അച്ഛൻ: അവൻ മറ്റൊരു സമുദായത്തിൽ ജനിച്ചവനാണ്, ഞാൻ എങ്ങനെ എന്റെ സമുദായക്കാരുടെ മുഖത്തു നോക്കും, അതുകൊണ്ട് ഞാനൊരിക്കലും ഇതിന് സമ്മതിക്കില്ല.
അമ്മ: ഇപ്പൊ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. അവൻ നല്ല പയ്യനാണ്, നമ്മുടെ പൂജയെ അവൻ നന്നായി നോക്കും, അവൾക്കും അവനെ വളരെ ഇഷ്ടമാണ്.
എന്നിട്ടും അച്ഛൻ സമ്മതിച്ചില്ല, അതുകൊണ്ട് ഒടുവിൽ ചേച്ചി അച്ഛനെ എതിർത്തുകൊണ്ട് ആ യുവാവിനെ വിവാഹം കഴിച്ചു, ഇരുവരും ഡൽഹിയിലേക്ക് താമസം മാറി.
അവളുടെ ഈ പ്രവർത്തിയിൽ അച്ഛൻ ആകെ നാണം കേട്ടു.
അതോടെ അച്ഛൻ അവളെ വീട്ടിൽ കയറ്റാതായി.
അച്ഛൻ: ഇനി ഈ വീട്ടിൽ ആരും അവളോട് സംസാരിക്കരുത്, നമ്മുടെ പൂജ മരിച്ചതായി കരുതണം.
ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ അച്ഛൻ അമ്മ പറയുന്നത് കേൾക്കാത്തത് ഇതാദ്യമായിരുന്നു.
അച്ഛൻ: എന്റെ സമുദായത്തിന് വിരുദ്ധമായ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.
ഈ സംഭവത്തിന് ശേഷം, അമ്മ അച്ഛനോട് ദിവസവും ദേഷ്യപ്പെടാൻ തുടങ്ങി. അമ്മ ഇപ്പൊ അച്ഛനോട് അത്യാവശ്യ ഘട്ടത്തിൽ മാത്രമേ സംസാരിക്കാറുള്ളു. അവർ തമ്മിലുള്ള അടുപ്പം നന്നായി കുറഞ്ഞു, വീട്ടിൽ ആകെ മനസമാധാനം ഇല്ലാതായി.
മാത്രമല്ല അച്ഛന് എന്നോടുള്ള പെരുമാറ്റത്തിൽ അല്പം മാറ്റം വന്നു. ചെറിയ ചില തെറ്റുകൾക്ക് പോലും നല്ലോണം വഴക് പറയും, മറ്റാരോടോ ഉള്ള ദേഷ്യം എന്നോട് തീർക്കുന്നത് പോലെ. അച്ഛന്റെ ഈ പെരുമാറ്റത്തിൽ എനിക്കും അദ്ദേഹത്തോട് അല്പം വെറുപ്പ് വന്നു.
അമ്മയെ ഇങ്ങനെ കാണുന്നതിൽ അച്ഛനും നല്ല വിഷമമുണ്ടായിരുന്നു, അതിനാൽ അച്ഛൻ അമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു പുതിയ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു.