ഉദാഹരണം :- ഇഷ്ടമുള്ളത് ചെയ്യുക, മനസ്സിനെ കൊല്ലരുത്, സ്ത്രീ സ്വാതന്ത്ര്യം, അത്തരം കാര്യങ്ങൾ അമ്മയോടും പറയും.
അവൾ പറയുന്ന ഇങ്ങനത്തെ കാര്യങ്ങളെല്ലാം കേട്ട്, അമ്മ പോലും നല്ല ആതുനിക ചിന്തയുള്ള വ്യക്തിയായി മാറി.
അങ്ങനെ ഇരിക്കെ ചേച്ചിയുടെ കോളേജ് കഴിഞ്ഞു, അവൾക് പിജി പഠിക്കാൻ ഡൽഹിയിൽ അഡ്മിഷൻ കിട്ടി, പക്ഷെ അച്ഛൻ അത് സമ്മതിച്ചിരുന്നില്ല. എന്നാൽ
അമ്മയുടെ നിർബന്ധത്തിനു മുന്നിൽ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു.
അങ്ങനെ അവൾ ഉപരി പഠനത്തിന് വേണ്ടി ഡൽഹിയിലേക്ക് പോയി.
വർഷത്തിലൊരിക്കൽ വീട്ടിൽ വരുമായിരുന്നു.
അതോടെ അമ്മ വീട്ടിൽ ഒറ്റയ്ക്കായി . അമ്മയ്ക്ക് ചേച്ചിയെ മിസ്സ് ചെയ്യുമ്പോഴെല്ലാം അവളോട് വീഡിയോ കോൾ വഴി സംസാരിക്കും. അമ്മയും ചേച്ചിയും തമ്മിൽ നല്ല സൗഹൃദപരമായ ബന്ധമുണ്ടായിരുന്നു, ഇരുവരും എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു സംസാരിക്കും. എല്ലാം നന്നായി പോകുമ്പോഴാണ് ആ സംഭവം നടന്നത്, അത്
അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന് ഇടയിൽ ഒരു ചെറിയ വിള്ളൽ സൃഷ്ടിച്ചു.
2018 ൽ എന്റെ സഹോദരി പിജി പൂർത്തിയാക്കി. ആ സമയത്ത്, ഡൽഹിയിലുള്ള ഒരു പയ്യനുമായി അവൾ പ്രണയത്തിലായിരുന്നു. അവൾ ഈ കാര്യം ആദ്യം അമ്മയോട് പറഞ്ഞു, അമ്മ സമ്മതിച്ചു.
ശേഷം അമ്മ പതുക്കെ ഈ കാര്യം അച്ഛനോട് സൂചിപ്പിച്ചു, എന്നാൽ അദ്ദേഹം ഇതിന് സമ്മതിച്ചില്ല കാരണം ആ പയ്യൻ മറ്റൊരു കമ്മ്യൂണിറ്റി യിൽ നിന്നായിരുന്നു.
ആ പയ്യന് നല്ലൊരു സർക്കാർ ജോലിയുണ്ടെന്ന് അമ്മ അച്ഛനോട് ഒരുപാട് വിശദീകരിച്ചു, പക്ഷേ അദ്ദേഹം വഴങ്ങിയില്ല