എന്റെ സ്വപ്നങ്ങളില്‍ അഞ്ജലി വന്നു നിറഞ്ഞു. അവള് കാരണം എന്റെ കിടക്ക പലപ്പോഴും വൃത്തിക്കേടായി. അങ്ങനെ കൊതിയൂറി കഴിയുമ്പോഴാണ് വിധി വൈപരീത്യമായി ആ അപകടം സംഭവിച്ചത്. എന്റെ സൈറ്റില്‍ ഒരു അപകടം. ക്രെയിന്‍ പൊട്ടി വീണതാണ്. സൈറ്റിലെ ജോലിക്കാരുടെ അശ്രദ്ധയാണ് കാരണം. രണ്ടു പേര് മരിച്ചു. സൈറ്റ് ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ഉത്തരവാദിത്തം എന്റെ തലയിലായി. ഞാനും സൈറ്റ് മാനേജരും അറസ്റ്റിലായി. പിന്നെ കേസും കോടതിയും ജയില്‍ വാസവും. വര്‍ഷങ്ങള്‍ രണ്ട് കടന്ന് പോയി. കമ്പനിക്ക് വലിയൊരു തുക പിഴയായി അടക്കേണ്ടി വന്നു. ഒടുവില്‍ ഞാനും മാനേജരും ഒരേ വണ്ടിയില്‍ തിരികെ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. വഴിനീളെ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ റൂമില്‍ അന്നുണ്ടായിരുന്ന സാധനങ്ങള്‍ കമ്പനിയിലെ റൂം ബോയ്സ് എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു. ആ സാധനങ്ങള്‍ ഏല്‍പ്പിച്ചതും ഒരു വാക്ക് പോലും മിണ്ടാതെ അവര്‍ പോയി. എന്റെ ലാപ്ടോപ് ബാഗ് ആണ് ഞാന്‍ തിരഞ്ഞത്. അത് അവിടെ തന്നെയുണ്ട്. എന്റെ ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ അതിന്റെ പോക്കറ്റ് തുറന്നു. അതിനുള്ളിലായിരുന്നു എന്റെ അഞ്ജലി കുട്ടിക്ക് നല്കാന് ഞാന്‍ വാങ്ങി വച്ചിരുന്ന കൊച്ചു സ്വര്‍ണ മാല ഉണ്ടായിരുന്നത്. ഇല്ല അത് അവിടെയില്ല. എന്റെ ഹൃദയം നുറുങ്ങി. ഞാന്‍ പിന്നെയും പിന്നെയും തിരഞ്ഞു. ബാഗിലെ സാധനങ്ങള്‍ ഞാന്‍ താഴെയിട്ടു. മൊത്തമായി പരിശോധിച്ചു. ഇല്ല അതവിടെയെങ്ങും ഇല്ലായിരുന്നു. ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു. പിന്നെ ഒന്നും നോക്കാതെ അതെല്ലാം വാരി ബാഗില്‍ നിറച്ചു ട്രോളിയില്‍ വച്ചു അതും തള്ളി നടക്കാന്‍ തുടങ്ങി.
“മിസ്റര്‍ ശ്രീ നാഥ്” പിറകില്‍ നിന്നും ആ പാവം മാനേജര്‍ വിളിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കി. രണ്ടു കൈയും നീട്ടി അയാള്‍ എന്റെ അടുത്തേക്ക് വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. “എല്ലാം പോയി, അല്ലേ ശ്രീ നാഥ്! എല്ലാം പോയി” എനിക്കും കരച്ചിലടക്കാനായില്ല. ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ അങ്ങനെ നിന്ന് കരഞ്ഞു. “ഇനി നമ്മള് കാണുമോ ശ്രീ? ഇല്ല കാണില്ല. കാണാന്‍ ഞാന്‍ ഉണ്ടാകില്ല” എന്നും പറഞ്ഞ് അയാള്‍ പിന്നെയും പൊട്ടിക്കരഞ്ഞു. അയാള്‍ തന്റെ വിരലില്‍ കിടന്നിരുന്ന മോതിരം ഊരി എന്റെ കൈയ്യില്‍ തന്നു. “എന്തായിത് സാര്‍?” ഞാന്‍ ചോദിച്ചു.
“ശ്രീ, നിനക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് എനിക്കറിയാം. പക്ഷെ നിനക്ക് തരാന്‍ എന്റെ കൈയ്യില്‍ ഇതേയുള്ളൂ. ഇത് നീ എടുക്കണം. എനിക്ക് ഇനി ഇതിന്റെ ആവശ്യം ഇല്ല” അയാള്‍ നിര്‍ബന്ധിച്ച് ആ മോതിരം എന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നിട്ട് വേച്ച് വേച്ച് തന്റെ ട്രോളിയും തള്ളി അയാളുടെ ടെര്‍മിനലിലേക്ക് പോയി. ഞാന്‍ എന്റെ കൊച്ചി ഫ്ലൈറ്റ് നോക്കി മറുഭാഗത്തേക്കും നടന്നു. ബോര്‍ഡിംഗ് പാസ് എടുത്ത് തിരിഞ്ഞപ്പോഴാണ് അവിടത്തെ സെക്യൂരിറ്റിക്കാര്‍ ഓടുന്നതും എന്തൊക്കെയോ വിളിച്ചു പറയുന്നതും കേട്ടത്.