മാർക്കറ്റിൽ നടന്നതെല്ലാം ഞങ്ങളോട് പറഞ്ഞു ഉപ്പ.
ഉമ്മ അന്ന് സജ്നാനെ പ്രസവിച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു.
പന്ത്രണ്ടുകാരനായ ഞാൻ അതു കേട്ട് വല്ലാതെ ഭയന്നിരുന്നു..
“ഇക്ക.. ഇനി നമ്മളെ എന്തെങ്കിലും ചെയ്യൊ അവർ” ഉമ്മാടെ പേടികലർന്ന ചോദ്യം..”
“ഏയ്.. ഒന്നുണ്ടാവില്ല്യാ.. ”
പിറ്റേന്ന് ,
ഒരാൾ ഉപ്പാടെ അടുത്തേക്കെത്തി പറഞ്ഞു..
“ഹാജ്യാർക്ക് ഇങ്ങളെയൊന്ന് കാണണമെന്ന് പറഞ്ഞു..” ” എന്റെ കൂടെയൊന്ന് വരണം”
ഉപ്പ”: “എന്തിനു”..
” ഇല്ല.. ഞാൻ വരില്ല..
“വന്നേ പറ്റൂ..” എന്ന് പറഞ്ഞ് അയാൾ ഉപ്പാടെ കൈയ്യിൽ പിടിച്ച് വലിച്ചു..
ഇറച്ചി വെട്ടികൊണ്ടിരിക്കുകയായിരുന്ന് ഉപ്പ അത് പെട്ടന്ന് നിർത്തി.. അയാളുടെ മുഖത്തേക്കൊന്ന് നോക്കി..
അയാളുടെ കൈ അയാൾ പോലുമറിയാതെ പിടുത്തം വിട്ടു.. അയാൾ തിരിഞ്ഞു നടന്നു..
ഉപ്പാടെ വലിയകൂട്ടുക്കാരനായിരുന്നു.. ജോസഫ്…
ജോസഫ് വന്ന് ഉപ്പാട്..
“ടാ ഇബ്രാഹിമേ.. ആ മുസ്തഫ ഹാജി ചില്ലറക്കാരനല്ല.. നിനക്കറിയാലൊ..”
“അതിനു..” ഉപ്പചോദിച്ചു..
“നീയാണു ആ കൊലയുടെ സാക്ഷി..എന്ത് വിലകൊടുത്തും നിന്നെ അയാൾ ഒതുക്കും..അതിനു മുമ്പ് നീ അയ്യാളെ പോയി കണ്ട് ഒരു ധാരണയിലെത്ത്..”
ഉപ്പ ഒന്നും മിണ്ടിയില്ല
ജോസഫ് തുടർന്നു..
“പഴയ സ്തിതിയായിരുന്നെങ്കിൽ വരുന്നിടത്ത് വെച്ച് കാണമെന്ന് പറയാം.. ഇതിപ്പൊ നിന്റെ ഭാര്യയും കുട്ടികളും ഒക്കെ..”
“ആ മതി.. ഞാൻ പോണം അത്രേയല്ലെയുള്ളു.. പോവാം.. അയ്യാളെ കാണാം”
അങ്ങനെ,
മരക്കാർ ബംഗ്ലാവിന്റെ ആ വലിയ ഗേറ്റ് തുറന്ന് ഉപ്പ അകത്ത് കടന്നു..
ആ വലിയ മുറ്റത്ത് അവിടെയും ഇവിടേയുമൊക്കെയായി ഗുണ്ടകളെന്ന് തോന്നിപ്പിക്കുന്ന കുറെപേർ..
വീടിനുള്ളിൽ നിന്ന് ഹാജ്യാർ ഇറങ്ങിവന്നു.. അവിടെയുള്ള വലിയ മരത്തണലിൽ ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഇരുന്നു..
നാല്പത് വയസ്സ് മാത്രം പ്രായമുള്ള മുസ്തഫ ഹാജിയെ നാട്ടിൽ വിളിച്ചിരുന്നത് മരക്കാർ ഹാജിയെന്ന്.. നാട്ടിലെ വലിയ പണക്കാരൻ.. മയക്കുമരുന്നും സ്വർണ്ണകടത്തും കള്ളപ്പണവും ആയിരുന്നു അയാളുടെ മെയ്ൻ.
ഹാജി: ഹാ.. ഇബ്രാഹിം.. ”
“ഇയ്യെല്ലെടാ ഹിമാറെ പറഞ്ഞത് ഇബ്രായിം വരൂലെന്ന്.. ഇപ്പൊ വന്നതൊ.. അയാൾ തൊട്ട് നിക്കുന്ന അനുയായിയെ നോക്കി പറഞ്ഞു..
” ആ.. ഇബ്രായിനെ.. എനിക്കൊരു സാഹായം വേണം നിന്നെ അയിനാ വിളിപ്പിച്ചെ…”