അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]

Posted by

*അബ്രഹാമിന്റെ സന്തതി 4*

Abrahaminte Santhathi Part 4 | Author : Sadiq Ali | Previous Part

 

ഇരുപത്തിമൂന്ന് വർഷം മുമ്പ്, തൃശ്ശൂർ വലിയ മാർക്കറ്റിലെ ഒരു സായാഹ്നം..

കടകളും തൊഴിലാളികളും, പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വാങ്ങാൻ വന്നിരുന്ന ആളുകളും ഒക്കെയായി അത്യാവശ്യം തിരക്കുണ്ടാായിരുന്നു അന്ന്..
അന്നത്തെ കാലത്ത് ഏറ്റവും വിലകൂടിയ ആഡംബരവാഹനം വന്ന് നിൽക്കുന്നു.. അതിന്റെ പിൻ സീറ്റിൽ നിന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഇറങ്ങുന്നു.. കൂടെ പിന്നിൽ വന്ന അംബാസിഡർ കാറിൽ നിന്ന് കുറച്ചാളുകളും..

അവർ ആ വീഥിയിലൂടെ നടന്നു..

അവരെ കണ്ടവരെല്ലാം എങ്ങോട്ടൊ ഓടിമറയുന്നു..
അഞ്ച് മിനിറ്റ് കൊണ്ട് അവിടം വിചനമായി..

അവർ നടന്ന് ഒരു കടയുടെ അടുത്തെത്തി.. അവിടെ ക്യാഷ്യേറുടെ കസേരയിൽ നല്ലരീതിയിൽ വസ്ത്രം ധരിച്ച ഒരു യുവാവ്…

അവരെ കണ്ടതും ആ യുവാവ് ഭയന്ന് വിറച്ചുകൊണ്ട് പുറത്തേക്കിറങ്ങിയോടി..

കൂടെയുള്ളവർ പിന്നാലെയോടി പിടിച്ചു.. രണ്ട് കൈയ്യും പിന്നിലേക്ക് പിടിച്ചു..

ആ വെള്ള വസ്ത്രധാരി പിന്നിലേക്ക് കൈ നീട്ടി കൂടെയുള്ളവർ അതിൽ ഒരു കത്തി വെച്ചു കൊടുത്തു..
കത്തി യുവാവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..
ആ യുവാവ് നിലത്ത് വീണു പിടഞ്ഞു മരിച്ചു..

ആ വെള്ളവസ്ത്രധാരിയും കൂട്ടാളികളും തിരിഞ്ഞ് നടന്നു..

നടക്കുന്നതിനിടയിൽ വെള്ളവസ്ത്രധാരിയൊന്ന് നിന്നു.. വലതുഭാഗത്തേക്ക് തിരിഞ്ഞു നോക്കി..
അവിടെ..
കശാപ്പുശാലയിൽ ഇറച്ചിവെട്ടികൊണ്ട് നിന്നിരുന്ന ഉപ്പാനെ ഒന്ന് തറപ്പിച്ചു നോക്കി.. അയാൾ മുന്നോട്ട് നടന്നു..

ഉപ്പ അതൊന്നും കാര്യമാക്കാതെ തന്റെ ജോലി തുടർന്നു..

പത്ത് മിനിറ്റിനു ശേഷം പോലീസെത്തി.. വിചനമായ ആ മാർക്കറ്റിൽ ആ യുവാവിന്റെ മൃതദേഹം ..
അമ്പത് മീറ്റർ മാറി.. ഇറച്ചിവെട്ട് കടയിൽ നിന്നിരുന്ന ഉപ്പയോട് പോലീസ്..

“താൻ കണ്ടൊ.. ഇവിടെ നടന്നത്!”..

ഉപ്പ: “ഇല്ല”

പൊലീസ്: “ഭയക്കാതെ പറയണം മിസ്റ്റർ”

ഉപ്പ’” ഹാാ.. ഇല്ലെന്ന് പറഞ്ഞില്ലേടൊ”..

പൊലീസ്” ഓകെ.. ഓകെ.. വാടൊ”

കൂടെയുള്ള പൊലീസ് കാരേം വിളിച്ച് അയാൾ പോയി..

അന്ന് വൈകീട്ട് വീട്ടിൽ,

Leave a Reply

Your email address will not be published. Required fields are marked *