അവൾ അവൻ്റെ കൈകാലുകൾ തഴുകി, അവിടെയെല്ലാം സൂക്ഷ്മമായി നോക്കി, പാമ്പു കടിച്ച പാടുകൾ ഇല്ലെന്നുറപ്പു വരുത്തി. ശേഷം അവളുടെ വസ്ത്രത്തിനിടയിൽ മറച്ചു വെച്ച പാൽക്കുപ്പിയെടുത്തതും
കാർത്തുമ്പി…..
അയ്യോ…. അമ്മാ…..
പാൽക്കുപ്പിയുടെ നിപ്പിൾ ഭാഗം കുഞ്ഞിൻ്റെ വായിൽ വെച്ചു കൊടുത്ത ശേഷം അവൾ അമ്മയ്ക്കരികിലേക്ക് ഓടി ചെന്നു.
എവിടായിരുന്നെടി…….
അത് അമ്മേ….
നീ… കുഞ്ഞിനെ കാണാൻ പോയോ…
അത് അമ്മേ…. ഞാൻ
എന്താ… മോളെ, നീ അമ്മ പറയുന്നത് കേക്കാത്തത്.
അമ്മേ…. തല്ലല്ലേ അമ്മേ…ഞാൻ അറിയാണ്ടെ…
മോളെ, ആ കാളിക്ക് പെണ്ണന്നു കേക്കുന്നതേ… ദേഷ്യാ.. നീ കുഞ്ഞാ… എന്നാലും അവൻ്റെ കണ്ണിൽ നീയും പെണ്ണാ….. നിന്നെ അവിടെ അവൻ കണ്ടാൽ
അമ്മേ.. ഞാനിപ്പോ പോയില്ലെ കുഞ്ഞാവ
ഓ… നിന്നെ കണ്ടില്ലെ ആ കുഞ്ഞ് ചാവോ…
അതെങ്ങനെ അമ്മ അറിഞ്ഞേ…..
നിനക്കെന്താ… മോളെ പറ്റിയെ, വട്ടായോ…
എൻ്റെ അമ്മേ… കുഞ്ഞാവേൻ്റെ അടുത്ത് നിറയെ പാമ്പ് ഉണ്ടായിരുന്നു. പാമ്പ് ചേർന്ന് ശിവലിംഗമുണ്ടാക്കി.
എൻ്റെ ഈശ്വരാ…. ഇവക്ക് ശരിക്കും വട്ടായോ…
ഞാൻ അമ്മേനോട് മിണ്ടില്ല പോ….
അതും പറഞ്ഞ് കാർത്തുമ്പി അവളുടെ മുറിയിലേക്ക് പോയി. അവളിലെ മാറ്റത്തിൻ്റെ കാരണവും അവൾ പറഞ്ഞ വാക്കുകളുടെ അർത്ഥവും മനസിലാവാതെ ആ അമ്മ അവളെ നോക്കി നിന്നു.
🌟🌟🌟🌟🌟
ഉച്ച സമയം കാളിയുടെ വളളം കരയ്ക്കടിഞ്ഞു. വള്ളം നിറയെ മീനുമായി രാജാവായി അവൻ വന്നു. മീനുകൾ വളരെ വേഗം വിറ്റ ശേഷം ഷാപ്പിൽ കയറി ഒന്നു മിനുങ്ങി.
കടലിൻ്റെ മാറിൽ ഞാൻ പോകുന്നേ…….
ആഴക്കടലിലെ നിധിയെ തേടി…..
വീശി വിതറും വലയിൻ –
കാശായി കയറും മത്സ്യങ്ങൾ.
കരയിൽ ചെന്നു – കാശു വാങ്ങി.
ഷാപ്പിലെ കള്ളു മോന്തി –
മീൻ വരട്ടിയത് തൊട്ടു നക്കി