മോളെ നീയിതിപ്പോ… എവിടേക്കാ….
കുഞ്ഞാവേ.. കാണാൻ
എടി കാളി അവിടെയുണ്ട്
അതിനെന്താ….
എടി… അവൻ നിന്നെ….
ഒന്നും ചെയ്യില്ല ഞങ്ങളിപ്പോ കൂട്ടായല്ലോ….
മോളെ….
അമ്മ എന്നെ തേടി അവിടെ വരാഞ്ഞ മതി, എന്നെ പുറത്ത് നിന്ന് വിളിച്ചാ മതി ഞാൻ വന്നോളാ….
അതും പറഞ്ഞവൾ ഓടി പോയപ്പോ.. പിറകെ ആ അമ്മയും ഓടി, മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തോടെ. കാളിയുടെ കുടിലിനരികിൽ അവൾ എത്തിയപ്പോ കുറച്ചകലെ നിന്നും അമ്മ അവളെ തന്നെ വീക്ഷിച്ചു ഒരു ഭയത്തോടെ.
കാളിയുടെ കുടിലിൻ്റെ വാതിൽ അവൾ ഏറെ നേരം മുട്ടിയ ശേഷമാണ് കാളി വാതിൽ തുറന്ന് വന്നത്.
മാറി നിക്ക്…
വഴി മറച്ചു നിന്ന കാളിയുടെ ഊരയിൽ പിടിച്ചു തള്ളി മാറ്റിക്കൊണ്ടവൾ അതു പറഞ്ഞു. വഴി തുറന്നതും അവൾ അകത്തേക്കു കയറി പോയി. ആ ദൃശ്യം ആശ്ചര്യത്തോടെ ആ അമ്മ നോക്കി നിന്നു.
ആ അമ്മ മാത്രമായിരുന്നില്ല, ആ ദൃശ്യത്തിന് സാക്ഷി ആയത്, കാളിയുടെ മറ്റ് അയൽവാസികളും ആശ്ചര്യചകിതരാണ്. സ്ത്രീ വർഗ്ഗത്തെ ഒന്നടങ്കം വെറുക്കുന്ന കാളിയുടെ വീട്ടിൽ ഒരു പെൺക്കൊച്ച് കയറി, അതിലും വലിയ കാര്യം അവൾ അവനെ തെട്ടിട്ടും അവൻ പ്രശ്നമുണ്ടാക്കാത്തതാണ്.
കാർത്തുമ്പിയുടെ അമ്മയും ഭയന്നിരിന്നു മകൾ കാളിയുടെ ദേഹത്ത് തൊട്ട നിമിഷം എന്നാൽ, കാളി അകത്തേക്ക് കയറി പോകുന്ന അവളെ രൂക്ഷമായി നോക്കുക മാത്രമാണ് ചെയ്തത്. അയാളിൽ നിന്നും ലഭിച്ച അപ്രതീക്ഷിത പ്രതികരണം ആ അമ്മയ്ക്ക് കുറച്ചു സമാധാനം പകർന്നു. എന്നതാണ് സത്യം.
🌟🌟🌟🌟🌟
കപാലപുരം കാലകേയരുടെ വാസസ്ഥലം. ആ ദ്വീപിൻ്റെ പേര് കപാലപുരം എന്നാണെങ്കിലും കലകപുരം എന്ന പേരിലും അവിടം അറിയപ്പെടുന്നു. ആദിമ മനുഷ്യരുടെ ആവാസവ്യവസ്ഥ അവിടെ നമുക്ക് കാണുവാൻ സാധിക്കും.
നിർമ്മിതികൾ അവിടെ വളരെ കുറവാണ് , തടവറകളും ജല നിർമ്മിതിയും പുജാഗൃഹങ്ങളും മാത്രമാണ് അവിടെ നിർമ്മിതി ആയി കാണുവാൻ കഴിയുന്നത്. കാലകേയർ വസിക്കുന്നത് തന്നെ ഗുഹകളിലാണ്.