ഞങ്ങൾ അവിടിരുന്നടിച്ചു.
പിറ്റേന്ന്,
ഞാൻ ജോർജ്ജിനോട്..
“ജോർജ്ജെ, പോവ്വാം..”
“ഉം..പോവ്വാം.. ”
കറുപ്പ് ജീൻസും കറുപ്പ് ടീഷർട്ടും കറുപ്പ് ഷൂവും ഞാൻ ധരിച്ചു… നീണ്ട താടീം മുടീം ഞാൻ ചീപ്പ് കൊണ്ടൊന്ന് ചീവിയിതൊക്കി..
അത് കണ്ട ജോർജ്ജ്,..
“കാലന്റെ വരവാ ല്ലെ”…
ഞാനവന്റെ മുഖത്തേക്കൊന്ന് നോക്കി.. വന്യമായി ചിരിച്ചു…
കുറച്ച് കഴിഞ്ഞ് ഞങ്ങളെറങ്ങി..
കോശിയുടെ വീടിനു മുമ്പിൽ,
“ജോർജ്ജെ, കോശീയിപ്പൊ ഓഫീസിലാവും ല്ലെ”?
” ആകും..”
“നീയിവിടെ നിക്ക്.. ഞാൻ പോയിട്ട് ഒരു കുർബാന കൊണ്ടിട്ട് വരാം..”
ഞാനകത്ത് കയറി.. കോളിങ് ബെല്ലെടിച്ചു.. കോശിയുടെ ഭാര്യ വന്ന് വാതിൽ തുറന്നു..
“ആരാ.. ”
“പറഞ്ഞാ നിങ്ങളറിയില്ല..”
കോശി സാറ്. ഇല്ലെ?
“ഇല്ല..’”
“ഒന്ന് ഫോൺ ചെയ്യൊ.. ആൾക്ക്.. ഒന്ന് വരാൻ പറ..”
“ആ.. കേറിയിരിക്ക്..”
ഫോണെടുത്ത് ഡയൽ ചെയ്തു..
ഞാൻ സോഫയിൽ ഇരുന്നു..
മറുതലക്കൽ കോശി..
“ആ എന്തെടി..”?
” ഇവിടൊരാൾ കാണാൻ വന്നിട്ടുണ്ട്..”
“ആരാ..”
ഭാര്യ എന്റെ മുഖത്ത് നോക്കി … എന്നോട്
“ആരാന്ന് പറയണം..”
അരയിൽ നിന്ന് കത്തിയെടുത്തിട്ട് ഞാൻ..
“ആരാച്ചാർ..”
അത്കണ്ട് കോശിയുടെ ഭാര്യയൊന്ന് വിറച്ചു… ഫോണിന്റെ റിസീവെർ താഴെവീണു..