തുടിപ്പിനെ നിലനിർത്താൻ ആഹാരത്തിനായി കടൽത്തീരം മുഴുവൻ അലഞ്ഞു നടക്കുകയാണ്. വിശപ്പു സഹിക്കാതെ മൃഗ സഹജമായ വേട്ടയാടൽ നടത്തിയതിൻ്റെ ഫലമായി ഉണ്ടായ വൃണപ്പാടുകൾ തെളിഞ്ഞു കാണാം
അലഞ്ഞു തിരിഞ്ഞ ആ പട്ടി പതിയെ വന്നടുക്കുന്നത്, കാളിയുടെ കൂരയ്ക്ക് നേരെയാണ്. മുൻവാതിലുകൾ തുറന്നു കിടക്കുന്ന ആ കൂര , ആ മൃഗത്തിൻ്റെ ശ്രദ്ധയിലും പെട്ടു. ഒരു ഇളം കാറ്റു പതിയെ വീശിയ നേരം ആ കൂരയുടെ വാതിൽ ആടിയുലഞ്ഞു.
ആ കാറ്റിൽ എവിടെ നിന്നോ മാംസഗന്ധം കൂടെ ചേർന്നു വന്നപ്പോ… ഒരു നിയോഗം പോലെ, ആ പട്ടിയുടെ കാലുകൾ , കാളിയുടെ കുടിലിനെ ലക്ഷ്യമാക്കി മുന്നേറി.
ഭയത്തിൻ്റെ ഉൾവിളിയോടെ തൻ്റെ കാൽപ്പാദം കൂരയിൽ കുത്തിയ പട്ടി, പതിയെ തൻ്റെ കണ്ണുകളാൽ ചുറ്റും വീക്ഷിച്ചു. ആരുമില്ലെന്നുറപ്പു വരുത്തി, പട്ടി പതിയെ ആഹാരം തേടി. നിരാശയുടെ ഭീതി പരന്നു തുടങ്ങിയ നിമിഷം, ഒരു മനുഷ്യഗന്ധം തിരിച്ചറിഞ്ഞ പട്ടി പതിയെ കൂടയ്ക്കരികിലേക്ക് ചെന്നു.
പ്രവചനങ്ങൾ എല്ലാം സത്യമാകുന്ന നിമിഷങ്ങൾ, വിശന്നു വലഞ്ഞ നാൽക്കാലി ആഹാരത്തിനായി ആ കഞ്ഞിനരികിലേക്ക് ചെല്ലുന്നു. അവൻ്റെ മരണം അവനെ തേടിയെത്തുകയായി. മരണം, അത് ഒരു നിഴലായി അവനു കുടെ ഉള്ളപ്പോ… ജീവിതവും മരണവും തമ്മിലുള്ള നൂൽപ്പാല യാത്രയുടെ അതിസങ്കീർണമായ നിമിഷങ്ങളിലൂടെ അവൻ കടന്നു പോവുകയാണ്.
🌟🌟🌟🌟🌟
അനന്തസാഗരം പുറം ലോകം അറിയാത്ത ഒരു സാഗരം. പച്ചക്കലർന്ന ജലം അതാണ് അനന്തസാഗരത്തിൻ്റെ പ്രത്യേകത… ഈ സാഗരത്തിൽ ദ്വീപ് സമൂഹത്താൽ സമൃദമാണ്.
അഞ്ചു വലിയ ദ്വീപുകളും പിന്നെ ഒട്ടനവതി കുഞ്ഞു ദ്വീപുകളും ഈ അനന്തസാഗരത്തിൽ കാണാം അതിൽ മൂന്നു വലിയ ദ്വീപുകൾ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്നു. തിൻമയുടെ ശക്തികേന്ദ്രമായ ത്രികോണ ശക്തി.
ഇതിൻ്റെ നടുവിലായി രണ്ട് വലിയ ദ്വീപ്, അതാണ് വർണ്ണശൈല്യവും ലാവണ്യപുരവും. തിൻമയുടെ ലോകത്താൽ ബന്ധിക്കപ്പെട്ട നൻമയുടെ ലോകം. തിൻമയിൽ നിന്നും രക്ഷ നേടുവാൻ മന്ത്രശക്തികൾ അവരെ സഹായിച്ചു പോന്നു.
വർണ്ണശൈല്യത്തെയും, ലാവണ്യപുരത്തേയും ചുറ്റി പറ്റി ഒട്ടനവതി ചെറു ദ്വീപുകൾ നിലകൊള്ളുന്നു. അവയെല്ലാം തന്നെ അതിവിശിഷ്ടമായ ദ്വീപുകളാണ്, പലതിൻ്റെയും കലവറ.
അനന്തസാഗരം തന്നെ നിഗുഡമാണ്, അതു കൊണ്ട് തന്നെ ആ സാഗരത്തിലെ ദ്വീപുകൾ അതിലേറെ നിഗൂഡമാണ്. വർണ്ണശൈല്യത്തിലും ലാവണ്യപുരത്തും രണ്ട് രണ്ട് വീതം ശക്തിപീഢങ്ങൾ ഉണ്ട്. അവയാണ് ഈ ദ്വീപുകൾക്ക് സംരക്ഷണവും ശക്തിയും പ്രധാനം ചെയ്യുന്നത്. രഹസ്യങ്ങൾ ഉറങ്ങുന്ന ആ മണ്ണിലെ ചരിത്രങ്ങൾ വളരെ വലുതാണ്.
🌟🌟🌟🌟🌟