അമ്മേ….
എന്താ മോളെ പ്രശ്നായോ…
എൻ്റെ അമ്മേ…. ഒന്നുമില്ല, എനിക്കൊരു സാരി വേണം
നീ ഇപ്പോ സാരി ഉടുത്തു കളിക്കാൻ നിക്കുവാ… എൻ്റെ കയ്യിന്ന് ഒന്ന് കിട്ടിയാലെ നി നന്നാവൂ…
കുഞ്ഞുവാവയ്ക്ക് തൊട്ടില് കെട്ടാനാ… അമ്മേ…
അവളുടെ നിഷ്കളങ്കമായ ആവിശ്യം കേട്ട അമ്മ ഒരു സാരി എടുത്തു കൊടുത്തു.
ഇതു വേണ്ട… ഇതു പിന്നാറായതാ… എൻ്റെ കുഞ്ഞാവ വീണു പോകും
ഓ… അവളുടെ ഒരു കുഞ്ഞാവാ… എന്നാ നി നോക്കി എടുത്തോ…
തുറന്ന അലമാരയിൽ നിന്നും തിരഞ്ഞ ശേഷം അവൾ ഒരു സാരിയെടുത്തിറങ്ങിയതും
എടി അതെൻ്റെ പുതിയ സാരിയാ… മോളെ നിക്ക്…
അവൾ കേൾക്കാൻ നിക്കാതെ കാളിയുടെ വീട്ടിലേക്കോടി…
നശൂലം, ആകെ രണ്ട് വട്ടേ… ഉടുത്തൊള്ളു അതും പോയി കിട്ടി. ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു, ഇങ്ങു വരട്ടെ.. നല്ല ഒരെണ്ണം കൊടുക്കുന്നുണ്ട് ഞാൻ.
🌟🌟🌟🌟🌟
മൃഗാലയത്തിലെ പുതിയ മൃഗം, അതിൻ്റെ കണ്ണുകൾ കൂടുതൽ ചുവന്നിരുന്നു. ശക്തനായ ആ മൃഗം പെട്ടെന്നു വിധേയനാവില്ല എന്ന് കാലകേയർക്കും അറിയാം. അവൻ സ്വയം രക്ഷയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു.
പൊറാക്സ് നമ്മുടെ നായയെ പോലെ എന്നൊക്കെ പറയാം എന്നാൽ അതല്ല ഈ മൃഗം . ഇരുണ്ട ലോകത്തെ ജീവജാലങ്ങൾ എല്ലാം വ്യത്യസ്തരാണ്.
നായയുടെ ഉടലിനോട് സാദൃശ്യമുണ്ട് എങ്കിലും വലിപ്പം ഒരു നായയുടെ ഇരട്ടിയുണ്ട്. കറുത്ത ശരീരമാണ് അവയുടേത്.. ഒരു കൊഴുത്ത ദ്രവം ദേഹത്ത് മുഴുവൻ ഉണ്ടാകും. രണ്ടു വശത്തായി ആറു കണ്ണുകൾ ആണ് ഇവയ്ക്കുള്ളത്. ഒരു വലിയ കണ്ണ് അതിനു താഴെ ചെറിയ ഒരു കണ്ണ് അതിനു താഴെ അതിലും ചെറിയ കണ്ണ്. അങ്ങനെ രണ്ട് വശത്തും കൂടി ആറ് കണ്ണുകൾ
മുൻകാലുകൾ ചെറുതായതിനാൽ അതായത് നീളം കുറവായതിനാൽ ഇവയുടെ നെഞ്ചു കഴിഞ്ഞുള്ള ഭാഗങ്ങൾ താഴ്ന്ന് നിൽക്കും. പിൻ കാലുകൾ മുൻ കാലുകളുടെ ഇരട്ടി നീളമുണ്ട് മൂന്നിരട്ടി വണ്ണവും ഈ ഘടന അവയ്ക്ക് ചലന വേഗത നൽകുന്നു. ഒരു കുതിപ്പിന് നൂറു മീറ്റർ ചാടിക്കടക്കാൻ ഇവക്കാകും