ആയിഷ

Posted by

യാദ്ര്ശ്ചികമോ മനഃപൂർവമോ എന്നറിയില്ല.. സന്ദർഭോചിതമായ വരികൾ…!!
“…ഒരു കോടി ജന്മത്തിൻ പ്രണയസാഫല്യം നിൻ ഒരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ…
നിന്നൊരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ… !! ”
….ആ വരികളിൽ ഞാൻ അവളുടെ സ്പർശം അറിഞ്ഞു… പ്രണയത്തിന്റെ ദിവ്യസ്പർശം…!!

“ഐഷു മോളെ ഒന്ന് പിടിച്ചേ…ഞാൻ ഭക്ഷണമെടുത്തു വെക്കാം… അതു കഴിഞ്ഞു നമുക്ക് തമിഴ്നാട് വിശേഷങ്ങൾ സംസാരിക്കാം…”

മോളെ എന്‍റെ കയ്യിൽ തന്നു അവൾ ഭക്ഷണമെടുത്തുവെക്കാൻ പോയി..
ഞാൻ എന്‍റെ മോളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി.. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ആ പുഞ്ചിരി എന്‍റെ പ്രണയത്തിന്റെ പ്രതീകമായിരുന്നു…!!!
——————————————

( അനുഭവം കുറിക്കുന്നു… അവളുടെ അനുവാദത്തോടെ…. ഒരു കഥ വായിക്കുമ്പോഴുള്ള സംതൃപ്തി സമ്മാനിക്കാൻ എനിക്കു കഴിയില്ല..
ഒരിറ്റു കണ്ണുനീരിന്റെ നനവോടെയാണ് ഞാനിതു കുറിക്കുന്നത്… തമിഴും ഇംഗ്ലീഷും എഴുതിഫലിപ്പിക്കാൻ ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് സംഭാഷണം എഴുതാൻ മലയാളം സ്വീകരിക്കുന്നു..
അരോചകമോ അനിഷ്ടമോ തോന്നുന്നു എങ്കിൽ ക്ഷമിക്കുക…

ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കിയ പ്രണയം ഇതാണ്…
മനസ്സാണ് പ്രണയം.. ഒരു നിശ്വാസത്തിൽ പോലും അനന്തമായ പ്രണയമുണ്ട്.. നേടുമ്പോൾ മാത്രമാണ്‌ പ്രണയം സഫലീകരിക്കപ്പെടുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. നേടുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതിയേക്കാൾ എത്രയോ ഉന്നതിയിലാണ് നഷ്ടപ്പെടുമ്പോൾ പ്രണയം നിലകൊള്ളുന്നത്… ഒരു ജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാര്ഥിച്ചുപോകുന്ന അത്രയും ഉന്നതിയിൽ…. !!! )
പ്രവീൺ…… ❤❤❤

Leave a Reply

Your email address will not be published. Required fields are marked *