ചേച്ചി ഇന്ന് ബാങ്കിൽ പോണുണ്ടോ …
ഹ്മ് …എന്ത് പറ്റി …
ഇന്ന് ലീവ് എടുക്കാമോ …എനിക്ക് കുറച്ചു സംസാരിക്കണം …
കാര്യം ഗൗരവമുള്ളതാണ് ……അവൾക്കുതോന്നി …
അതിനെന്താ ലീവ് എടുക്കാല്ലോ …..അഭിയേട്ടനോട് പറയട്ടെ …
അഭിയേട്ടന്റെ മുന്നിൽ പിടിച്ചുനിക്കാൻ തനിക്കു കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു …
ചേച്ചി ഞാൻ ഒന്നുകുളിക്കട്ടെ …..അവൾ മുകളിലേക്ക് പടികൾ കയറി ….
വാവകും തനിക്കും പുറത്തുപോണമെന്നു പറഞ്ഞു അവൾ അഭിയോട് സമ്മതം വാങ്ങി
വാവ വന്നതറിഞ്ഞു സുമംഗലയും അഭിയും അവളെ വിളിച്ചു …മുറിയിൽ കയറി
വാതിലടച്ചു അവൾ തേങ്ങുകയായിരുന്നു …മുഖം കഴുകി അവൾ വസ്ത്രം മാറ്റി
ക്ഷീണം അവളുടെ മുഖത്ത് പ്രകടമായിരുന്നു …..അവളിലെ പ്രസ്സന്നത മുഴുവനായും
മറഞ്ഞിരുന്നു …..ചലിക്കുന്ന യന്ത്രം കണക്ക് അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി ..
മോളെ …….സുമംഗല അവളുടെ അടുത്തേക്ക് വന്നു ….
ഇതെന്തു പറ്റി …നീയെന്താ വല്ലതിരിക്കുന്നെ ..വയ്യേ ന്റെ കുട്ടിക്ക് ….
ആ മാതൃഹൃദയം …സ്നേഹവായ്പുകൾ ചൊരിഞ്ഞു
എന്തമ്മേ എന്തന്റെ വാവച്ചിക്ക് ……ഏട്ടൻ നോക്കട്ടെ ….
അവളുടെ മുഖം അഭിയിൽ അസ്വസ്ഥത നിറച്ചു …എന്തുണ്ടായെന്നറിയാതെ
അയാൾ ഫോണെടുത്തു ശ്രീയെ വിളിക്കാനൊരുങ്ങി …..
ഒന്നുല്ല ….ശ്രീയേട്ടനെ വിളിക്കണ്ട …അവൾ അഭിയെ തടഞ്ഞു
വിളിക്കേണ്ടെന്നു രശ്മിയും കണ്ണുകാണിച്ചു ….
ചാരു അമ്മയോടൊപ്പം അടുക്കളയിലേക്കു പോയതും .രശ്മി അഭിക്കരുകിലേക്കു നീങ്ങി
അഭിയേട്ട എന്തേലും ചെറിയകാര്യമായിരിക്കും ശ്രീയെ വിളിക്കണ്ട ഞാൻ
കാര്യമെന്താണെന്നു ആദ്യം മനസ്സിലാക്കട്ടെ ..
അഭിയേട്ടൻ പോകാൻ നോക്ക് ….
അഭിലാഷ് ബാങ്കിലേക്ക് പോയി കുറച്ചു കഴിഞ്ഞു രശ്മി വാവയുടെ മുറിയിലെത്തി