രണ്ടാം വർഷക്കാരാണ് കൂടുതലും റാഗിങ് ചെയ്യിക്കുന്നത് …അവർക്കു കിട്ടിയത് അവർ കൊടുക്കുന്നു ….
ഒരു പെൺകുട്ടി കൂടി കഴിഞ്ഞാൽ അവളാണ് …അഭി അവളെത്തന്നെ നോക്കിനിന്നു
ദയയുള്ള ഒരു മുഖത്തിനായി അവൾ പരതുന്നതിന്റെ ഇടയ്ക്കാണ് അഭിയുടെ കണ്ണുകളുമായി
അവൾ ഉടക്കുന്നത് …..ദയനീയ ഭാവത്തിൽ അവൾ അവനെ നോക്കി ..തന്നെ രക്ഷിക്കണമെന്ന്
പറയാതെ തന്നെ അവൾ അഭിയോട് പറഞ്ഞു ……
അവളുടെ ആ കണ്ണുകൾ …അതിന്റെ നോട്ടം അതവന്റെ നെഞ്ചിലാണ് വന്നു തറച്ചത് …
അവളുടെ മുന്നിൽ നിന്ന പെൺകുട്ടിയുടെയും ഊഴമായി ….അവളെക്കൊണ്ട് തിരുവാതിര കളിപ്പിക്കയാണ്
സീനിയർ പിള്ളേർ …..അവളുടെ കണ്ണുകൾ അഭിയുടെ മുഖത്തുതന്നെ ആണ് …..അവൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു ….ഒറ്റനോട്ടത്തിലെ അവൾ അഭിയുടെ മനസ്സിൽ സ്ഥാനം പിടിച്ചു ….
മുന്നിലെ പെൺകുട്ടിയുടെ പെർഫോമൻസ് കഴിഞ്ഞു …..
ഇങ്ങോട്ടു നിക്കടി …ഒരുത്തൻ അവളുടെ നേരെ ആക്രോശിച്ചു …
ഡാ മോനെ …ആ കുട്ടിയെ ഇങ്ങോട്ടു വിട്ടെടാ …..അവന്റെ നേരെ നോക്കി അഭി ശബ്ദമുയർത്തി
കോളേജിന്റെ സൈഡിലെ സിമന്റ് ബെഞ്ചിൽ കൂട്ടുകാരനോടൊത്തു ഇരിക്കയായിരുന്നു അഭി
ഡി നിന്നെ ആണ് …ആ ചേട്ടൻ വിളിച്ചത് ചെല്ല് …..
അവൻ വീണ്ടും അവളോട് പറഞ്ഞു …..
അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസമായി …..ആ ചേട്ടൻ തന്നെ രക്ഷിച്ചതാണെന്ന്
അവൾക്ക് മനസിലായി …അവൾക്കു മാത്രം ….അത്രയും അവൾ അഭിയോട് അപക്ഷേച്ചിരുന്നു …
വിറക്കുന്ന കാലുകളുമായി അവൾ അഭിയുടെ അടുത്തേക് നടന്നു ..
എന്താ പേര് ….അവരുടെ സൗഹൃദത്തിന്റെ ആദ്യ സംഭാഷണം ……
രശ്മി ……വളരെ പതുക്കെയും ഭവ്യതയോടും അവൾ മറുപടി നൽകി
ഏതാ ട്രേഡ് ….അഭി വീണ്ടും …
സിവിൽ …..