വിഷ്ണുവിനെ കണ്ടപ്പോൾ തന്നെ അഭി വന്ന് അവനെ കെട്ടിപിടിച്ചു , അവന്റെ നെഞ്ചിലേക്ക് അവൾ ചായ്ഞ്ഞു കിടന്നു…
അവൾക്ക് അത് ധൈര്യം പകരുന്ന ഒന്നായിരുന്നു…
വിഷ്ണു :- നീ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് ഒരുപാടു നേരമായോ ?
അഭി വിഷമത്തോടെ പറഞ്ഞു :
അഭി :- ഉം…
വിഷ്ണു :- പറഞ്ഞ സമയത്തിന് ഇറങ്ങിയാൽ പോരായിരുന്നോ എന്റെ പെണ്ണെ…
ഇങ്ങനെ പറഞ്ഞു അവൻ അവളുടെ കവിളിൽ ചെറുതായി ഒന്ന് പിച്ചി…
അഭി :- ആഹ് വേദനിക്കുന്നു വിട് ചെക്കാ…
അഭി കപടദേഷ്യം കാണിച്ചുകൊണ്ട് പറഞ്ഞു…
അരണ്ട വെളിച്ചത്തിൽ അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു…
അഭിയുടെ മുഖം വിഷ്ണു തന്റെ ഇരു കൈകളിലും കോരി എടുത്തിട്ട് അവളുടെ നെറ്റിയിൽ അവന്റെ വരണ്ട ചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുത്തു…
അഭി വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…
അവൾ അവനോടു ചോദിച്ചു :
അഭി :- നീ എന്നെ ചതിക്കുമോ ?
വിഷ്ണു :- ഇല്ല പെണ്ണെ…എനിക്കതിനു കഴിയില്ല ഞാൻ അത്രക്ക് നിന്നെ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്…
അവൻ അവളെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്ത പിടിച്ചു…
അഭി :- ഉം…
വിഷ്ണു :- എന്താ എന്റെ പൊന്നിന് തോന്നുന്നുണ്ടോ ഞാൻ എന്റെ പൊന്നിനെ ചതിക്കുമെന്ന് ?
അഭി :- ഇല്ല…പക്ഷെ എന്റെ ചെക്കന് എന്നെ എപ്പോഴേലും എന്നെ ചതിക്കണമെന്ന് തോന്നിയാൽ എന്നെ ആദ്യം കൊന്നു കളഞ്ഞേക്കണം…എന്റെ വിഷ്ണു എന്നെ ചതിക്കുന്നത് എനിക്ക് താങ്ങാൻ കഴിയില്ല…അതിലും നല്ലതല്ലേ നിന്റെ കൈകൊണ്ടുള്ള മരണം…
അതുപറഞ്ഞപ്പോൾ അഭി വിഷ്ണുവിനെ ഏന്തി നോക്കി…അവളുടെ കൺമഷി കണ്ണുകൾ കുടം നിറഞ്ഞു തുളുമ്പും പോലെ തുളുമ്പാറായി വന്നു…
അവൻ അവളോട് പറഞ്ഞു…
വിഷ്ണു :- എന്റെ ഈ ശരീരത്തിൽ ജീവൻ അറ്റു പോകുന്ന വരെയും എന്റെ അഭിയോടുള്ള ഇഷ്ടം ഒരിക്കലും മായുന്നതല്ല…
അക്ഷയവും അനന്തവുമായ ഇഷ്ടം ആണ് എന്റേത്…
അവൻ അവളെ ഏന്തി നോക്കി…പെട്ടെന്ന് മഴക്കോള് ശക്തമായി…പുറകിൽ ആകാശത്തു മിന്നൽപ്പിണർ പാഞ്ഞു…
അവനും അവളും വിശാലമായ ആ backyard ൽ കെട്ടിപിടിച്ചു ഇരുന്നു…
മഴതുടങ്ങി…തുള്ളിക്ക് ഒരു കുടം മഴ എന്നപോൽ ആയിരുന്നു മേഘദേവന്റെ കണക്ക്…
അദ്ദേഹം അത് കിറുകൃത്യമായി പാലിക്കുകയും ചെയ്തു…ആർത്തിപൂണ്ടു