“ആദിൽ മുഹമ്മദ് ” നാദിയയായിരുന്നു ആ പേരു പറഞ്ഞത്. അങ്ങനെ … ഞാനും നാദിയയും ഞങ്ങളുടെ ആദിമോനും കൂടെ അവന്റെ ഉമ്മൂമ മാരും.. ഞങ്ങളുടെ ജീവ്വിതം പുതുമയുള്ളതായി.. ഞാൻ പഴയതൊക്കെ മറന്നു..
പുതിയൊരു ജീവിതം ആസ്വതിക്കുന്നതിന്റെ സകല സന്ദോഷവും നാദിയാടെ മുഖത്ത് പ്രകടമായിരുന്നു.. ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും മധുരമുള്ള നിമിഷങ്ങളിലൂടെഞങൾ ജീവിതം മുന്നോട്ട് കൊണ്ട് പോയി. എനിക്ക് നാദിയയോട് പ്രണയം മൂന്നിരട്ടിയായി വർദ്ധിച്ചു.
പ്രണയിച്ചും സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ മകനെ ലാളിച്ചും കൊഞ്ചിച്ചും ദിനരാത്രങ്ങൾ ഒരുപാട് കടന്നുപോയി..
ആദിൽ മോന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പെങ്ങ്ന്മാരെയും അളിയന്മാരെയും നാട്ടിൽ നിന്ന് വിളിച്ചു വരുത്തി.. പിന്നെ അടുത്തുള്ള സുഹൃത്തുക്കളും മാത്രം..
വലിയ ഒരാഘോഷമായിതന്നെ അത് നടന്നു.. എല്ലാവരും മതിമറന്ന് സന്ദോഷിച്ച ദിവസമായിരുന്നു അത്..
ആ സന്ദോഷം അതിക ദിവസം നീണ്ടുനിന്നില്ല.. നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരും വന്ന കൂട്ടത്തിൽ അവരെ പിന്തുടർന്ന് ചിലർ ബാഗ്ലൂരിലെത്തി.. ഞാൻ താമസിക്കുന്ന സ്തലവും മറ്റും കണ്ടെത്തി അവർ തിരിച്ചുപോയി. അവിടുന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്,
ഒരു ദിവസം , ആദിൽ മോനു വയറിനു സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതായി വന്നു..
നാദിയക്ക് കാലിൽ ഉളുക്ക് പറ്റിയകാരണം അവളെ കൂട്ടാതെ ഞാൻ മോനെം കൊണ്ട് ഹോസ്പിറ്റലിൽ പോയി.. ദിവസങ്ങളായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നവർ ഞാൻ പോയതിനുപിന്നാലെ നാദിയാനെ വീട്ടിൽ കേറി പിടിച്ചുവലിച്ച് വണ്ടീൽ കേറ്റി കൊണ്ടുപോയി. ഇതൊന്നുമറിയാതെ ഞാൻ മോനെ ഡോക്ടറെ കാണിച്ച് മരുന്നൊക്കെ വാങ്ങി വീട്ടിലെത്തിയപ്പോഴാണു ഞാനറിയുന്നത്.. ഈ സംഭവം. ഉമ്മമാർ രണ്ടാളും അലമുറയിട്ട് കരയുന്നു.. എന്റെ ജീവിത ത്തിനു മുകളിൽ കറുത്ത കാർമേഘം വന്ന് മൂടിക്കെട്ടി.. ഞാനവിടുത്തെ പോലീസ് സ്റ്റേഷനിലേക്ക് പുറപെട്ടു.. അവിടെ ചെന്ന് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു. അവർ അന്വോഷണം ആരംഭിച്ചു..
ഏതാണ്ട് ആറു മണിക്കൂറിനു ശേഷം എനിക്കൊരു കാൾ വന്നു..
അത് ഇവിടെ യുള്ള പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു.. നാദിയയെ കടത്തികൊണ്ട് പോയ വാഹനം കേരള രെജിസ്റ്റ്രേഷൻ വണ്ടിയാണു എന്ന ഇഫർമേഷൻ കിട്ടിയിട്ടുണ്ടെന്ന് അവരറിയിച്ചു..
“മുസാഫിർ റഹമാൻ” ഞാൻ ഓർത്തു.
ഞാൻ താമസിച്ചില്ല… തൃശ്ശൂർക്ക് പുറപ്പെട്ടു..
ദൃതിയിൽ പോന്നതിനാൽ മൊബൈൽ എടുത്തിരുന്നില്ല..
ഏഴുമണിക്കൂർ ശേഷം ഞാൻ മരക്കാർ ബംഗ്ലാവിലെത്തി..