തിരികെകൊണ്ടുവരാൻ ..ഉറക്കമില്ലാത്ത രാത്രികളും ….ശൂന്യമായ മനസ്സും
ഒന്നിനോടും താല്പര്യമില്ലായ്മയും ….എന്തിനവൾ ഓടിയൊളിച്ചു …ഉത്തരം
കിട്ടാതെ അവന്റെ മനസ്സ് നീറിപുകഞ്ഞു …ആൾക്കൂട്ടങ്ങളിൽ അവൾക്കു വേണ്ടി അവൻ
തിരഞ്ഞു …..കണ്ടുകിട്ടിയില്ല ……
കാലം ………വൃണപെട്ട അവന്റെ മനസ്സിന്റെ മുറിവുകൾ പതുക്കെ ഉണക്കി
പഠനത്തിന് ശേഷം ബാങ്ക് കോച്ചിങ്ങിനു ചേർന്നു …..ടെസ്റ്റ് പാസ്സായി ബാങ്കിൽ മാനേജരായി
രശ്മി …മനസ്സിന്റെ ഉള്ളിൽ ഇന്നും നീറുന്ന നെരിപ്പോടായി അവശേഷിക്കുന്നു ….
തന്റെ പഴയ രേഷ്മിയല്ല ഇന്നവൾ ….ഒരുപാടുമാറ്റം അവൻ അവളിൽ കണ്ടു
അപ്പോയിന്മെന്റ് ഓർഡർ തന്റെ നേരെ നീട്ടിയപ്പോൾ അവളുടെ മുഖം
അവൻ ശ്രദ്ധിച്ചു …..ഒരുപാട് നാളുകൾക്കു ശേഷം തന്നെ കണ്ടുമുട്ടിയപ്പോൾ ഉണ്ടാവേണ്ട
ആശ്ചര്യമോ ഭാവമോ അവളിൽ അവൻ കണ്ടില്ല ….
ചെറിയൊരു പുഞ്ചിരി അവൾക്കുണ്ടായിരുന്നോ ……..തനിവിടെയാണെന്നു
അവൾക്കറിയാമായിരുന്നോ ….മനഃപൂർവമാണോ അവൾ ഇവടതന്നെ
ജോയിൻ ചെയ്തത് ……
സംശയങ്ങളുടെ ….ആകാംഷയുടെ ….തീച്ചൂളയിൽ അവന്റെ മനം വെന്തുരുകി
ഓഫീസിലെ ക്യാബിനിൽ നിർന്നിമേഷനായി അവൻ ഇരുന്നു ….
ജോലികൾ ചെയ്യാൻ അവനു സാധിച്ചില്ല …രശ്മിയെ അവൻ ക്യാബിനിലിലേക്കു വിളിച്ചു
രശ്മി ഇരിക്ക് …..
താങ്ക്യൂ സർ ……കസേര വലിച്ചിട്ടു അവൾ അവനഭിമുഖമായിരുന്നു ….
രശ്മി ഫോർമാലിറ്റി വേണ്ട …..മാനേജരും ക്ലർക്കുമായിട്ടല്ല
പഴ്സണലായിട്ടാണ് എനിക്ക് സംസാരിക്കാനുള്ളത് ..
എനിക്കറിയണം ….ഒരുവാക്കുപോലും പറയാതെ താൻ
പഠിത്തം ഉപേക്ഷിച്ചു …സ്വന്തം നാടുപേക്ഷിച്ചു ….
ഇതിന്റെ കാരണം …സത്യങ്ങൾ എല്ലാമറിയണം ..
അഭിയേട്ട …….അവളുടെ കണ്ണുകൾ ഈറനണിഞ്ഞു …
എനിക്കും സംസാരിക്കണം ….എല്ലാം തുറന്നു പറയണം ….
എന്നോട് വെറുപ്പാകുമെന്ന ഞാൻ …..കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിലൂടെ
ഒലിച്ചിറങ്ങി ….
ആകാംഷയും ഉത്കണ്ഠയും ..വിഷമവും കാരണം അവൻ രെഷ്മിയോട് ഇതിനെക്കുറിച്ചു
ചോദിച്ചത് ബാങ്കാണെന്നോ …മറ്റുള്ളവർ കാണുമെന്നോ അവൻ ചിന്ധിച്ചില്ല
പരിസര ബോധത്തിലേക്ക് തിരിച്ചുവന്നതും അവൻ രശ്മിയെ ആശ്വസിപ്പിച്ചു …
കണ്ണുതുടക്ക് …ആരേലും കണ്ടാൽ എന്ത് കരുതും …
താനെവിടെ താമസം …..വൈകിട്ടു ഫ്രീ ആണെങ്കിൽ ….
ഞാനിവിടെ വർക്കിങ് വിമൺസ് ഹോസ്റ്റലിൽ ആണ് ….
അവിടെ 8 മണിയാവുമ്പോൾ എത്തണം ….അതിനുമുൻപ്
പോകാൻ പറ്റില്ലേ ….