അവളുടെ മുഖത്ത് പിടിച്ചുയർത്തി ഞാൻ കുറച്ച് നേരം നോക്കി..എന്നിട്ട്..
” സ.. സഫ്ന..”!!
അത് കേട്ട് കരഞ്ഞുകൊണ്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു അവൾ ഞാൻ തിരിച്ചു..
അവിടെയിരുന്ന് ഒരുപാട് വിശേഷങ്ങൾ സഫ്ന പറഞ്ഞുകൊണ്ടിരുന്നു..
സഫ്ന പറയുന്ന കാര്യങ്ങളല്ല.. അതിനുമപ്പുറം എന്തോക്കെയൊ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു.. അറിയാൻ ശ്രമിക്കുന്ന്വ്ന്ന തോന്നൽ ഡോക്ടർ ക്കുണ്ടായി..എന്റെ മുഖഭാവത്തിൽ നിന്ന് അത് മനസിലാക്കി അദ്ധേഹം.
പിന്നീട്, പലപ്പോഴാായി നാദിയയെ കുറിച്ച് എന്നോട് ചിലതൊക്കെ പറഞ്ഞു..പലരിൽന്നിന്ന് ഞാനറിഞ്ഞു..
എല്ലാം കൂടി ഒത്ത്നോക്കിയപ്പോൾ എന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം എന്നിൽ മിന്നി മറിയാൻ തുടങ്ങി..
പതിയെ ഞാനോർത്തെടുക്കാൻ തുടങ്ങി.
സ്വപ്നത്തിൽ നാദിയാടെ മുഖമാണു ഞാൻ കാണുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.. നാദിയ എങ്ങെനെ എനിക്ക് നഷ്ട്ടപെട്ടുവെന്ന് ഞാൻ പതിയെ ഓർത്തെടുക്കാൻ തുടങ്ങി.. ദിവസങ്ങൾ അങ്ങെനെ കടന്ന് പൊയ്കൊണ്ടിരുന്നു.. എന്റെ മനസിൽ പൂർണ്ണമല്ലാത്ത കുറെ സംഭവങ്ങൾ മിന്നി മറയാൻ തുടങ്ങി.. എന്റെ ഉറക്കം നഷ്ട്ടപെട്ടു… രാത്രികളിൽ ഞാൻ ഉറങ്ങാതെ ആ ഇരുട്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.. രാത്രി മുഴുവൻ ഇങ്ങെനെ ആലോചിച്ചു പകലിൽ അത് ചിത്രങ്ങളാക്കും.. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. എന്നും ജോർജ്ജ് എന്റെയടുത്ത് വരുമായിരുന്നു.. പതിയെ അവൻ എന്നോട് കാര്യങ്ങൾ പറഞ്ഞുതുടങ്ങി.. എന്നും അത് പതിവാക്കി.. എന്റെ ഭൂതകാലം മൊറ്റൊരാളിൽ നിന്ന് കേൾക്കേണ്ടിവരുന്ന ആ അവസ്ഥ…
ഞാൻ ചിന്തിക്കാൻ തുടങ്ങി, അങ്ങെനെയൊരു ഭൂതകാലം എനിക്കുണ്ടെങ്കിൽ ഇപ്പൊ അതെങ്ങനെ ഇല്ല്യാതെയായി?.. ജോർജ്ജിനോടും ഡോക്ടറോടും ഞാനത് ആവർത്തിച്ച് ചോദിക്കാൻ തുടങ്ങി.. പലപ്പോഴും അവരത് പറയാൻ തുടങ്ങുമ്പോഴെക്കും എന്റെ തലക്കുള്ളിൽ തരിപ്പ് അനുഭവപെട്ട് ഞാൻ വൈലന്റാകും.. അതുകൊണ്ട് തന്നെ അവരത് പറഞ്ഞ് മുഴുവിപ്പിക്കാറില്ല. പിന്നെയും മാസങ്ങൾ കടന്നുപോയി.. ഇതിനിടയിൽ പലവട്ടം അക്രമകാരിയായി മാറിയിട്ട് ഷോക്ക് ട്രീറ്റ്മെന്റിനു വിധേയമായിട്ടുണ്ട്.. അങ്ങനെ ഒരു ദിവസം ജോർജ്ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ “മുസാഫിർ ” എന്ന പേരു പറഞ്ഞു.. ആ പേർ കേട്ട് എന്റെ തലക്കുള്ളിൽ ഇടിവെട്ടും പേമാരിയും എത്തി… ഞാൻ രണ്ട് കൈകൊണ്ടും ചെവി പൊത്തിപിടിച്ച് അലറി… എന്റെ മെമ്മറി ജെറ്റ് വിമാനത്തേക്കാൾ സ്പീഡിൽ ഓടാൻ തുടങ്ങി.. ഞാൻ മറ്റൊരു ലോകത്തേക്ക് എടുത്തെറിയുന്നപോലെ…എന്റെ കണ്ണു ചുവന്നുതുടുത്തു… കത്തിയെരിയുന്ന ആലപോലെയായി അത്. ഞാൻ ജോർജ്ജിന്റെ കോളറിൽ കുത്തിപിടിച്ചു… എന്റെ കണ്ണിൽ പകയുടെ തീക്കനൽ കത്തിതുടങ്ങി.. അത് കണ്ട് അറ്റെൻഡർ മാരും മറ്റുമൊക്കെ വന്ന് എന്നെ പിടിച്ചു.. അവർ ആറേഴു പേരും പിന്നെ ജോർജ്ജും പിടിച്ചിട്ടും ഞാൻ നിന്നില്ല.. അവരെ അക്രമിക്കാൻ തുടങ്ങി ഞാൻ.. വന്നവരെയൊക്കെ ചവിട്ടിയും മുഖത്തടിച്ചും തെറുപ്പിച്ചു.. അവിടെയുണ്ടായിരുന്ന വസ്തുക്കളുമൊക്കെ എടുത്തെറിയാനുമൊക്കെ തുടങ്ങി.. കുറെ അധികം പേർ വന്ന് എന്നെ പിടിച്ചുകൊണ്ടുപോയി.. ഷോക്ക് റൂമിലേക്ക്… അന്ന് ഓരൊ തവണയും എന്റെ ദേഹത്തിലൂടെ കറണ്ട് പാസ്സ് ചെയ്യുമ്പോഴും ആ പേരു ഞാൻ മറന്നില്ല… ” മുസാഫിർ”.