സ്വന്തം തലയിൽ കൈ കൊണ്ടടിച്ചവൾ ആർത്തു വിളിക്കുമ്പോൾ , സാക്ഷ്യം വഹിച്ച കണ്ണുകളിൽ രക്തവർണ്ണമായി, പ്രതികരണ ശേഷി നഷ്ടമായ അവർക്ക് കരയുവാൻ മാത്രമേ…. കഴിയുമായിരുന്നൊള്ളു.
എന്തോ നിലത്തു വീണ ശബ്ദം കേട്ടു തിരിഞ്ഞ ആമി കണ്ടത്, തൻ്റെ പിതാവിൻ്റെ ശവശരീരമാണ്, അവളിൽ നിന്നും ഒരു ശബ്ദം പോലും പിന്നെ പുറത്തു വന്നില്ല. ഒരു മരവിപ്പു മാത്രം.
ലംബോധരൻ മുന്നോട്ടു നടന്നതും, വീണ്ടും അവളുടെ ശരീരം നിലത്തുരഞ്ഞു നീങ്ങി. പിതാവിൻ്റെ ശവശരീരം കടന്നു നീങ്ങാൻ തുടങ്ങിയതും അവൾ പിതാവിൻ്റെ കാലിൽ പിടിച്ചു. അവളോടൊപ്പം ആ ശവശരീരവും നിരങ്ങുവാൻ തുടങ്ങി.
അടുത്ത നിമിഷം ലംബോധരൻ അവളുടെ മടിയിൽ പിടിച്ച കൈ ശക്തമായി മുന്നോട്ടു വലിച്ചതും, അവളുടെ കൈകൾ ആ ശവശരീരത്തിൽ നിന്നും അടർന്നു വീണു……
അച്ഛാ………………..
ഹാ…ഹാ……ഹാ……
ലബോധരൻ്റെ അട്ടഹാസം അവിടമാകെ അലയടിച്ചു. വീണ്ടും.. അയാൾ മുന്നോട്ടു നീങ്ങി, ഒപ്പം ആമിയും.
🌟🌟🌟🌟🌟
കാളി, ഒരു മുക്കുവൻ, ആയോധനകലയിൽ മികവുറ്റ കരുത്തൻ അതു തന്നെയാണ് കാളിയെ അവിടുള്ളവർ ഭയക്കുന്നതിൽ പ്രധാന കാരണം. അനാഥനായ കാളിയ്ക്ക് ആരും അഭയം നൽകിയിരുന്നില്ല.
മൂന്നാം വയസിൽ കടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ടവനാണ് കാളി. അവിടെ നിന്നും ആരോ കൊടുത്ത എച്ചിൽ കഷ്ണങ്ങൾ കഴിച്ച് അവൻ വളർന്നു തുടങ്ങി. പിന്നെ കുപ്പിയും കവറും പെറുക്കി ജീവിച്ചു .
അവിടെയും കാലം അവനായി കരുതി വെച്ചത് കഷ്ടതകൾ മാത്രം, വിറ്റു കാട്ടിയ കാശ് കുടിയൻമാരായ വള്ളക്കാർ തട്ടിപ്പറിക്കും കണക്കിനു കിട്ടും. അങ്ങനെ പത്താം വയസിൽ കുഞ്ഞപ്പനാശാൻ്റെ ശിഷ്യനായി. കളരിമുറകൾ പഠിക്കാൻ തുടങ്ങി. 13 വയസായ സമയം അനാഥനെന്ന വിളികൾ പകർന്ന വേദന ആദ്യമായി സ്ത്രീ വർഗ്ഗത്തോടുള്ള ദേഷ്യത്തിൻ്റെ കനലെരിയിച്ചു.
കാമ ദാഹം തീർക്കാൻ അലഞ്ഞ ഏതോ സ്ത്രീ, തൻ്റെ സംതൃപ്തി തേടിയലഞ്ഞ സമയത്ത് ആഗ്രഹിക്കാതെ വിരിഞ്ഞു പോയ കാട്ടുപുഷ്പമായി പോയി കാളി. പൂന്തോട്ടത്തിൽ വിരിഞ്ഞ കാട്ടു ചെടിയെ വേരോടെ പറിച്ചെടുത്തമ്മ ദൂരെ കളഞ്ഞപ്പോ ഒരു ജൻമം അനാഥനായി.
യാധനകൾ സഹിച്ചും പടപൊരുതിയും കാളി, വളർന്നു. പതിനെട്ടാം വയസിൽ അവനിൽ വളർന്ന മോഹം. ഒരു കുടുംബം തനിക്കും വേണം എന്ന ചിന്ത, അനാഥനായി തുടരാനുള്ള മടി, തനിക്കായി ഒരു കൂട്ടു വേണം എന്നു തോന്നി, അതാണ് കാളിയെ വിവാഹിതനാവാൻ പ്രേരിപ്പിച്ച ശക്തി.
സ്ത്രീയെ വെറുത്തു തുടങ്ങി വന്ന മനസിൽ ഒരു സ്ത്രീക്കു മാത്രമേ… തനിക്കൊരു കുടുംബം സമ്മാനിക്കാൻ കഴിയു എന്ന തിരിച്ചറിവ് , അവനെ ഇരുവതാം വയസിൽ വിവാഹിതനാക്കി, പതിനേഴു വയസുകാരി ദാക്ഷായണി.
അഴകുള്ള ഒരു മുക്കവത്തി, നിറത്തിലും ശരീരപുഷ്ഠിയിലും ദാക്ഷായണി