ഇടമുണ്ട് അതിൻ്റെ നടുവിൽ മഞ്ഞ നിറത്തിൽ പ്രകാശിക്കുന്ന ഒരു കല്ലു കാണാം. അവർ പതിയെ ശിവലിംഗത്തിൻ്റെ പിന്നിൽ ചെന്നതും അവിടെ നാരായണസ്വരൂപം, വിജിത്രമായ നിർമ്മിതി ഒരു മുഖം ശിവലിംഗവും മറുമുഖം നാരായണനുമായ പ്രതിക്ഷ്ഠ .
അതിനു മുന്നിലും ഒരു ശക്തി പീഢം അതിലും അഞ്ചു കല്ലുകൾ വെക്കാനുള്ള സ്ഥാനമുണ്ട്. ആചാര്യൻ വൈഷ്ണക്കല്ല് അതിൻ്റെ ഒത്ത നടുവിൽ സ്ഥാപിച്ചു. അടുത്ത നിമിഷം ആ പ്രതിഷ്ഠയുടെ തേജസ്സ് ഒന്നു കൂടെ ഉയർന്നു.
ഈ സമയം വർണ്ണശൈല്യ അതിർത്തിയിൽ എഴു വർണ്ണങ്ങൾ വിരാചിതമായ പുതിയ സുരക്ഷാവലയം തെളിഞ്ഞു വന്നു. അതിൻ്റെ ശോഭ കണ്ട് കാലകേയരും ഒരു നിമിഷം ഭയചകിതരായി.
🌟🌟🌟🌟🌟
കാലകേയർ മന്ത്രക്കയറുമായി ഇരുണ്ട ലോകത്തേക്ക് കയറി. പൈശാചിക ശക്തിയുടെ ലോകം, അതാണിവിടം. വികൃതമായ രൂപങ്ങൾ ഇവിടെയുള്ള ജീവൻ്റെ തുടിപ്പുകളുടെ പ്രത്യേകത.
മറ്റു രണ്ടു ശക്തികളും ഇരുണ്ട ലോകത്തെ ജീവജാലങ്ങളെ തങ്ങളുടെ അടിമകളാക്കുന്നു. അതിൽ പ്രധാനി കാലകേയർ തന്നെ, എന്നാൽ കാലകേയരും അടിമകളാണ്. യഥാർത്ഥ ശക്തികൾ ഇവരല്ല ഇവർക്കു മുകളിൽ ഒരു ശക്തിയുണ്ട് സർവ്വവും നേടാൻ കൊതിക്കുന്ന ശക്തി. ശക്തരായ , അതിക്രൂരരായ ശക്തി.
ഇരുണ്ട ലോകത്ത് കാലകേയ പാദസ്പർഷം പതിഞ്ഞ നിമിഷം ഒട്ടനവധി ചെറുജീവികൾ നാലുപാടും പാഞ്ഞു. തങ്ങളുടെ പ്രാണരക്ഷാർത്തം. അവരുടെ തിരക്കമുള്ള മിഴികളുടെ ചലന വേഗത അതിനുള്ള ഉത്തരം പകർന്നു നൽകി.
ചെറു ജീവികളെ ഇവർക്ക് ആവിശ്യം ഇല്ല, എന്നിരുന്നാലും നായാട്ടിൻ്റെ സുഖം നുകരാനായി ചെറു ജീവികളെ പിടിച്ചു, അവയുടെ പ്രാണൻ അപഹരിച്ച ശേഷം മൃത ശരിരം അവിടെ തന്നെ ഉപേക്ഷിക്കും.
കാലകേയർ ഇരുണ്ട ലോകത്തിൽ തിരഞ്ഞു നടന്നു. ശക്തനായ ഒരു മൃഗത്തിനായി. കുറച്ചകലെ അവരാ.. ദൃശ്യം കണ്ടു തിളങ്ങുന്ന രക്തവർണ്ണ മിഴികൾ, ഇരുണ്ട ലോകത്തെ ശക്തരായ മൃഗങ്ങളുടെ മിഴികൾ രക്തവർണ്ണത്തിലാണ് തിളങ്ങുക….
പത്തോളം വരുന്ന കാലകേയർ മന്ത്രക്കയറുമേന്തി ആ മൃഗത്തിനരികിലേക്ക് ഓടിയപ്പോ….. ആ ചുവന്ന കണ്ണുകൾ അവർക്കു നേരെ കുതിച്ചു പാഞ്ഞു വന്നു. മന്ത്രക്കയർ എറിയാൻ തുനിഞ്ഞ ഒരു കാലകേയൻ്റെ തലയിൽ കടിച്ച് അവനെ കുടഞ്ഞു കൊണ്ട് ആ മൃഗം കൊന്നപ്പോ….
നിമിഷനേരങ്ങൾ കൊണ്ട് ഒൻപതോളം മന്ത്രക്കയറുകൾ ആ മൃഗത്തെ ബന്ധനത്തിലാക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ ആ മൃഗം അലറുമ്പോൾ മന്ത്രക്കയറിൻ്റെ അറ്റം പിടിച്ച കാലകേയർ ആ മൃഗത്തെ വലിച്ചിയച്ചു കൊണ്ട് അവരുടെ ലോകത്തേക്ക് തിരികെ പോയി.
🌟🌟🌟🌟🌟
ഇന്ന് കാർത്തുമ്പിക്ക് ഭയമില്ല, കാളിയുടെ വീട്ടിൽ കയറി ചെല്ലാൽ, ഒളിപ്പിച്ചും പാത്തും പതുങ്ങിയും എനി അവൾക്ക് പേക്കേണ്ടതില്ല.
കുഞ്ഞിനുള്ള പാലും വസ്ത്രവും മറ്റു സാധന സാമഗ്രികളെല്ലാം കൈകളിലേന്തി അവൾ കാളിയുടെ വീട് ലഷ്യമാക്കി നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി അവളെ തേടിയെത്തി.