അപോയേക്കും മോൻ കഴ്ച്ചു തീരാനായിരുന്നു.. ഞാൻ എന്റെ കയ്യിലിരുന്ന ബാക്കി ഐസ്ക്രീം മോനു കൊടുത്തു..
അതു കണ്ടപ്പോൾ മോൾ പറഞ്ഞു എനിക്കും വേണം ..
മതി മതി ഇപ്പോൾ കഴിച്ചത് മതി.. രാജി വിലക്കുമായി വന്നു..
അപ്പോൾ ഇവന് കൊടുത്തതോ.. എനിക്കും വേണം മോൾ പിന്നെയും അവളുടെ ആ കൊഞ്ചികകൊണ്ടുള്ള ചിണുങ്ങൾ തുടങ്ങി..
ഞാൻ പറഞ്ഞു എന്നാൽ നിനക്കു ആദ്യം പറഞ്ഞു കൂടായിരുന്നോ..
അപ്പോൾ എനിക്കോ എനിക്കും വേണ്ടിവരും മോനുംപറഞ്ഞു..
എന്റേതു കഴിച്ചു കഴിയാറായി അല്ലെങ്കിൽ ഇതു തരായിരുന്നു രാജി പറഞ്ഞു..
വേണ്ട എനിക്കിനിവേറെ മതി അച്ഛാ വാങ്ങി താ…പ്ലീസ്…
എനിക്കു മോൾടെ അപോയത്തെ ആ കൊഞ്ചലും.. ആ ചോദ്യവും കേട്ടപ്പോൾ ഒരു ഐഡിയ തോന്നി ..
ഞാൻ പറഞ്ഞു വാങ്ങാം
പക്ഷെ ഇനി അച്ഛന്റെ പോക്കറ്റിൽ കാശില്ല.. ഉള്ളത്കൊണ്ടാ ഞാനിതു വാങ്ങിയെ ഇനി കാഷിനു അച്ഛന്റെ പേർസെടുക്കണം അതു കാറിലാണ് ..
അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്കു വേണം മോളു വാശിപിടിച്ചു..
പെണ്ണേ നിയൊന്നു അടങ്ങുന്നുണ്ടോ.. രാജി അല്പം ദേശ്യത്തോടെ പറഞ്ഞു..
അച്ഛാ പ്ലീസ് എനിക്കു വേണം..
മതി ഇനി കരയണ്ട.. നി പോയി വണ്ടിയിൽ നിന്നും അച്ഛന്റെ പേർസെടുത്തു വാ..
സത്യത്തിൽ അതെന്റെ ഒരു നമ്പറായിരുന്നു ക്യാഷ് എന്റെ കയ്യിൽ തന്നെയുണ്ട്..
മോളെ തനിച്ചൊന്നു കിട്ടാൻ വേണ്ടി ഞാനിട്ട പ്ലാൻ..
ഞാൻ കാറിന്റെ കീ മോൾടെ കയ്യിൽ കൊടുത്തു..
മോൾ എണീറ്റു വേഗം വണ്ടികടുത്തേക്ക് നീങ്ങി..
മോൾ അവളുടെ കയ്യില്ണ്ടായിരുന്ന ഐസ്ക്രീം പെട്ടന്ന് തീർക്കുന്ന കണ്ട ഞാൻ പറഞ്ഞു..
വേറെ കിട്ടുമെന്നു കരുതി ഉള്ളത് വേഗം തീർക്കേണ്ട അതിൽ ചില്ലറ ഉണ്ടോയെന്നറിയില്ല.. കാർഡ് ഒന്നും ഇവിടെ യൂസ് ചെയ്യാൻ പറ്റില്ല..
അവൾ എന്റെ മുഖത്തു നോക്കി കൊഞ്ഞനം കാട്ടികൊണ്ടു കാറിനാടുത്തേക് പോയി..
എനിക്കറിയാമായിരുന്നു വണ്ടിയിൽ പേഴ്‌സുകാണാതെ.. മോളെന്നെ വിളിക്കുമെന്ന്..
ഞാൻ ക്ഷമയോടെയും പ്രതീക്ഷയോടെയും അവളുടെ വിളിക്കായി കാത്തിരുന്നു..