അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി]

Posted by

പുറത്ത് ജോർജ്ജ്.. ഗേറ്റ് കടന്ന് വന്ന് ജീപിന്റെ ബോണറ്റിൽ കൈ കുത്തി ഉയർന്ന് ചാടി, തോക്കും പിടിച്ച് നിൽക്കുന്ന കോശിയുടെ പള്ള ഭാഗത്ത് ചവിട്ടി.. കോശി ഉരുണ്ട് പെരണ്ട് ചെടിചെട്ടിക്ക് മുകളിൽ വീണു..

ഇത് ജനലിലൂടെ കണ്ട ഞാൻ..

“ഇഡിയൻ തുടങ്ങില്ലെ”.. ഹഹഹ.. ഞാനൊന്ന് ചിരിച്ചു.. വാതിൽ തുറന്ന് ഞാനും വന്നു.. കോശിയെണീറ്റ്, രണ്ട് പോലീസ്കാരെ രണ്ട് കൈയിലായി പിടിച്ച് മുട്ട് കാലു കേറ്റി തൊഴിച്ചുകൊണ്ടിരുന്ന ജോർജ്ജിനു നേരെ തോക്ക് ചൂണ്ടി..

” ആഹ..അത് ഫൗളാട്ടാ ഗെഡ്യേ…”

എന്ന് പറഞ്ഞ്
ഞാനാകൈ പിടിച്ച് തിരിച്ച് തോക്ക് പിടിച്ച് വാങ്ങി അവനെ പിടിച്ച് അകത്തേക്ക് വലിച്ചെറിഞ്ഞു.. എന്നിട്ട് ജോർജ്ജിനോട്..

“ജോർജ്ജെ.. അവന്മാരെ കൊല്ലണ്ട.. പക്ഷെ എഴുന്നേറ്റ് നടക്കരുത് ട്ടാാ..”

“ആ കാര്യം ഞാനേറ്റ്.. ” എന്ന് പറഞ്ഞ് ജോർജ്ജ് മൂന്നണ്ണത്തിനേം അവിടെയിട്ട് ചവിട്ടികൂട്ടാൻ തുടങ്ങി..
ഒരുത്തൻ എഴുന്നേറ്റ് ജോർജ്ജിനു നേരെ കൈ ഓങ്ങി.. ആ കൈപിടിച്ച് തിരിച്ച് വലിച്ച് ജീപ്പിൽ ഇടുപ്പിച്ചു.. ജീപ്പിൽ മുഖമിടിച്ച് അവൻ നിലത്തുവീണു.. അവിടെയുണ്ടായിരുന്ന കമ്പി വടിയെടുത്ത് അറഞ്ചം പുറഞ്ചം തല്ലി. കാലൊടിച്ചു.. മൂനണ്ണത്തിന്റേം എന്നിട്ട് ജീപിന്റെ പിന്നിൽ കയറ്റിയിട്ടു.. എന്നിട്ട് ജോർജ്ജ് ഒരു സിഗ് കത്തിച്ച് വലിക്കാൻ തുടങ്ങി..

അകത്ത്,

വീണുകിടന്ന കോശി എണീറ്റ് വന്നു..

എന്റെ വലതു കൈയ്യിൽ തോക്കും ഇടതു കൈയ്യിൽ കത്തിയും..

പേടിച്ചരണ്ട് കോശി..

“നമുക്ക് കൈയ്യാങ്കളി നോക്കിയാലൊ..” ഞാൻ പറഞ്ഞു.. എന്നിട്ട് കത്തി മടക്കി പാന്റിന്റെ പോക്കറ്റിലിട്ടു.. തോക്ക് പിന്നിൽ തിരുകി..

എന്നിട്ട്.. അവന്റെയടുത്തേക്ക്. നടന്നു..

കോശി ഓങ്ങിയടിച്ചു എന്റെ മുഖത്തിനു നേരെ.. ഞാനത് ഇടം കൈ കൊണ്ട് തടഞ്ഞു.. വലം കൈ കൊണ്ട് മൂകിലിടിച്ചു.. അവൻ വാ പൊത്തികൊണ്ട് പിന്നിലേക്ക് നീങ്ങി..

“വാടാാാ.. ” ഞാൻ പറഞ്ഞു..

അവൻ പിന്നേം ഓങ്ങിയടിച്ചു.. ഇത്തവണ ഞാനൊന്ന് കുനിഞ് ഒഴിഞ് മാറുന്നതിനിടയിൽ ഇടം കൈകൊണ്ട് വയറ്റിൽ അടിച്ചു…

“മതിയോടാാ..” ഞാൻ പിന്നേം ചോദിച്ചു..

അവനെന്നെ കാലുയർത്തി ചവിട്ടി.. ഞാനതിൽ പിടിച്ച് പൊക്കി.. അവൻ തലതല്ലി നിലത്ത് വീണു…

“ഇതാണു ഈ പോലീസാരുടെ കുഴപ്പം.. ജോലി കിട്ടുന്നതുവരെ ഓട്ടവും ചാട്ടവും ഒക്കെയായി.. ഒരു ജാതി ഷോ ആയിരിക്കും ജോലി കിട്ടിയാലൊ.. കോഴ വാങ്ങിയും പണക്കാരുടെ പ്രഷ്ട്ടം താങ്ങിയും കിട്ടുന്ന പണം കൊണ്ട് തിന്ന് ചീർക്കും.. ഫൈറ്റ് പോട്ടെ.. സ്വന്തം ഭാര്യേനെ ഒന്ന് മര്യാതക്ക് അടിക്കാൻ പോലും പിന്നെ പറ്റില്ലാ. ‌.”

Leave a Reply

Your email address will not be published. Required fields are marked *