അവള്‍ ഗേറ്റ് വലിച്ചു തുറന്നതോടെ, അവന്‍ ബൈക്ക് ഓടിച്ച് അകത്തു കേറ്റി പോര്‍ച്ചില്‍ സേതുവിന്‍റെ ജീപ്കൊമ്പസിന് പിറകിലായി സ്റ്റാന്‍ഡിലിട്ടു. അവള്‍ ഗെയിറ്റ് അടച്ച് തിരിയുന്നതിനിടെത്തന്നെ അവന്‍ ബൈക്കില്‍ നിന്നിറങ്ങി, ഹെല്‍മെറ്റ് ഊരി സീറ്റില്‍ വെച്ച് അവള്‍ക്ക് നേരെ തിരിഞ്ഞു.
ഒരു സെക്കണ്ട് മുഖം നിറച്ച് ചിരിയുമായി നിന്ന ശേഷം അവള്‍ സന്തോഷത്തോടെ അവന് നേരെ ഓടി വന്ന് അവന്‍റെ മേലേക്ക് കുതിച്ച് ചാടി കെട്ടിപ്പിടിച്ചു. ബൈക്കിന്‍റെ ശബ്ദം പോര്‍ച്ചില്‍ കേട്ട് പുറത്തേക്ക് വന്നുനോക്കിയ സേതുരാമന്‍, മുഖം നല്ല ഉയരമുള്ള അരുണിന്‍റെ നെഞ്ചില്‍ അമര്‍ത്തി, അവനെ ആശ്ലേഷിച്ചു നില്‍ക്കുന്ന കാമിനിയെയാണ് കണ്ടത്. അരുണ്‍ ചെറിയൊരു പുഞ്ചിരിയോടെ അവളുടെ തലയില്‍ തഴുകിക്കൊണ്ട് നെറുകില്‍ ചുണ്ടമര്‍ത്തുന്നു.
“വെല്‍കം ടു അവര്‍ ഹമ്പിള്‍ കോട്ടേജ്” എന്ന് പറഞ്ഞ് സേതുരാമന്‍ പോര്‍ച്ചിലേക്കിറങ്ങി അരുണിന് കൈ കൊടുത്തു. ആ ശബ്ദം കേട്ട് അവനെ വിട്ടുമാറിയ കാമിനി, അരുണിന്‍റെ ഇടത് കൈ തന്‍റെ രണ്ട് കൈകള്‍ കൊണ്ടും പുണര്‍ന്ന് അവന്‍റെ തോളില്‍ തല ചായ്ച്ച്, തെല്ലൊരു നാണത്തോടെ സേതുവിനെ നോക്കി പുഞ്ചിരിച്ചു. മുഖത്ത് വളരെ വ്യക്തമായി പ്രകടമായിരുന്ന അവളുടെ എക്‌സയിറ്റ്മെന്‍റ് ശ്രദ്ധിച്ചെങ്കിലും, കളിയാക്കാന്‍ നില്‍ക്കാതെ അയാള്‍ രണ്ടാളെയും നോക്കി പുഞ്ചിരിച്ചു. അവര്‍ തമ്മിലുള്ള ഉയരത്തിന്‍റെ അന്തരം പ്രകടമായിരുന്നു. കഷ്ട്ടി അവന്‍റെ തോളൊപ്പമേ അവളുള്ളൂ.
“ഇതെന്താ ബൈക്കില്‍”, സേതു ചോദിച്ചു.
“ഞാനും ഇവനും തമ്മില്‍ കോളേജ് മുതലുള്ള ബന്ധമാണ്, കുറച്ച് കാലമായി ലോങ്ങ് റൈഡിനൊന്നും പോകാന്‍ സാധിക്കാറില്ല. ഇന്നിപ്പോ നല്ലൊരു ചാന്‍സ് ആണെന്ന് തോന്നി. പഴക്കമുണ്ടെങ്കിലും ഇവനിപ്പോഴും ടോപ് കണ്ടീഷനില്‍ ആണ് കേട്ടോ, എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ആണ്. കാശ്മീര്‍വരെ വേണമെങ്കില്‍ പോയിട്ടുവരാം, ഒരു കുഴപ്പവുമില്ല. പിന്നെ ഇതാകുമ്പോള്‍ നോട്ടിസബിളും അല്ലല്ലോ,” അരുണ്‍ പറഞ്ഞു.
“എന്‍റെ ഭയങ്കര വീക്നെസ് ആണ്, ബുള്ളറ്റ്,” കാമിനി ഇടയില്‍ കയറി. “അച്ഛന് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു, അച്ഛനുള്ളപ്പോള്‍ എന്‍റെ സ്ഥിരം യാത്ര അതിലായിരുന്നു. അച്ഛന്‍ മരിക്കുന്നതിന് കുറച്ച് ദിവസം മുന്പ് വരെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അതില്‍ കൊണ്ടുപോയി.”
“എന്തായിരുന്നു പുള്ളിക്ക് അസുഖം, എങ്ങിനെയാണ് മരിച്ചത്,” അരുണ്‍ അന്വേഷിച്ചു.
“അച്ഛന് മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. ആരോഗ്യകാര്യത്തിലൊക്കെ നല്ല ചിട്ടയായിരുന്നു ആള്‍ക്ക്. ഒരു
ആവിര്‍ഭാവം 4 [Sethuraman]
Posted by