ഒരു പുഞ്ചിരിയോടെ അവളത് തലയാട്ടി സമ്മതിച്ചു.
പെണ്ണാ നീയും നാളെ ചതിക്കുവോടി….
ചുണ്ടുകൾ കോച്ചി കൊണ്ടവൾ ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കാളി അവളെ നോക്കി പറഞ്ഞു.
നോക്കണ്ട കാളി അനുഭവത്തിൽ നിന്നും പഠിച്ചതാ…. പിന്നെ എൻ്റെ ശിവക്ക് ആ അനുഭവം വരാതെ നോക്കണം.
ശിവ അതാരാ…..
ഇതിനു ഞാനിട്ട പേരാ…..
ശിവ.. നല്ല പേരാണല്ലോ.. കുഞ്ഞാവേ… നിനക്കിഷ്ടായോടാ…. ഈ പേര്.
ടി പെണ്ണേ…. ഇവനെ നോക്കാൻ നിനക്ക് എപ്പോ വേണേലും ഇവിടെ വരാ….. വേറെ ഏതവളെയെങ്കിലും നീ കൂട്ടി വന്നാ… പിന്നെ നീയും കേറില്ല ഇവിടെ മനസിലായോ……
ഉം…..
അതിനവൾ സമ്മതം മൂളി.
🌟🌟🌟🌟🌟
ലാവണ്യപുരത്തു നിന്നും കാലകേയൻമാർ വർണ്ണശൈല്യത്തെ അക്രമിക്കാൻ ഒരുങ്ങുകയാണ്. ലാവണ്യപുരം കീഴടക്കി എന്ന ഒരേ.. ഒരു ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിൽ അവർ പട കോപ്പുകൾ കൂട്ടി.
ലാവണ്യപുരത്തിൻ്റെ അതിർത്തിയിൽ നിന്നും മന്ത്രാസ്ത്രങ്ങൾ തുടരെ തുടരെ വർണ്ണശൈല്യം ലക്ഷ്യമാക്കി എഴ്തു തുടങ്ങി. വായുവിൽ ഉയർന്ന ആ അസ്ത്രങ്ങൾ തീഗോളമായി രൂപാന്തരപ്പെട്ടു വർണ്ണശൈല്യത്തെ ലക്ഷ്യമാക്കി മുന്നേറി.
വർണ്ണശൈല്യത്തിൻ്റെ അതിർ വരമ്പുകൾ എത്തിയ തീ നാളം തടയപ്പെട്ടു. തീ നാളത്തിനരികിൽ ഒരു വെളുത്ത പ്രതലം തെളിഞ്ഞു കാണാം. അതെ വർണ്ണശൈല്യത്തിൻ്റെ സുരക്ഷാകവചം . പ്രഹരമേൽക്കുന്ന ഭാഗത്ത് മാത്രം വെളുത്ത നിറത്തിൽ ദൃശ്യമാകുന്ന അദൃശ്യ വലയം.
മഹാരാജൻ……
എന്താ മാർത്താണ്ഡ.,,
രാജൻ കാലകേയർ……
അവർ ., ഉം പറ
നമ്മെ അക്രമിക്കാൻ തുടങ്ങി.
ആചാര്യനെ വിളിച്ചു കൊണ്ട് വരിക.
ആദിദേവൻ ചിന്താ കുഴപ്പത്തിലാണ്, കുഞ്ഞിന് മരണയോഗം, ഇവിടെ കാലകേയ അക്രമണം, ഇവിടം അക്രമിക്കാൻ മാത്രം പക്കബലം അവർക്കെങ്ങനെ വന്നു. എനി കുഞ്ഞിന് വല്ല അപകടവും
എന്താ…. രാജൻ
ആചാര്യാ…. കാലകേയർ നമ്മെ അക്രമിക്കുവാൻ ഒരുങ്ങിയിരിക്കുന്നു.
വിഫലമായ ശ്രമം…..