ശിവശക്തി 2 [പ്രണയരാജ]

Posted by

മുന്നിലായിരുന്നു. ചങ്കുറ്റമുള്ള ആണൊരുത്തനായതു കൊണ്ടും, നല്ല സ്വഭാവ മഹിമ കളിക്കുള്ളതിനാലും, ദാക്ഷായണിക്കു താഴെ 3 പെൺമക്കൾ കൂടി ഉള്ളതിനാൽ ഭാസപ്പൻ ഒന്നും നോക്കാതെ ദാക്ഷായണിയുടെ കൈകൾ കാളിയെ ഏൽപ്പിച്ചു.

കാളി ദാക്ഷായണിയിലൂടെ ആണ് സ്ത്രീ എന്തെന്നും, കാമമെന്തെന്നും അറിയുന്നത്, സന്തോഷമായി അവരുടെ ജീവിതം മുന്നേറി, ഒരു കുഞ്ഞിനായി കാളി കാത്തിരുന്നു. കടൽക്കരയിലെ പ്രണയ മീനുകളായി അവരങ്ങനെ നീന്തി തുടിച്ചു.

അവൾ ചതിച്ച ചതിയിൽ കാളി പൂർണ്ണമായി തകർന്നു. പെണ്ണ് എന്ന വർഗ്ഗത്തെ തൻ്റെ വർഗ്ഗ ശത്രുവായി കണ്ടു. മരിക്കാൻ കിടക്കുന്നത് ഒരു പെണ്ണാണെങ്കിൽ ദാഹജലം പോലും കൊടുക്കാൻ മടിക്കുന്നത്ര വെറുപ്പ്. കാളി എന്നാൽ അനാഥൻ, സ്ത്രീ വിരോധി, മദ്യപാനി .

അതെ ,അതാണ് കാളി, കാലം അവനെ പഠിപ്പിച്ചതും അതു തന്നെ.

🌟🌟🌟🌟🌟

രാത്രിയുടെ യാമങ്ങൾക്കു വിട നൽകി ഉദയസൂര്യനുണർന്നു. കിഴക്കു വെള്ള വിരിച്ച സൂര്യ കിരണങ്ങൾ കാളിയെയും വിളിച്ചുണർത്തി. അതിരാവിലെ കാളി തൻ്റെ വള്ളവുമായി, കടലിൽ പോയി. പാതിമയക്കത്തിലാണ് ആ മനസ് ഇപ്പോഴും, രാത്രിയുടെ മദ്യസേവയുടെ പരിണിത ഫലം.

ഒരു ചോരക്കുഞ്ഞ് തൻ്റെ കൂരയിൽ ഉള്ളതോ…
അതിനു വിശക്കും എന്ന ഓർമ്മയോ അയാൾക്കില്ല. തൻ്റെ കൂരയുടെ വാതിൽ തുറന്നു വെച്ച് അയാൾ മത്സ്യമെന്ന കടലിൻ്റെ കനിയെ തേടി പോയി.

സമയം പതിയെ നീങ്ങി തുടങ്ങി. ആ കുഞ്ഞു മിഴികൾ പതിയെ തുറന്നു. പിന്നെ അവനിൽ നിന്നും ഉണർന്ന നാദം കരച്ചിൽ മാത്രമായിരുന്നു. വിശപ്പിൻ്റെ വിളിയണിഞ്ഞ രാജപുത്രൻ്റെ കേഴൽ, കടലിൻ്റെ രാജപുത്രൻ ഇന്ന് കടൽക്കരയിൽ വിശപ്പാൽ കേഴുന്നു.

കടലിൽ പ്രകമ്പനം തിരക്കുകയായിരുന്നു അവൻ്റെ സ്വരവിചികൾ, കടലിലെ കാലാവസ്ഥ തകിടം മറിഞ്ഞതും വള്ളക്കാർ തിരിച്ചു കരയെ തേടി തുഴയുമ്പോ… കാളി മാത്രം കടലിൻ്റെ ആഴങ്ങൾ തേടി പോയി. മരണം കാളിയെ ഭയക്കണം ജീവിതം വെറുത്തവന് മരണഭയമില്ല. മരണം അവന് രക്ഷാമാർഗ്ഗം. അതിനാൽ തനിക്കു മുന്നിൽ കടൽ തീർത്ത മാർഗ്ഗതടസം മറികടക്കാൻ കാളിയെന്ന മുക്കുവൻ ഒരുങ്ങി.

പെട്ടെന്നായിരുന്നു, കടൽ ശാന്തമായത്, അതിനു കാരണം അറിയാതെ കാളി പുഞ്ചിരി തൂകി. ഈ സമയം കാളിയുടെ കൂരയിൽ കുഞ്ഞു ചുണ്ടിലും പുഞ്ചിരി വിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *