ശിവശക്തി 2 [പ്രണയരാജ]

Posted by

കുഞ്ഞിനരികിലേക്ക് നടന്നു നീങ്ങിയ പട്ടിക്കു മുന്നിലേക്ക് ഒരു കരിനാഗം മുകളിൽ നിന്നും വീണു. അത് കുഞ്ഞിന് ഒരു രക്ഷകൻ എന്ന പോലെ പട്ടിക്കു മുന്നിൽ പത്തി വിടർത്തി ചീറ്റി.

നിമിഷങ്ങൾക്കകം കുടിലിൻ്റെ നാനാ ഭാഗത്തു നിന്നും നാഗങ്ങൾ വന്നു ചേർന്നു. നാഗങ്ങൾ കുഞ്ഞിനു ചുറ്റുമായി ചുരുണ്ടു കൂടി , കുഞ്ഞിനെ പൊതിഞ്ഞു…….

ആ കരി നാഗം പട്ടിയെ കൊത്താനായി പല തവണ ശ്രമിച്ചു, പട്ടി, തൻ്റെ കാലടി, പതിയെ പിന്നോക്കം വലിച്ചു. കരിനാഗം പത്തി വിടർത്തി ഉഗ്രരൂപത്തിൽ എതിരിടാൻ ഒരുങ്ങി നിന്നു.

കുഞ്ഞിൻ്റെ കൂട ഇരുന്ന ഭാഗത്ത് നാഗങ്ങൾ സ്വയം തീർത്ത ശിവലിംഗം, നാഗശിവലിംഗം. ജീവനുള്ള സർപ്പങ്ങൾ കുഞ്ഞിൻ്റെ രക്ഷയ്ക്കായി, അവനെ പൊതിഞ്ഞപ്പോ, രൂപാന്തരപ്പെട്ടത് ശിവലിംഗ രൂപമാണ്. ആ ലിംഗത്തിനുള്ളിൽ ആ കുഞ്ഞുറങ്ങി.

കരിനാഗം പത്തി വിടർത്തി, തൻ്റെ വാലറ്റം മാത്രം മണ്ണിലൂന്നി ഉയർന്ന് ആഞ്ഞു കൊത്തി. പട്ടിയുടെ ഇടതു കാലിൽ തന്നെ. പട്ടിയുടെ വേദനയുടെ സ്വരവിചികൾ അവിടെ ഉയർന്നു.

അടുത്ത നിമിഷം തന്നെ കടൽക്കരയിലേക്ക് പട്ടി, പ്രാണരക്ഷാർത്തം ഓടി… കടൽ മൺത്തിട്ടയിൽ അതിക ദൂരം പിന്നിടാൻ ആ മൃഗത്തിനായില്ല. വായിൽ നിന്നും പതയും നുരയും വന്ന് ആ മൃഗം തൻ്റെ മരണത്തെ സ്വീകരിച്ചു.

ശബ്ദകോലാഹലം കേട്ട് അമ്മയുടെ വിലക്കിനെ മറികടന്ന് കാർത്തുമ്പി കാളിയുടെ കൂടിലിലെത്തി, കരിനാഗത്തെയും, നാഗ ശിവലിംഗത്തേയും കണ്ടവൾ ഭയന്നെങ്കിലും ശബ്ദവീചികൾ പുറപ്പെടുവിച്ചില്ല.

കരിനാഗം അവൾക്കുനേരെ പത്തി വിടർത്തി നിന്നതും, അവൾ തൻ്റെ മുട്ടിൽ ഇരുന്നു.

അല്ലയോ…. നാഗരാജാവേ…..

എൻ്റെ കുഞ്ഞുവാവയെ ഒന്നും ചെയ്യരുതേ…..

കരിനാഗം അവൾക്കരികിലേക്ക് ഇഴഞ്ഞ നേരവും അവൾ അനങ്ങാതെ നിന്നു. അവളുടെ ധൈര്യവും നിഷ്ക്കളങ്ക വാക്കുകളും മനസിലാക്കിയ കരിനാഗം അവളെ മറികടന്നു ഇഴഞ്ഞു നിങ്ങി.

അടുത്ത നിമിഷം തന്നെ നാഗ ശിവലിംഗവും പൂർണ്ണമായി ഇല്ലാതായി, നാഗങ്ങൾ പല വഴി പുറത്തേക്കു പോയി . കാർത്തുമ്പി ഓടി കുഞ്ഞിനരികിലെത്തി.

കുഞ്ഞു വാവേ……..

ആ വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു. നാഗങ്ങൾ മൂടിയ അവളുടെ കുഞ്ഞുവാവയ്ക്ക് വല്ലതും സംഭവിച്ചോ എന്നവൾ ഭയന്നിരുന്നു. അവളുടെ വിളി കേട്ടു എന്ന പോലെ അവൻ്റെ കരച്ചിൽ പുറത്തേക്കു വന്നു.അവൾ പെട്ടെന്നു തന്നെ ഓടി കഞ്ഞിനരികിലെത്തി.

കുഞ്ഞാവേ……

Leave a Reply

Your email address will not be published. Required fields are marked *