നിനക്ക് ഇതു കഴിച്ചു മടുക്കുന്നില്ലേ അനൂ….
ഫലൂഡ വെറും ഡെസേർട് അല്ല അത് ഒരു വികാരമാണ് മോനേ…
ഞാൻ അവളേം കൊണ്ട് നേരെ ടൗണിലുള്ള കൂൾബാറിൽ കയറി,, ഫലൂഡ കഴിച്ചു….
ഇനി എവിടെക്കാ?
ബീച്ചിൽ…..
നേരെ ബീച്ചിലേക്ക് വിട്ടു, അവൾ എന്റെ തോളിൽ ചാരി ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല റോഡിലും കണ്ണാടിയിൽ കാണുന്ന അവളുടെ മുഖവും മാറി മാറി നോക്കികൊണ്ട് വണ്ടി ഓടിച്ചു. ലീവ് ആയത് കൊണ്ട് നല്ല തിരക്കുണ്ട് ബീച്ചിൽ. അവിടെ ഉള്ള ചെക്കന്മാരുടെ നോട്ടം അവളിലേക്ക് ചൂഴ്ന്നിറങ്ങി, അവൾ എന്റെ കൈ അവളുടെ കൈക്കുള്ളിൽ പൂട്ടി ചേർത്ത് പിടിച്ചു നടന്നു. അവിടുന്ന് എന്തൊക്കെ കഴിക്കാൻ പറ്റുമോ അതൊക്കെ വാങ്ങിപ്പിച്ചു. ബീച്ചിൽ കറങ്ങി സമയം പോയതറിഞ്ഞില്ല, നേരം സന്ധ്യയായി അനൂ പോയാലോ?
ഇപ്പോഴെയോ? പിന്നെ ഇവിടെ വരണാർന്നോ?
അവൾ ദേഷ്യത്തോടെ ചോദിച്ചു
ന്നാ നമുക്ക് രാത്രി ഒരു ഡ്രൈവ് പോവാം ഇപ്പൊ വീട്ടിൽ പോയി ഒന്ന് കുളിച് ഈ ഡ്രസ്സ് ഒന്ന് മാറട്ടെ….
ഉറപ്പായും പോവുമോ?
ആാാ പോവാം
സത്യം?
സത്യം….
എന്നാ വാ…..
ഞാൻ നേരെ എന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു, വാതിൽ തുറന്ന് അകത്തു കയറു
അനൂ നീ ഇവിടെ ഇരിക്ക് ഞാൻ കുളിച്ചിട്ട് വരാം
ലേറ്റ് ആക്കരുതേ പെട്ടന്ന് വാ….
ഞാൻ പെട്ടന്ന് തന്നെ കുളിച് മാറ്റി ഇറങ്ങി
അനൂ പോവാം….
ഏട്ടാ അത്?
എന്താ അനൂ…..
അത് പിന്നെ?
നീ കളിക്കാതെ കാര്യം പറ അനൂ?
അതെന്നെ എങ്ങനെയാ പറയുക എന്ന് അറിയില്ല അതോണ്ടാ?
നീ പറ എന്താ കാര്യം….
അവൾ എന്റെ കണ്ണിലേക്കു നോക്കി എന്റെ അടുത്തേക്ക് ശരവേഗത്തിൽ വന്നു കവിളിൽ ഒരുമ്മ തന്നു….
അനൂ !!!!!!!
നാണത്താൽ അവളുടെ മുഖം തുടുത്തു….
അത് ഏട്ടാ അന്ന് ചോദിച്ചില്ലേ?
എന്ത്?
ഒന്നുമില്ല
ഒന്നുമില്ലാതെയാണോ നീ എനിക്ക് ഉമ്മ തന്നത്?
എനിക്ക് ഇഷ്ട അതോണ്ടാ ഉമ്മ തന്നത് എന്താ?
(തുടരും )
പ്രിയ വായനക്കാരെ. ഇതുവരെ തന്ന പ്രോത്സാനത്തിനു നന്ദി. തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക. തെറ്റുകൾ പറഞ്ഞു തന്നാൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം….
നന്ദി
ഗഗനചാരി.