ഇല്ലമ്മേ ..ഇനിയും നീട്ടുന്നില്ല …..അടുത്തമാസത്തോടെ വാവേടെ എക്സാം തീരും
രണ്ടുംകൂടി ഒരുമിച്ചയാലെന്താ ….അതാ ഞാൻ ഇതുവരെ …..
മോനെ അവൾക്കു 19 വയസ്സല്ലേയുള്ളു കുറച്ചൂടെ കഴിഞ്ഞു പോരെ ….
അവർ രണ്ടുപേരും പറയാതെ പ്രണയിക്കുന്നവരാണ് …..പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ളവനാണ്
ശ്രീകാന്ത് …നല്ല അദ്ധ്യാപകൻ …വാവയുടെ കാര്യത്തിൽ നമ്മളെക്കാൾ കരുതലും സ്നേഹവുമാണ്
അവനുള്ളത് ..അവർ ഒരുപാടാഗ്രഹിക്കുന്നു …പ്രായത്തിന്റെ വിലങ്ങു തടിയുമായി
അവർക്കിടയിൽ പോകാതിരിക്കുന്നതല്ലേ അമ്മെ നല്ലത് ….
ഹ്മ് മോന്റെ ഇഷ്ട്ടം പോലെ …….
മോനെ ശ്രീ..ക്ലാസ്സു കഴിഞ്ഞു നീ ഒന്ന് ഓഫീസിൽ വാ
സ്കൂളിന്റെ വരാന്തയിൽ വച്ച് സുമംഗല …..അതുപറഞ്ഞു ഓഫീസിലേക്ക് പോയി
എന്തിനാവോ ആന്റി കാണാൻ പറഞ്ഞത് …..കാര്യം എന്തോ ഗൗരവമുള്ളതാണ് …
ഉച്ചക്ക് ശേഷമുള്ള ഫ്രീ സമയത്തു അവൻ ഓഫീസിൽ ചെന്നു ….
ആഹ് മോനെ …..ഇരിക്ക് …
സുമംഗല കാണിച്ച കസേരയിൽ അവനിരുന്നു …..
നിന്റമ്മയും ഞാനും 20 കൊല്ലം ഒരുമിച്ചു ജോലിചെയ്തവരാണ് …വളരെ അടുത്ത ബന്ധമാണ്
ഞങ്ങൾ തമ്മിൽ ..സുഹൃത്തു ബന്ധം നമ്മുടെ വീടുകൾ തമ്മിൽ ഇപ്പോളുണ്ട് അതിനെ
നമുക്ക് ബന്ധുക്കൾ എന്നനിലയിലേക്കു വളർത്തണ്ടേ ….മോന് ചാരുവിനെ ഇഷ്ടമാണെന്ന്
ഞങ്ങൾക്കറിയാം ..അവൾക്കു തിരിച്ചും …വിവാഹ ആലോചനയുമായി പെൺവീട്ടുകാർ
വരുന്നത് നാട്ടുനടപ്പല്ലല്ലോ …2 മാസം കൂടി കഴിഞ്ഞാൽ അവളുടെ എക്സാം തീരും ….
അഭിമോന്റെയും രേഷ്മിയുടേയും വിവാഹത്തിന്റെ കൂടെ നിങ്ങളുടെയും നടത്തിയാലോ
എന്നൊരു ആലോചനയുണ്ട് മോന്റെ തീരുമാനം പോലെ ബാക്കി കാര്യങ്ങൾ ആലോചിച്ചു
ചെയ്യാം ….
സുമംഗല ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി ….
ആന്റി എനിക്ക് സമ്മതകുറവൊന്നുമില്ല അമ്മയോടും കൂടെ ഒന്നാലോചിച്ചു വേണ്ടപോലെ
ചെയ്യാം …..
പിന്നീട് കാര്യങ്ങൾ വേഗത്തിൽ നടന്നു