണ് കൂടുതൽ ഭയപ്പെടേണ്ടത് , ക്രൂരവും, ശക്തിശാലികളുമാണ് ഈ ഇനത്തിൽ പെട്ടവ, ഇരുണ്ട ലോകത്ത് ശക്തർ നരഭോജികല്ല, അവരെ വെല്ലുന്ന ജീവി വർഗ്ഗമുണ്ട്.
ഇരുണ്ട ലോകത്തെ പ്രധാന കാഴ്ച എന്നാൽ കൺചിമ്മുന്ന ജിവികൾ തന്നെ, പലവർണ്ണത്തിലെ മിന്നാമിനുങ്ങു പോലെ, നിറഞ്ഞു കിടക്കുകയാണ് അവ.
അവിടെ വസിക്കേണ്ടതല്ലെങ്കിൽ കൂടി അവിടെ വസിക്കപ്പെടുന്ന ഒരു ജീവിവർഗ്ഗം ഉണ്ട്. അതിൻ്റെ പേരാണ് “ഐററ്റ് ” . ഒരു തരം പറവയാണ് ഈ ഐററ്റ്. ഏഴു വർണ്ണങ്ങളിൽ തിളങ്ങുന്ന ഒരു അടക്കാക്കുരുവി വലുപ്പത്തിലുള്ള കുഞ്ഞ് കിളി.
നല്ല നീളമുള്ള വിടർന്ന വാലോടു കൂടിയ ഈ കളിയുടെ വാൽ സപ്തവർണ്ണങ്ങളാൽ മഴവില്ല് പോലെ കാണപ്പെടുന്നു. അതി മനോഹരമായ ഈ ഒരു ജീവി വർഗ്ഗം മാത്രമാണ് ഇരുണ്ട ലോകത്ത് മാംസത്തിൻ രുചിയറിയാതെ വസിക്കുന്നത്.
🌟🌟🌟🌟🌟
വൈഷ്ണവാ…… എത്രയോ സംവത്സരങ്ങൾ, നീയും ഞാനും, നമ്മുടെയൊക്കെ പിതാമഹന്മാരും കാത്തിരുന്നു ജനിച്ച ആ കുഞ്ഞിന് മരണമാണോ വിധി.
ആദി ദേവാ….. എൻ്റെ കുഞ്ഞിന് എന്തു പറ്റി.
വൈഷ്ണവാ….. മരണം ഒരു നിഴൽ പോലെ അവനെ പിന്തുടരുകയാണ്.
നാരായണാ….. നീയിതൊന്നും കാണുന്നില്ലെ
വൈഷ്ണവാ…. ഭയക്കാതിരിക്കു…. ഇവിടെ മഹാകാല പൂജ തുടങ്ങി, ആചാര്യൻ കുഞ്ഞിനു വേണ്ടി.
ആചാര്യൻ എന്താ പറഞ്ഞത് ആദിദേവാ…..
അത് ഞാൻ,
എല്ലാം കേൾക്കാൻ എനിക്കു മനക്കരുത്തുണ്ട് ആദിദേവാ….. അവൻ ജനിച്ച അന്നു തന്നെ താളിയോല ഗ്രന്ഥങ്ങൾ ഞാനും നോക്കിയതാ…. കാലൻ്റെ മരണക്കയറ് അവൻ പിന്നിട്ടാൽ അവനെ പരാജിതനാക്കാൻ ആർക്കും ആവില്ല.
ഒരു നാൽക്കാലിക്ക് അന്നമാവാൻ അവന് സമയമായി എന്നാണ് ആചാര്യൻ പറഞ്ഞത്.