മറ്റുള്ളവർ കാരണം ….സ്വന്തം ജീവിതത്തിൽ കയ്പുനീർ ഒരുപാടു കുടിച്ചവളാണ് അവൾ
ഇനിയും അവളെ കരയിക്കുന്നത് ശരിയല്ല …..അങ്ങനുണ്ടായാൽ അവളെ താൻ ഇത്രമാത്രം
സ്നേഹിച്ചത് പിന്നെന്തിനു വേണ്ടിയാണ് …
അവന്റെ മനസ്സിൽ ഉറച്ച തീരുമാനങ്ങൾ രൂപമെടുക്കുകയായിരുന്നു …..
കടലിലേക്ക് നോക്കി ….മണലിൽ കയ്യുകൾ പൂഴ്ത്തി ഇരിക്കുന്ന അവളെ
അഭി നോക്കിയിരുന്നു ….അവന്റെ വിറക്കുന്ന കയ്യുകൾ പതുകെ അവളുടെ തോളിൽ വച്ച്
അവളെ അവന്റെ മാറോട് ചായ്ച്ചു …..കവിളുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണുനീർതുള്ളികളെ
കൈകളാൽ തുടച്ചു …..
ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല ….
എനിക്ക് ജീവനുള്ള കാലം വരെ …..
അവളവനെ വാരിപ്പുണർന്നു ….പരിസരം മറന്നു ….കവിളിൽ ചുംബിച്ചു
വേലിയേറ്റമുണ്ടായ കടലിനേക്കാൾ അവളുടെ മനസ്സിൽ സന്തോഷത്തിന്റെ
വേലിയേറ്റമുണ്ടായി …..എല്ലാം മറന്നവൾ അഭിയുടെ മാറിലമർന്നു ….
അഭിയും വികാര തീവ്രമായ അവസ്ഥയിൽ ആയിരുന്നു ….
അവരുടെ പുനസംഗമത്തിനു പ്രകൃതി സാക്ഷിയായി …..
ഏറെ നാളത്തെ അസ്വസ്ഥമായ ജീവിതത്തിന് രണ്ടുപേരിലും അവസാനമുണ്ടായി
പുതിയൊരു ജീവിതം അവർ മുന്നില്കണ്ടു …പുതിയ സ്വപ്നങ്ങളും …
പരസ്പരമൊന്നകണമെന്ന ലക്ഷ്യവും …….
നടന്ന കാര്യങ്ങൾ അവൻ വാവയെ അറിയിച്ചു ഏട്ടന്റെ സന്തോഷത്തിൽ ആ അനിയത്തി
പങ്കുചേർന്നു ….ദിവസങ്ങൾ കൊഴിഞ്ഞു അവന്തിക കോളേജിൽ പോകാൻ തുടങ്ങി
അഡ്മിഷൻ സമയത്തും ആദ്യദിവസത്തിലും ശ്രീ അവൾക്കൊപ്പമുണ്ടായിരുന്നു
അതവളിൽ ആത്മവിശ്വാസവും സന്തോഷവും ജനിപ്പിച്ചു …..
അവളിലെ പ്രണയം അവൾ അവനു നൽകി പറയാതെ പറഞ്ഞു ….കൂടുതൽ അവർ
അടുത്തിടപഴകി അരുതാത്ത ഒരു വാക്കുപോലും അവർക്കിടയിൽ ഉണ്ടായില്ല
പ്രണയം മനസ്സിൽ സൂക്ഷിച്ചു ….ചാരുവിന്റെ ഭാവിയെ കരുതി ശ്രീയും അവന്
അവളോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു …..1 വർഷം പെട്ടന്ന് പോയി
സുലോചന ടീച്ചർ റിട്ടയർ ചെയ്തു ….സരസ്വതി വിലാസം യു പി എന്ന നാട്ടുകാർ ഗ വ യു പി സ്കൂൾ എന്ന് വിളിക്കുന്ന സ്കൂളിൽ [ ഗ വ ശമ്പളം നൽകുന്ന മാനേജ്‌മന്റ്
നടത്തുന്ന സർക്കാർ എയ്ഡഡ് സ്കൂൾ ] ശ്രീകാന്ത് മാഷായി
ജോലിയിൽ പ്രവേശിച്ചു …അദ്ധ്യാപന മികവുകൊണ്ടും സരസമായ പ്രകൃതം കൊണ്ടും
ശ്രീ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും പ്രിയങ്കരനായി …..
മോനെ വയസ്സ് 32 ആകുന്നു ….ഇനിയും നിന്റെ വിവാഹം നീട്ടികൊണ്ടു പോകുന്നത്
ശരിയല്ല ……സുമംഗല .അഭിയെ സ്നേഹപൂർവ്വം ഓർമിപ്പിച്ചു ….