ഒട്ടും വൈകാതെ ഞാനങ്ങോട്ട് പുറപ്പെട്ടു..പുഴയോരത്ത് സ്തിതിചെയ്യുന്ന , അടഞ്ഞ് കിടക്കുന്ന ഒരു ഗോഡൗൺ ആയിരുന്നു.. ഞാനവിടെയെത്തി വണ്ടിയിൽ നിന്നിറങ്ങി..
വിചനമായ ഒരു പ്രദേശം ..
ഞാനാ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.. ഗോഡൗണിന്റെ ഷട്ടർ മേൽപ്പോട്ടുയർത്തി, ഞാൻ കാണുന്നത് വിവസ്ത്രയായി , നശിപ്പിക്കപെട്ട് കിടക്കുന്ന എന്റെ നാദിയ. ഞാൻ അവളുടെ അരികിലേക്ക് ഓടിചെന്ന് മുട്ടിലിരുന്ന് അവളുടെ തലപിടിച്ച് മടിയിലേക്ക് വെച്ചു…
“നാദിയാാ… നാദിയാാ.. മോളെ…!!
ഞാൻ വിളിച്ചു.. അനക്കമൊന്നുമില്ലാതെ കണ്ണുകളടച്ച് അവൾ കിടന്നു.. ഞാൻ മൂക്കിൽ വിരൽ വെച്ച് ശ്വാസം നോക്കി..
ചങ്കിൽ വീർപ്പ് മുട്ടിയ വിഷമവും ദേഷ്യവും എല്ലാം ഒരലർച്ചയോടെ പുറത്ത് വന്നു.. എന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാരയായ് ഒഴുകി..
നാദിയ കൊല്ലപ്പെട്ടു.
അവളെ മാറോടണച്ച് ഞാൻ പൊട്ടികരഞ്ഞു.. ആർത്ത് വിളിച്ച് അലറി.. സിംഹത്തിന്റെ ഗർജ്ജനത്തേക്കാൾ ഗാംഭീര്യത്തോടെ ആ ശബ്ദം അവിടെ അലയടിച്ചുകൊണ്ടിരുന്നു..
അടുത്ത നിമിഷം പിന്നിൽ നിന്ന് കമ്പി വടികൊണ്ടുള്ള അടി.. എന്റെ തലക്ക്..
ആ അടിയിൽ ഞാൻ കുറച്ച് മാറി തെറിച്ചുവീണു.. മലർന്ന് കിടക്കുന്ന എന്റെ അടുത്ത് വന്ന മുസാഫിർ റഹ്മാൻ.. തലയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി.. ആരക്തം അവിടെ തളംകെട്ടി. എന്റെ ബോധം നഷ്ട്ടപെട്ടു തുടങ്ങി.. മുസാഫിർ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.. പിന്നിലേക്ക് കൈനീട്ടി.. കൂടെയുണ്ടായിരുന്നവൻ അതിലേക്ക് ഒരു കത്തി വെച്ചുകൊടുത്തു.. മുസാഫിർ കത്തി വാങ്ങി.. എന്നെ ഷർട്ടിൽ കുത്തിപിടിച്ച് അവൻ..
” അബ്രഹാമിന്റെ സന്തതി ത്ഫൂ..”
എന്ന് പറഞ്ഞ് മുഖത്തേക്ക് കാറി തുപ്പി എന്റെ വയറ്റിലേക്ക് കൈയ്യിലുണ്ടായിരുന്ന കത്തി കുത്തിയിറക്കി..
എന്നെ സൈഡിലേക്ക് വലിച്ചെറിഞ്ഞു..
“എവിടേലും കൊണ്ടുപോയി കുഴിവെട്ടി താഴ്ത്തടാ രണ്ടിനേം..”
മുസാഫിർ കൽപ്പിച്ചു..
കൂടെയുള്ളവർ എന്നെയും നാദിയായേം പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റിയിട്ടു.
ആ വണ്ടി പുറപ്പെട്ടു..
കുറച്ച് ദൂരം കഴിഞ്ഞതും വണ്ടിയുടെ മെയ്‌ൻ ഗ്ലാസ് തകർത്ത് ഉള്ളിൽ കയറിയ കരിങ്കല്ല് പാളി ഡ്രൈവറുടെ തലയിലടിച്ചു..നിയന്ത്രണം തെറ്റിയ വണ്ടി ഡ്രൈവർ ചവിട്ടിനിർത്തി..