കുറച്ച് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും താഴെക്കിറങ്ങി.
അപ്പോഴും രണ്ട് ഉമ്മമാരും അവിടെ ചിരിയും കളിയുമായി ഇരിക്കുന്നു.. അങ്ങോട്ട് ചെന്ന് ഞാൻ..
“എന്താണു.. താമാശ ഞാനും കൂടി കേൾക്കട്ടെ,?!”
“നിന്നെയിങ്ങനെ വിട്ടാപോരാ ഒരു പെണ്ണൊക്കെ കെട്ടിക്കണമെന്നാ നാദിയാടെ ഉമ്മ പറയണെ”..
” ആ.. കെട്ടിക്കളയാം.. രണ്ടൂസം കഴിഞ്ഞിട്ട് കെട്ടാം ഇപ്പൊ നമുക്ക് എന്തെങ്കിലും കഴിക്കാം..” അതും പറഞ്ഞ് ഞങ്ങൾ ചിരിച്ചു..
“സഫ്നാ ഭക്ഷണമെടുത്തോ..” അടുക്കളയിലേക്ക് നോക്കി ഞാൻ പറഞ്ഞു..
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് അകത്തെ സോഫയിൽ ഇരുപ്പായി..
അപ്പോ ഞാൻ..
“ആ.. എല്ലാവരുമായില്ലെ”??.. ഇനിയാരാ വരാനുള്ളത്?.
” ടീ സഫ്നാ ഇങ്ങോട്ട് വന്നേടി..ഹൊ.. എന്റെപൊന്നെ.. എന്തെങ്കിലും കാര്യത്തിനു അന്വോഷിച്ചാ ഭയങ്കര പണിത്തെരക്കാ അവൾക്ക്..” എന്ന് പറഞ്ഞ് ഞാനൊന്ന് ചിരിച്ചു.. മറ്റുള്ളവരും.
അങ്ങനെ എല്ലാവരോടുമായി.. ഞാൻ
“എനിക്ക് 34 വയസ്സ് കാണാനും സുന്ദരൻ.. പെണ്ണ് കെട്ടേണ്ട സമയമായി.. അല്ല… കഴിഞ്ഞു.. ഞാൻ നാദിയാനെ കെട്ടിയാലൊന്ന് ആലോചിക്ക്യാ എന്താ നിങ്ങടെ അഭിപ്രായം??”
പെട്ടന്ന് ഞാനത് പറഞ്ഞപ്പൊ നാദിയാടെ ഉമ്മയൊന്ന് ഞെട്ടി..
എന്റെ ഉമ്മാടെ മുഖത്ത് ഭയങ്കര സന്ദോഷം..
നാദിയ നാണംകൊണ്ട് തലതാഴ്ത്തിയിരുന്നു..
ഉടനെ സഫ്ന..
“പൊളിച്ച്…”
“ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞപോലെ”. ഇവരുതന്നെയാ ചേരേണ്ടവർ..”
“ടീ..” എന്ന് വിളിച്ച് ഞാനവളുടെ ചെവിക്ക് പിടിച്ചു..
സോഫയിലിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഞാനവരുടെ രണ്ടുപേരുടേം കയ്യിൽ പിടിച്ചു.. എന്നിട്ട്..
“ഞാനിത് പെട്ടന്നെടുത്ത തീരുമാനമൊന്നുമല്ല.. കുറച്ച് നാളുകളായി ഇതെന്റെ മനസിലുണ്ട്.. സമയം വന്നപ്പൊ പറഞ്ഞെന്നുമാത്രം”
നാദിയാടെ ഉമ്മാടെ മുഖത്തേക്ക് നോക്കി ഞാൻ
“ഉമ്മ ഒന്നും പറഞ്ഞില്ല..”
“എന്റെ മോളിപ്പൊ ഏറ്റവും സുരക്ഷിതമായ കൈകളിലാണു.. അതെന്നും അങ്ങനെ തന്നെയാവണമെന്ന് തന്നെയാണു എന്റെ ആഗ്രഹം.”
“മോന്റെ നല്ല മനസ്സിനു പടച്ചോൻ മോനെ അനുഗ്രഹിക്കട്ടെ..”
വീട്ടിൽ മൊത്തം സന്ദോഷം അലയടിക്കാൻ തുടങ്ങി..
“നാളെത്തന്നെ അളിയന്മാരേയും മാമമാരേയും അറിയിക്കാം.. അവരു വന്നിട്ട് ഒരു തിയതി തീരുമാനിക്കാം.. ഗംഭീരമായിതന്നെ നമുക്കിത് നടത്താം.. അല്ലെ ഉമ്മാ” ഞാൻ എന്റെ ഉമ്മാട് ചോദിച്ചു..
“ഉം.. അങ്ങനെയാ വേണ്ടത്..”