നാലു വാലുകൾ ആണ് ഈ ജീവിക്കുള്ളത് , ഒരാ പോയിറ്റിൽ നിന്നും തുടങ്ങുന്ന ഇവ നാലായി പിരിഞ്ഞു നിൽക്കുന്നു. വാലുകളെ നാലു ദിശയിലേക്കു ചലിപ്പിക്കാനും ഇവയ്ക്കാവും. വാലിൻ്റെ അറ്റം കുന്തമുനയുടെ രൂപമാണ്. ഇതിൻ്റെ വാൽ അഗ്രം മൂർച്ച ഏറിയതാണ്
മുഖം നായയെ പോലെ കൂർത്തതാണെങ്കിലും ഇവ വാ തുറന്നാൽ നാലായി വിഭജിക്കും. നക്ഷത്രമത്സ്യം പോലെ തോന്നും അവയുടെ തുറന്നു പിടിച്ച വായ. കൂർത്ത മൂർച്ചയേറിയ നീളം കൂടിയ പല്ലുകൾ ആണ് ഇവയ്ക്കുള്ളത് ഇരയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങും.
ഇവ വാ തുറന്നു പിടിച്ചാൽ നീളമുള്ള നൂറു കണക്കിന് പുഴുക്കൾ പുറത്തേക്ക് വന്നു പിടയുന്നത് പോലെ തോന്നും. പക്ഷെ അതാണ് അവയുടെ നാവ്, ആ ഒരോ നാരിൻ്റെ അറ്റവും മൂർച്ചയേറിയതാണ്. രക്തം ഊറ്റിക്കുടിക്കുക എന്ന ലക്ഷ്യ പൂർത്തികരണത്തിന് ഇവ സഹായകമാകും ഒരു മനുഷ്യൻ്റെ മുഴുവൻ രക്തം കുടിക്കാൻ ഇവയ്ക്ക് ഒരു മിനിറ്റ് തികച്ചു വേണ്ട…
അത്രയും വികൃതവും പൈശാചികവുമായ ജിവികൾ ആണ് ഇരുണ്ട ലോകത്ത് വസിക്കുന്നത്. ഈ മൃഗത്തെ അധീനതയിലാക്കാനാണ് കാലകേയർ ശ്രമിക്കുന്നത്.
🌟🌟🌟🌟🌟
കാളിയുടെ വീട്ടിൽ തിരിച്ചെത്തിയ കാർത്തുമ്പി കസേര എടുത്ത് വെച്ച് സാരി രണ്ടായി മടക്കി , തെട്ടിലു കെട്ടാൻ ശ്രമിച്ചു. എന്തി വലിഞ്ഞവൾ ശ്രമിച്ചതും ദേ… കിടക്കുന്നു കസേരയും കാർത്തുമ്പിയും നിലത്ത്.
അവൾ നിലത്തു വീണ നിമിഷം തന്നെ ശിവയുടെ കരച്ചിൽ ശബ്ദം ഉയർന്നു വന്നു. അതു കേട്ടതും തൻ്റെ ഊര ഉഴിഞ്ഞു കൊണ്ട് അവൾ അവനരികിലെത്തി.
ഒന്നുമില്ലടാ…. ചേച്ചിക്ക് ഒന്നുമില്ല….
കുഞ്ഞാവ കരയണ്ട ട്ടോ….
വേദനയുള്ളത് കൊണ്ടാവാം അവൾ കുഞ്ഞിനരികിൽ കിടന്നതും മയങ്ങി പോയി. അവൻ്റെ കരച്ചിലും അതോടെ ശാന്തമായി. ഒരുപാടു സമയങ്ങൾക്ക് ശേഷം കണ്ണു തുറന്ന കർത്തുമ്പിക്കു മുന്നിൽ തൊട്ടിൽ റെഡിയായി നിൽക്കുന്നു.
( തുടരും…)