“ഞാൻ , അദ്ധേഹം കാണുന്ന സ്വപ്നങ്ങൾ പകർത്താനും ഓർമ്മയുള്ളത് കുത്തികുറിക്കാനും അദ്ധേഹത്തോട് പറഞ്ഞിരുന്നു.. അതിൻപ്രകാരം അദ്ധേഹം എഴുതിയ ബുക്ക് ആണിത്.. ഇതൊന്ന് കണ്ട് നോക്കു.. നിങ്ങൾ”.
ആ ബുക്ക് ജോർജ്ജ് വാങ്ങി നോക്കി..
അതിൽ,
വരച്ചിട്ടുള്ള ചിത്രങ്ങളിൽ പലതും ഒരു സ്ത്രീ യുടെ യായിരുന്നു.. പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്ന പലവിധ മുഴുവിക്കാത്ത കഥകൾ.. നഷ്ട്ടപ്രണയത്തെ കുറിച്ച്, അവളോടൊപ്പമുള്ള ചില നിമിഷങ്ങൾ എല്ലാം കൃത്യമായി എഴുതിയിരിക്കുന്നു.. പിന്നെ, കണ്ട സ്വപ്നത്തിനു പ്രതിവിധിയായി ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി എഴുതി.
” എന്ത് തോന്നുന്നു ജോർജ്ജ്” ഡോക്ടർ ചോദിച്ചു..
“നാദിയ.. അത് നാദിയ യാണു ഡോക്ടർ”. ..
ജോർജ്ജിന്റെ കണ്ണ് നിറഞ്ഞു..
“ദൈവത്തിന്റെ , നിഷ്ട്ടൂരമായ വികൃതികളിൽ ഒന്നായിരുന്നു സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതം..”
“എങ്ങുമെങ്ങുമെത്താതെ പോയി.. എല്ലാം”
സംഭവിച്ച കാര്യങ്ങള്ളെല്ലാം ജോർജ്ജ് ഡോക്ടർ ഓട് വിവരിച്ചു.. അത് മുഴുവൻ കേട്ട് കഴിഞ്ഞ ഡോക്ടർ ജോർജ്ജിനോട്..
“എന്നെങ്കിലും സാദിഖ് തന്റെ പാസ്റ്റ് തിരിച്ചറിയും.. അന്ന് ദൈവം തമ്പുരാനു പോലും ഈ പറഞ്ഞവരെ രക്ഷിക്കാൻ കഴിയില്ല…”
“ലോകത്തൊരു ശക്തിക്കും കീഴ്പെടുത്താൻ സാധിക്കാത്ത വികാരമായി അയ്യാൾ ടെ ഉള്ളിന്റെ ഉള്ളിൽ ആ പ്രതികാരബുദ്ധി ഉടലെടുത്തിരിക്കുന്നു..”
“ഡോക്ടർ അവനൊരു മകനുണ്ട്.. ആ മകനു വേണ്ടിയെങ്കിലും അവൻ ജീവിക്കണം.. അതിനു എന്താണു.. നമ്മൾ ചെയ്യുക..”
“ജോർജ്ജെ.., ഈ കാര്യത്തിൽ നമുക്കൊന്നും ചെയ്യാനില്ല.. അയാളുടെ ഉപബോധമനസ്സിനെ നിയന്ത്രിക്കാൻ ഇനി നമുക്കാവില്ല.. പതിയെ അയ്യാൾ സത്യം മനസിലാക്കും.. തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുകതന്നെ ചെയ്യും…”
കാലങ്ങൾ പിന്നേം കഴിഞ്ഞു..
ഒരു ദിവസം,
ഹോസ്പിറ്റൽ കോബൗണ്ടിന്റെ തിണ്ണയിൽ ഇരിക്കുന്ന എന്റെയടുത്തേക്ക്.. സഫ്നയും ഡോക്ടർ ഉം കടന്നുവന്നു..
എന്നെ കണ്ടതും സഫ്ന ഓടിവന്ന് എന്നെ കെട്ടിപുണർന്ന് കരയാൻ തുടങ്ങി.. ആരാണെന്ന് മനസിലാകാതെ നിന്ന എന്നോട് ഡോക്ടർ..
“തന്റെ പെങ്ങളാടൊ”..