അന്ന് രാത്രിതന്നെ ഉപ്പ ഞങ്ങളേം കൊണ്ട് കുറെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് മാറി.. കാര്യകാരണമൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല ഉപ്പ.
ഉപ്പ ഞങ്ങളെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കി.
നേരെ പോലീസ് സ്റ്റേഷനിലേക്ക് തിരികെ പോന്നു.. കൊലപാതകം മുതൽ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.. നേരം വെളുക്കുവോളം പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു ഉപ്പാക്ക്.
ഹാജ്യാർ മരിച്ചില്ല.. കുത്തേറ്റ ഹാജ്യാർ കൊലപാതകത്തിനു അറസ്റ്റിലായി.. ദിവസങ്ങളും മാസങ്ങളും കടന്നുപോയി.. എല്ലാം സാധരണ ഗതിയിലായി.. പണത്തിന്റേയും സ്വാധീനത്തിന്റെയും ബലത്തിൽ അതികനാൾ വൈകാതെ അയാൾ പുറത്തിറങ്ങി..
പിന്നീടാണു ഉപ്പ ആക്സിഡന്റിൽ മരണപെടുന്നത്.. പിന്നെ, ഞാൻ കുടുമ്പഭാരം ഏറ്റെടുക്കലും മറ്റുമായി അങ്ങനെ പോന്നു.. കുറച്ച് വർഷങ്ങൾക്ക് ശേഷം , ഈ ഹാജ്യാരുടെ തന്നെ കൊള്ളരുതായ്മയുടെ നേതൃത്വം എന്നിലേക്ക് വരികയായിരുന്നു. ഹാജ്യാർക്ക് വേണ്ടി തന്നെയാണു നാദിയാടെ ഉപ്പാനേം ഞങ്ങൾ തീർത്തത്..
ഉപ്പാടെ മരണം ഒരു അപകടമരണമായി മാത്രമാണു പുറലോകമറിഞ്ഞത്.. ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു.. പിന്നീട് നാദിയാടെ ഉപ്പാടെ മരണശേഷം ഞാൻ ഗൾഫ് കയറിയതും തൃശ്ശൂർ ന്ന് പോന്നതും യാദൃശ്ചികമായിരുന്നു.
ഈയടുത്ത് നാദിയാടെ വിഷയത്തിൽ ഇടപെട്ട് ഞാൻ ജോർജ്ജിനെ കൊണ്ട് കുറെ കാര്യങ്ങൾ അന്വോഷിപ്പിച്ചിരുന്നു.. അന്നാണു എനിക്ക് ബോധ്യപെട്ടത്.. ഉപ്പാടെ മരണം വെറും ഒരു അപകടമരണമല്ലെന്നും.. നാദിയാടെ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് മരക്കാർ ഹാജി ആണെന്നുമുള്ളത്.
പത്തും ഇരുപതും പേർ ഒരുമിച്ച് വന്നാലും പിടിച്ചുകെട്ടാൻ സാധിക്കാത്ത ഒരു മദയാനയായിരുന്നു എന്റെ ഉപ്പ.. അങ്ങെനെയുള്ള ഉപ്പാനെ മെരുക്കാൻ.. പിന്നിൽ നിന്ന് വണ്ടിയിടുപ്പിച്ച് വീഴ്ത്തി വീണുകിടന്ന ഉപ്പാനെ ഇരുമ്പ് വടികളും മറ്റും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.. ഇത് കണ്ട് നിന്നിരുന്ന സ്ത്രീ ഇന്നും പേടിയോടെ ഓർക്കുന്നു.. ആ സംഭവം..
എല്ലാം കേട്ടിട്ടും.. ഞാൻ എന്റെ ഉമ്മാനേം പെങ്ങന്മാരേം ഓർത്ത് ക്ഷമിച്ചു.. ഞാൻ മൂലം യാതനയനുഭവിച്ചവരുടെ ശാപമാകും എന്റെ അനാഥത്വം എന്ന് ഞാൻ ആശ്വസിച്ചു..
എല്ലാവരും വിശ്വസിച്ചപോലെ ഞാനും എന്റെ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. അതൊരു അപകടം തന്നെയാണെന്ന്..
ഇപ്പൊ, വീണ്ടും മരക്കാർ ഹാജി..
എന്റെ വീട്ടിലെത്തിയിരിക്കുന്നു.. അന്ന് എന്റെ ഉപ്പാനെ ഭീഷണിപെടുത്തിയപോലെ എന്നെയും ഭീഷണിപെടുത്തിയിരിക്കുന്നു…
ഒരു നിമിഷം കൊണ്ട് ഞാനിതല്ലെം ഓർത്തെടുത്തു..
“അതാരാ ഇക്കാക്ക..” സഫ്ന പിന്നേം ചോദിച്ചു..
നമ്മുടെ ഉപ്പാടെ കൂട്ടുകാരനാണെന്ന് ഞാൻ അവളോട് പറഞ്ഞു..
“നീ പോയി ഒരു ഗ്ലാസ്സ് എടുത്തിട്ട് വന്നെ”.. ഞാൻ സഫ്നയോട്.. സഫ്ന പോയി..
സഫ്ന ഗ്ലാസുമായി വന്നു.. ഓരൊരൊ കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങളവിടെയിരുന്നു..