“എന്ത് സഹായം” ഉപ്പ ചോദിച്ചു..
“നിനക്ക് വീട്ടിൽ ഭാര്യേം മക്കളുമൊക്കെ ഉള്ളോണ്ട് നീ കണ്ടത് പോലീസിനോട് പറയൂലാന്ന് ഞമ്മക്കറിയാാ”.. ഹഹഹ..
അയാളൊന്ന് ചിരിച്ചുകൊണ്ട് തുടർന്നു..
ഭീഷണിയാണെന്ന് ഉപ്പാക്ക് മനസിലായി.
” ആ മാർക്കറ്റീലു ഞങ്ങക്ക് ശെകലം സ്ഥലം വേണം.. അത് നീയൊന്ന് ശരിയാക്കിതരണം”..
“എന്തിനാ” ഉപ്പ ചോദിച്ചു..
“ഞങ്ങക്ക് അബടെ കുറച്ച് സാധനങ്ങളൊക്കെ സൂക്ഷിക്കാനാാ” “അത് നിന്റെ കണ്ട്രോളിലിരിക്കുന്ന മാർക്കറ്റല്ലെ.. പോലീസൊന്നും വരൂലല്ലൊ അബടെ..”
“അത്. .. നടക്കില്ല ഹാജ്യാരെ..ആ മാർക്കറ്റിനു ഒരു സത്യമുണ്ട് അത് കളഞ്ഞു കുളിക്കാൻ ഞാൻ കൂട്ട്നിക്കില്ല..” ഉപ്പ പറഞ്ഞു..
‘” എന്താണ്ടാ ശുക്കൂറെ ഇയ്യാളു ഇങ്ങെനെ പറേണെ… “” ഞമ്മളു കുറച്ച് സ്ഥലമല്ലപ്പാ ചോയിച്ചത്..”
“നിങ്ങൾക്ക് വേറെന്തെങ്കിലും പറയാനുണ്ടൊ.. ഇല്ലെങ്കിൽ ഞാൻ പോകുന്നു..” എന്ന് പറഞ്ഞ് ഉപ്പ തിരികെ നടന്നു..
അടച്ചിട്ട ആ വലിയ ഗേറ്റിനു മുമ്പിൽ കുറച്ചാളുകൾ കൂടി..
“ഹഹഹഹഹ.. ”
ഹാജ്യാർ നീട്ടിയൊന്ന് ചിരിച്ചു..
“അതങ്ങ് സമ്മദിച്ചേക്ക് കുണ്ടാാ അല്ലെങ്കീ ഇങ്ങക്കിവടെന്ന് പോവാൻ പറ്റൂലെന്നെ”..
ഉപ്പ ചുറ്റുമൊന്ന് നോക്കി.. മൊത്തം പന്ത്രണ്ട് പേർ.. ചിലരുടെ കയ്യിൽ ആയുധങ്ങളും..
മർമ്മവിദ്യയും കളരി മുറകളും സ്വായത്തമാക്കിയ ഉപ്പാക്ക് പന്ത്രണ്ട് പേർ അതികമല്ലായിരുന്നു..
” ഹാജ്യാരെ, … ഈ ഇബ്രാഹിം തിരിച്ചുപോണമെന്ന് വിചാരിച്ചാൽ തിരിച്ചുപോകുക തന്നെ ചെയ്യും.. അതിനിപ്പൊ നിന്നെ കൊല്ലണ്ടി വന്നാൽ അതിനും കൈ വിറക്കില്ല ഈ ഇബ്രാഹിമിന്റെ.. മനസിലായൊ..”
“അതുകൊണ്ട് കൈയാങ്കളിക്ക് നിക്കണ്ട നീ ആ പിള്ളാരോട് ഗേറ്റ് തുറക്കാൻ പറ..”
“അതെനിക്കറിയാം.. പത്തുപേരെ കൊണ്ടൊന്നും നിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന്”..
” പ്രസവിച്ചുകിടക്കുന്ന നിന്റേ ഭാര്യേനെം മൂന്ന് മക്കളേം.. അടക്കം നിന്റെ ആ ഓലപ്പെര ഞാൻ തീയിട്ട് ചുടും… ആ..ആ.. അപ്പൊ എന്ത് പറയും നീ..”
അത് കേട്ടതും ഉപ്പാടെ സകല നിയന്ത്രണങ്ങളും വിട്ടു..
“പൊലയാടിമോനെ.. എന്നലറികൊണ്ട് ഉപ്പ ഹാജ്യാരെടെ മേലെക്ക് ചാടി.. അരയിലുണ്ടായിരുന്ന കത്തിയെടുത്ത് വയറ്റിൽ കുത്തി.. അത് കണ്ട് പിന്നിലും മുന്നിലുമായി നിന്നിരുന്നവർ ഓടിവന്ന് ഉപ്പാനെ ചവിട്ടിയും അടിച്ചും വീഴ്ത്തി..
അവിടെ നിന്നും എണീറ്റ ഉപ്പ എല്ലാവരേയും ഒറ്റക്ക് നിന്ന് അടിച്ചുകൊണ്ടേയിരുന്നു.. കുത്തേറ്റ് നിലത്ത് കിടന്ന ഹാജ്യാരെ എടുത്ത് വണ്ടിയിലിട്ട് ചിലർ ആശുപത്രി യിലേക്ക് പാഞ്ഞു.. എല്ലാവരേയും അടിച്ചു വീഴ്ത്തി ഉപ്പയും അവിടെനിന്നും പോന്നു..